Take Off CEO Arrest: പത്തനംതിട്ടക്കാരി, ‘യുക്രെയ്നില്‍ ഡോക്ടര്‍’, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; ടേക്ക് ഓഫ് സിഇഒ പിടിയില്‍

Take Off CEO Arrest കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ പിടിയിൽ. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക പ്രദീപ് ആണ് പിടിയിലായത്. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസ് കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. നൂറിലേറെ ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ഉദ്യോഗാർഥികളിൽനിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. പണവും രേഖകളും നൽകിയതിനുശേഷവും ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാർഥികൾ പോലീസിനെ സമീപിക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രെയ്നിൽ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം 30 ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങി തട്ടിപ്പ് നടത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy