KNPC Fire കുവൈത്ത് സിറ്റി: കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി മിന അബ്ദുള്ള (കെഎന്‍പിസി) റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നാലുപേര്‍ക്ക് പരിക്കേറ്റു. റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസള്‍ഫറൈസേഷന്‍ യൂണിറ്റ് നമ്പര്‍ (112) ല്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. കോണ്‍ട്രാക്ടിങ് തൊഴിലാളികളില്‍ ഒരാള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe പരിക്കേറ്റവരില്‍ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷ റിഫൈനറിയുടെ മെഡിക്കല്‍ ക്ലിനിക്കില്‍ നല്‍കിയിട്ടുണ്ടെന്നും ക്മ്പനി വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാന്‍ എമര്‍ജന്‍സി സംഘങ്ങള്‍ കഴിഞ്ഞതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു.