UK Malayali Dies in Flight ലണ്ടന്‍: ഭാര്യാ മാതാവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളി മരിച്ചു. യുകെയിലെ ബേസിങ്സ്റ്റോക്കില്‍ താമസിക്കുന്ന ചിങ്ങവനം കോണ്ടൂര്‍ സ്വദേശി ഫിലിപ്പ് കുട്ടിയാണ് മരിച്ചത്. ലണ്ടന്‍ – ന്യൂഡല്‍ഹി വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ട ഫിലിപ്പിന് വിമാനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്, വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. എന്നാല്‍, അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 20ന് നാട്ടിലെത്താനായി ഫിലിപ്പ് കുട്ടി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe എന്നാല്‍, ഭാര്യാ മാതാവ് മരിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മാതാവിന്റെ മരണ വിവരമറിഞ്ഞ് ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ കലാ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു ഫിലിപ്പ് കുട്ടി. അറിയപ്പെടുന്ന ചെണ്ടമേള കലാകാരനും കൂടിയാണ് ഇദ്ദേഹം. ബേസിങ്സ്റ്റോക്കിലെ ഹോസ്പിറ്റലില്‍ തിയേറ്റര്‍ നഴ്സായ സജിനിയാണ് ഭാര്യ. മകള്‍ ഡോ. റിച്ചു ഓസ്ട്രേലിയയിലാണ്. മകന്‍: സക്കറിയ.
Home
GULF
UK Malayali Dies in Flight: ഭാര്യാ മാതാവിന്‍റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വിമാനത്തില്‍ വെച്ച് പ്രവാസി മലയാളി മരിച്ചു
Related Posts

Norka New Website: നോര്‍ക്കയുടെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് ആരോപണം; പൊല്ലാപ്പിലായി പ്രവാസികള്‍

Tour Package Scam: ടൂര്‍ പാക്കേജ് തട്ടിപ്പുകളില്‍ വലയിലാകുന്നവരില്‍ കൂടുതലും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍; മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍…

Dubai Duty Free Millennium Millionaire Draw: വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വാങ്ങിയ ടിക്കറ്റ് കോടീശ്വരനാക്കി മലയാളിക്ക് വന്‍തുക സമ്മാനം
