Covid Cases in India: രാജ്യത്ത് കൊവിഡ് രോഗികള്‍ നാലായിരത്തിലേക്ക്; കേരളത്തില്‍ 35 പുതിയ കേസുകള്‍, ഒരു മരണം

Covid Cases in India ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3,961 ആയി ഉയര്‍ന്നു. ഇതില്‍ 35 പേര്‍ കേരളത്തിലാണ്. രാജ്യത്ത് നാലുമരണം സ്ഥിരീകരിച്ചപ്പോള്‍ കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന്‍റെ ഉപവകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ രോഗികളുടെ 37 ശതമാനവും കേരളത്തിലാണ്. പ്രതിരോധ മാർഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളുമടക്കം സംസ്ഥാനങ്ങൾ സമർപ്പിച്ചിട്ടുള്ള വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW കൂടുതലായി കൊണ്ടുവരേണ്ട നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ചർച്ചചെയ്യും. രോഗവ്യാപനം വിലയിരുത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group