സൗഹൃദം സ്ഥാപിച്ച് അയല്‍വാസിയായ യുവാവിൻ്റെ നഗ്നചിത്രങ്ങളെടുത്തു; തട്ടിയെടുത്തത് 60 ലക്ഷവും 61 പവനും; യുവതി കീഴടങ്ങി

കോട്ടയം: അയല്‍വാസിയായ യുവാവുമായി സൗഹൃദത്തിലായി അടുത്തിടപഴകി നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ യുവതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 60 ലക്ഷവും 61 പവനുമാണ് തട്ടിയെടുത്തത്. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ 37കാരിയായ ധന്യ അര്‍ജുന്‍ ആണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കീഴടങ്ങിയത്. 2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലത്തായിരുന്നു സംഭവം. അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയം ധന്യ യുവാവിനോട് അടുത്ത് ഇടപഴകിയശേഷം സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ, പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW വിവരമറിഞ്ഞ പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടിലേക്കും പണം അയപ്പിച്ചു. പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ധന്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെ അറസ്റ്റ് വൈകി. ഹൈക്കോടതി യുവതിയുടെ ജാമ്യാപേക്ഷ തള്ളി. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ധന്യ. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy