Posted By shehina Posted On

flight ticket; പ്രവാസികൾക്ക് ആശ്വാസം! പെരുന്നാൾ അവധി തകർക്കും’, ടിക്കറ്റ് നിരക്ക് പകുതിയിൽ താഴെ

flight ticket; പ്രാവിസകൾക്ക് പൊരുന്നാൾ ആഘോഷിക്കാൻ സമാധാനമായി നാട്ടിലേക്ക് എത്താം. ഒമാനിലെ പ്രവാസികൾക്കാണ് ഈ അവസരം. ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നിരക്ക് പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുകയാണ് .
പെരുന്നാൾ പൊതു അവധി പ്രഖ്യാപനം എത്തിയിട്ടും ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായില്ല. മസ്‌കത്തിൽ നിന്ന് കോഴിക്കോട് എ്തതാൻ അടുത്ത ദിവസങ്ങളിൽ 53 ഒമാനി റിയാൽ മുതൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റുകൾ ലഭ്യമാണ്. കഴിഞ്ഞ ആഴ്ചകളിൽ ടിക്കറ്റെടുത്തവർ ഇതേ റൂട്ടിൽ ഇതേ ദിവസങ്ങളിലെ ടിക്കറ്റിന് നൽകിയത് 150 റിയാലിന് മുകളിലാണ്. കൊച്ചിയിലേക്ക് ആണെങ്കിൽ 66 റിയാൽ മതിയാകും. കഴിഞ്ഞ ദിവസങ്ങളിൽ 160 റിയാലിന് മുകളിലായിരുന്നു. കണ്ണൂരിലേക്ക് നിലവിലെ നിരക്ക് 62 റിയാലും തിരുവനന്തപുരത്തേക്ക് 73 റിയാലുമാണ്. ഈ റൂട്ടുകളിലും 160ന് മുകളിൽ നൽകിയാണ് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പെരുന്നാൾ അവധിയും വേനൽ അവധി ആയതോടെ വൻ തോതിൽ യാത്രക്കാർ ഒഴുകുമെന്നാണ് വിമാന കമ്പനികൾ കുരിതിയിരുന്നത്. ഇതിനാൽ തന്നെ നിരക്ക് നാലിരട്ടി വരെ ഉയർത്തുകയും ചെയ്തു. എന്നാൽ, വലിയ തോതിൽ ടിക്കറ്റ് ബുക്കിങ് ഉണ്ടായില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. മാത്രമല്ല, പലരും നേരത്തെ തന്നെ നാടണയുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW  ഈ ഘട്ടത്തിലാണ് പെരുന്നാൾ സമയത്തെ യാത്രക്കാർ കുറഞ്ഞത്. ഇതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എയർലൈനുകൾ നിർബന്ധിതരാവുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *