
KUWAIT FLAG; കുവൈറ്റിൽ പതാകകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന അറിയിപ്പ്
KUWAIT FLAG; കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ സംഘടനകളുടെ പതാക ഉപയോഗിക്കുന്നതിന് വിലക്ക്. 1961-ലെ 26-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കൊണ്ട് സമർപ്പിച്ച കരട് നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. ഇത് പ്രകാരമാണ് വിദേശ രാജ്യങ്ങളുടെ ദേശീയ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിലും സ്വകാര്യ പരിപാടികളിലും മറ്റു രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് പറയുന്നത്. മത, സാമൂഹിക, രാഷ്ട്രീയ ഗോത്ര സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ഉപയോഗിക്കുന്നതിനും മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുവൈത്തിൽ നടക്കുന്ന പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങളിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉപയോഗിക്കുവാൻ നിയമത്തിൽ അനുമതി നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe രാജ്യത്ത് വിദേശ രാജ്യങ്ങളുടെയോ ഏതെങ്കിലും സംഘടനകളുടെയോ പതാകകൾ ഉയർത്തിയാൽ ആറ് മാസത്തിൽ കൂടാത്ത തടവ് ശിക്ഷയും ആയിരം മുതൽ രണ്ടായിരം ദിനാർ വരെ പിഴയും ലഭിക്കും. അതുപോലെ മത, സാമൂഹിക, രാഷ്ട്രീയ ഗോത്ര സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ഉപയോഗിച്ചാൽ മൂന്ന് വർഷത്തിൽ കൂടാത്ത തടവും രണ്ടായിരം ദിനാർ മുതൽ പതിനായിരം ദിനാർ വരെ പിഴ ശിക്ഷയും ലഭിക്കും.
Comments (0)