Robbed At Gunpoint; കുവൈറ്റിൽ തോക്ക് ചൂണ്ടി വൻ തുക കൊള്ളയടിച്ചു. ബെഡൗണിലെ ഒരു വ്യക്തിയിൽ നിന്ന് 61,000 കെഡിയുടെ പണവും ഔദ്യോഗിക രേഖകളും എക്സ്ചേഞ്ച് ബില്ലുകളും രസീതുകളും കൊള്ളയടിച്ചെന്ന് പരാതി. സംഭവത്തിൽ രണ്ട് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് അധികൃതർ. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4:00 മണിയോടെയാണ് സംഭവം. ഒരു വാഹനം തന്റെ കാറിന് മുന്നിലേക്ക് ഇടിച്ചുകയറ്റി നിർത്തിയ ശേഷമാണ് കൊള്ളയടിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW രണ്ട് അക്രമികൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി തോക്ക് ചൂണ്ടി കയ്യിലുണ്ടായിരുന്ന പണവും രേഖകളും ബലമായി പിടിച്ചെടുത്തു. അക്രമികളെ തനിക്ക് അറിയില്ലെെന്ന് ഇര ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ കവർച്ച സംധത്തിൽപ്പെട്ട ആളെന്ന് സംശയിക്കുന്ന ഒരാളെ നിലവിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടു. സംഭവത്തിൽ അന്വേഷണം തുടർന്ന് വരികയാണ്.
Home
KUWAIT
Robbed At Gunpoint; കുവൈറ്റിൽ തോക്ക് ചൂണ്ടി വൻ തുക കൊള്ളയടിച്ചു; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു