ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം; ഹെല്‍പ് ഡെസ്ക് ഉള്‍പ്പെടെ…

Indian Embassy Issues Travel Advice ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ മധ്യപൂര്‍വദേശത്ത് യുദ്ധഭീതി. പിന്നാലെ, ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ജാഗ്രത നിർദേശം നല്‍കി ഇസ്രയേലിലെ ഇന്ത്യൻ എംബസി. സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും എംബസി നിര്‍ദേശിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ ഡെസ്‌ക് ആരംഭിച്ചു. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എംബസി അറിയിച്ചു. ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനികതാവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ അവകാശപ്പട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പ്രത്യാക്രമണമായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി ഇന്നലെ രാത്രി ഇറാൻ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നെന്നാണ് വിലയിരുത്തുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ സുപ്രധാന ഇസ്രായേലി നഗരങ്ങൾ ഉന്നമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 60 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി കൊണ്ടായിരുന്നു ഇറാന്റെ കനത്ത തിരിച്ചടി. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ 40 ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy