Posted By ashly Posted On

Iran’s Fattah Missile: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംഘര്‍ഷത്തിന് അയവില്ല, ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈലുകള്‍

Iran’s Fattah Missile തുടര്‍ച്ചയായ അഞ്ചാംദിവസവും ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ല. ഇസ്രയേൽ ലക്ഷ്യമിട്ട് ഫത്താ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ‘ഓപ്പറേഷൻ ഹോണസ്റ്റ് പ്രോമിസ് 3’ യുടെ പതിനൊന്നാം തരംഗമാണ് ഫത്താ-1 മിസൈലുകൾ ഉപയോഗിച്ച് നടപ്പാക്കുന്നതെന്ന് ഇറാൻ അറിയിച്ചു. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളിലെ നാശനഷ്ടങ്ങൾ മാക്സർ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ (മാക് 5) സഞ്ചരിക്കാൻ കഴിവുള്ള ഹൈപ്പർസോണിക് മിസൈലുകളാണ് ഫത്താ (Fattah). ‘വിജയി’ എന്നാണ് ഫത്തായുടെ അര്‍ഥം. ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്തിച്ചേരാനും ശത്രുരാജ്യങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും ശേഷിയുള്ളവയാണിവ. 2023 ജൂണിലാണ് ഇറാൻ ഫത്താ മിസൈലുകൾ പുറത്തിറക്കിയത്. 1,400 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക് പലതരം പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇസ്രയേലിന്റെ ആരോ പോലുള്ള നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളെ തുളച്ചുകയറാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണിത്. നൂതന കബളിപ്പിക്കൽ കഴിവുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജനവും ഇതിനുണ്ടെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ അവകാശപ്പെടുന്നു. ഇത് ഒരു ടു-സ്റ്റേജ്, സോളിഡ്-ഫ്യുവൽ മിസൈലാണ്. ഇറാന്റെ ആയുധശേഖരത്തിൽ മറ്റു പലതരം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ മിസൈൽ ശേഖരം ഇറാനാണുള്ളത്. ഇതിൽ 20ലധികം തരം ബാലിസ്റ്റിക് മിസൈലുകളും നിരവധി ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നു. ഷഹാബ്-1, ഷഹാബ്-2, ഖിയാം-1, ഫത്ത കുടുംബത്തിൽപ്പെട്ട മിസൈലുകൾ, ഹോർമുസ് സീരീസ്, ഷഹാബ്-3, ഗദർ-110, സെജ്ജിൽ-2, ഖൊറാംഷഹർ (ഖൈബർ), ഖൈബർ-ഷെക്കാൻ തുടങ്ങിയവ ഇറാന്റെ പ്രധാന മിസൈലുകളിൽ ചിലതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *