
വാഹനത്തില്‍ മോഷ്ടിച്ച കേബിളുമായി ഒളിച്ചിരുന്ന് പ്രവാസികള്‍, കൈയ്യോടെ പിടികൂടി കുവൈത്ത് പോലീസ്
Expats Stolen Cables കുവൈത്ത് സിറ്റി: ഇലക്ട്രിക്കൽ കേബിളുകളും ഉപകരണങ്ങളും മോഷ്ടിച്ചതിന് നാല് പ്രവാസികളെ പിടികൂടി കുവൈത്ത് പോലീസ്. പ്രതികളെ ക്രൈംസ് ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്യാൻ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹസ്സനൈൻ ദഷ്തി ഉത്തരവിട്ടു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സബാഹ് അൽ – അഹ്മദ് റെസിഡൻഷ്യൽ ഏരിയയിലെ ഒരു പട്രോളിങ് യൂണിറ്റ് വാഹനത്തിന്‍റെ മുൻവശത്തെ ക്യാബിനിൽ രണ്ട് പ്രവാസികളെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുകയും വാഹനം തടയുകയും ചെയ്തു. പരിശോധനയിൽ, വാഹനത്തിൽ മറ്റ് രണ്ട് പ്രവാസികള്‍ കേബിളുകൾ, ഒരു ട്രാൻസ്‌ഫോർമർ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe പ്രാഥമിക ചോദ്യം ചെയ്യലിൽ, നാല് പ്രതികളും വസ്തുക്കൾ മോഷ്ടിച്ചതായി സമ്മതിച്ചു. ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, അൽ-മുത്‌ല പ്രദേശത്ത് നിന്ന് നാല് ട്രാൻസ്‌ഫോർമറുകളും 28 ഇലക്ട്രിക്കൽ കേബിളുകളും മോഷ്ടിച്ചതായി വൈദ്യുതി മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ഒരു പൗരൻ പരാതി നൽകി. ഫോറൻസിക് ടീമുകളെ സംഭവസ്ഥലം പരിശോധിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)