
Deportations; പ്രവാസികൾക്ക് തിരിച്ചടി, കുവൈറ്റിൽ നാട് കടത്തുന്നവരുടെ എണ്ണം വർധിച്ചു
Deportations; കുവൈറ്റിൽ പ്രവാസികൾക്ക് തിരിച്ചടി. താത്കാലിക തടങ്കൽ കാര്യ വകുപ്പ് ഏപ്രിലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,700 പ്രവാസികളെ നാടുകടത്തി. റെസിഡൻസി നിയമം ലംഘിച്ചവരെയും, നിയമവിരുദ്ധ തൊഴിലാളികളെയും, മൂന്നാം കക്ഷികൾക്ക് വേണ്ടി ജോലി ചെയ്യുന്നവരെയും, നിയമത്തിന്റെ പരിധിക്ക് പുറത്തുള്ളവരെയും അറസ്റ്റ് ചെയ്യും. ഇതിനായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ കാമ്പെയ്നുകൾ തുടർന്ന് വരികയാണ്. മാത്രമല്ല, മെയ് 11 മുതൽ 18 വരെ റെസിഡൻസി നിയമം ലംഘിക്കുന്ന 1,084 പേരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം നാടുകടത്തിയതായി മന്ത്രാലയം വ്യക്തമക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW താമസ നിയമം ലംഘിക്കുന്നവരെയും നിയമവിരുദ്ധ തൊഴിലാളികളെയും പിടികൂടുന്നതിനായി മന്ത്രാലയത്തിലെ വിവിധ മേഖലകൾ സുരക്ഷാ ക്യാമ്പയ്നുകൾ തുടർന്നും നടത്തുന്നുണ്ടെന്നും തടങ്കലിൽ വയ്ക്കുമ്പോൾ മാനുഷിക പരിഗണനകൾ കണക്കിലെടുത്ത് നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)