രണ്ട് ഭാര്യമാര്‍ താമസിക്കുന്നത് ഒരേ ഫ്ലാറ്റിൽ, എന്നും വഴക്കും തല്ലും, ഭർത്താവ് ഗൾഫിൽ, ഒടുവില്‍…

ന്യൂഡല്‍ഹി: 40കാരിയെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭ‌ർത്താവിന്‍റെ രണ്ടാം ഭാര്യ കൊലപാതകകുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. 40കാരിയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നെന്നും ഇവ‌ർ ഇരുവരും ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.‌ ഇരുവരുടെയും ഭ‍ർത്താവ് സൗദി അറേബ്യയിലാണ് താമസിക്കുന്നത്. 14, 13, 6 വയസുള്ള ആൺമക്കളോടൊപ്പമാണ് രണ്ടാം ഭാര്യ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഭ‌ർത്താവിന്റെ ആദ്യ ഭാര്യയുമായുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ഇരുവരും തമ്മില്‍ ഉണ്ടായ വലിയ ത‌ർക്കം കൊലപാതകത്തിൽ കലശിക്കുകയായിരുന്നെന്ന് മൂത്ത രണ്ട് ആൺകുട്ടികളും പോലീസിന് മൊഴി നൽകി. കൊലപാതകത്തിൽ ഇവരുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്. തിങ്കളാഴ്ച്ച പുല‌ർച്ചെ 4.25 ഓടെ ജാമിയ നഗറിലെ ഒരു വീട്ടിൽ മോഷണവും അക്രമവും നടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും കഴുത്തിലും വയറ്റിലും ഒന്നിലധികം കുത്തേറ്റ നിലയിൽ രക്തത്തിൽ വാ‍ർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy