Fire in Kuwait കുവൈത്ത് സിറ്റി: സബാഹ് അൽ-സലേം പ്രദേശത്തെ ഒരു വീടിന് തീപിടിച്ചു. മിഷ്‌രിഫിൽ നിന്നും അൽ-ഖുറൈനിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ വേഗത്തിലെത്തി രക്ഷാപ്രവർത്തനം നടത്തി. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. സംഘം വിജയകരമായി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി അടിയന്തര മെഡിക്കൽ സേവനങ്ങളിലേക്ക് മാറ്റി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT