Norka New Website: നോര്‍ക്കയുടെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് ആരോപണം; പൊല്ലാപ്പിലായി പ്രവാസികള്‍

Norka New Website നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് പ്രവാസികളുടെ ആരോപണം. കഴിഞ്ഞ ഒന്നരമാസം മുന്‍പാണ് വെബ്സൈറ്റ് പുറത്തിറക്കിയത്. പു​തി​യ അം​ഗ​ത്വ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തിനും കാ​ർ​ഡു​ക​ൾ പു​തു​ക്കു​ന്ന​തിനും ര​ണ്ട് ഒ.​ടി.​പി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യത്, മെ​യി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ന​റി​യാ​ത്തവര്‍, യൂ​സ​ർ ഐ.​ഡി പാ​സ്​​വേ​ർ​ഡ് മ​റ​ന്നു​പോ​യ​വ​ർ​ക്ക് പു​തി​യ സൈ​റ്റ് വ​ഴി അ​ക്കൗ​ണ്ട് വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ എന്നിവരാണ് ബുദ്ധിമുട്ടി​ലാ​യിരിക്കുന്നത്. ഒ.​ടി.​പി ഒ​ന്ന് മെ​യി​ൽ വ​ഴി​യും മ​റ്റൊ​ന്ന് മൊ​ബൈ​ൽ ന​മ്പ​ർ വ​ഴി​യു​മാ​ണ് ല​ഭി​ക്കു​ക. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫീ​സ് ഇ​ന​ത്തി​ൽ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വും നോ​ർ​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe 315 രൂ​പ​യാ​യി​രു​ന്ന ഫീ​സ് 408 രൂ​പ​യാ​യി ഉയര്‍ന്നു. ക​ഴി​ഞ്ഞ 18 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​തു​പോ​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ആ​ദ്യ​മാ​യെ​ന്നാ​ണ് പ്ര​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. സാ​ധാ​ര​ണ ഏ​ത് ഇ​ൻ​ഷു​റ​ൻ​സു​ക​ൾ​ക്കും ​ക്ലെ​യിം ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​ക്കൗ​ണ്ട് ഡീ​റ്റെ​യി​ൽ​സ് ന​ൽ​കി​യാ​ൽ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ അ​പ്ഡേ​ഷ​നി​ൽ പു​തി​യ അം​ഗ​ത്വ​മെ​ടു​ക്കു​മ്പോ​ഴോ പു​തു​ക്കു​മ്പോ​ഴോ എ​ൻ.​ആ​ർ.​ഒ അ​ക്കൗ​ണ്ട് ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പ്ര​വാ​സി​ക​ളി​ൽ പ​ല​ർ​ക്കും എ​ൻ.​ആ​ർ.​ഐ അ​ക്കൗ​ണ്ടു​ക​ളാ​ണു​ള്ള​ത്. ഈ ​തീ​രു​മാ​ന​വും പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കിയിട്ടുണ്ട്. കൂ​ടാ​തെ, നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വാട്സാ​പ്പ് സം​വി​ധാ​ന​മി​ല്ല. അതിനാല്‍, പ്രവാസികളുടെ സംശയനിവാരണങ്ങള്‍ക്ക് യാതൊരു വഴിയുമില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy