Abu Dhabi Big Ticket e Draw: ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും, പ്രതിവാര നറുക്കെടുപ്പ് തൂത്തുവാരി മലയാളികളായ ഇന്ത്യക്കാരായ പ്രവാസികള്‍; നേടിയത് വന്‍തുക

Abu Dhabi Big Ticket e Draw അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ യുഎഇയിൽ നിന്നുള്ള നാല് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ അഞ്ച് വിജയികൾ. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഓരോരുത്തരും 150,000 ദിർഹം വീതം നേടി. അഞ്ചാമത്തെ വിജയി ഇന്ത്യയിലാണ് താമസിക്കുന്നത്. മലയാളികളായ അബ്ദുള്‍ അസീസും അശ്വിന്‍ ഉണ്ണൂണ്ണിയും ദർഷ് ജിജു, അനുപ് കുമാര്‍, രവി എൻ എന്നിവരാണ് വിജയികളായത്. കേരളത്തിൽ നിന്നുള്ള 42 കാരനായ അബ്ദുൾ അസീസ് കഴിഞ്ഞ 13 വർഷമായി അബുദാബിയിൽ താമസിക്കുകയാണ്. എണ്ണപ്പാട തൊഴിലാളിയാണ് അദ്ദേഹം. 10 വർഷം മുന്‍പാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി കേട്ടത്. അന്നുമുതൽ സ്വന്തമായി അല്ലെങ്കിൽ 10 സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിനൊപ്പം ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങി. വിജയിച്ച ടിക്കറ്റ് ഓണ്‍ലൈനായാണ അദ്ദേഹം വാങ്ങിയത്. “അങ്ങേയറ്റം സന്തോഷവാനാ”ണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള 33 കാരനായ വെഹിക്കിൾ ഇൻസ്പെക്ടറായ അശ്വിൻ ഉണ്ണൂണി നിലവിൽ അജ്മാനിലാണ് താമസിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe കഴിഞ്ഞ ഒന്‍പത് വർഷമായി യുഎഇയിൽ താമസിക്കുകയാണ് അദ്ദേഹം. 2019 മുതൽ എല്ലാ മാസവും 20 അടുത്ത സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. “എനിക്ക് കോൾ ലഭിച്ചപ്പോൾ, വളരെ ആവേശത്തിലായിരുന്നു. ഇപ്പോൾ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു,” അദ്ദേഹം പറഞ്ഞു. ഭാഗ്യപരീക്ഷണം തുടരുമെന്ന് ഉണ്ണൂണി ചൂണ്ടിക്കാട്ടി. “സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുകയെന്നതാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിയും ഒരുമിച്ച് ടിക്കറ്റുകൾ വാങ്ങും” ഉണ്ണൂണി പറഞ്ഞു. വിജയികളായ മറ്റ് ഇന്ത്യന്‍ പ്രവാസികളാണ് ദർഷ് ജിജുവും അനുപ് കുമാറും. കർണാടകയിൽ താമസിക്കുന്ന 37 കാരനായ ബിസിനസുകാരനാണ് രവി എൻ. കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഓൺലൈനായി ശ്രദ്ധയില്‍പ്പെട്ടത് മുതല്‍ സ്വന്തമായാണ് രവി ടിക്കറ്റുകള്‍ വാങ്ങുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy