Electricity Usage in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഉയര്‍ന്നുവരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി നടപടികള്‍ കടുപ്പിച്ചു. വൈദ്യുതി ഉപയോഗം യുക്തിസഹമാക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളിലുടനീളം ഊര്‍ജകാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മന്ത്രാലയ സമുച്ചയത്തിലെയും അതിന്റെ വിദേശശാഖകളിലെയും ഉപഭോഗം നിയന്ത്രിക്കുന്ന ലക്ഷ്യത്തോടെ നിരവധി നടപടികള്‍ സ്വീകരിക്കാന്‍ ധനകാര്യ മന്ത്രാലയസമുച്ചയത്തിലെ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe എയര്‍ കണ്ടീഷനിങ് താപനില 24 ഡിഗ്രിയില്‍ ക്രമീകരിക്കണമെന്ന് ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. എല്ലാ കെട്ടിടങ്ങളിലെയും ജീവനക്കാര്‍ ജോലി കഴിഞ്ഞ് പോകുമ്പോഴും ജീവനക്കാരില്ലാത്ത എല്ലാ ഓഫീസുകളും വൈകീട്ട് 3.30 ന് വൈദ്യുതി ഉപകരണങ്ങള്‍ ഓഫ് ചെയ്യണമെന്നും നിര്‍ദേശിച്ചു.
Home
KUWAIT
Electricity Usage in Kuwait: ശ്രദ്ധിക്കുക; കുവൈത്തില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് നടപടികള്‍ കടുപ്പിച്ചു
Related Posts

Kuwait Fire: തീരാനോവ്; കുവൈത്തിലെ തൊഴിലാളി താമസ കേന്ദ്രത്തിനു തീപിടിച്ച സംഭവത്തില്‍ രണ്ട് മലയാളികള്‍ക്ക് കഠിനതടവ്
