Dubai Duty Free Millennium Millionaire: ഭാഗ്യമഴ ! ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് എട്ടരക്കോടിയോളം രൂപ സമ്മാനം; അറിഞ്ഞത് നാട്ടില്‍ അവധിക്ക് പോകുന്നതിന് തൊട്ടുമുന്‍പ്

Dubai Duty Free Millennium Millionaire ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളി ഉള്‍പ്പെടെ സൗദി പ്രവാസിയായ പാകിസ്ഥാന്‍ പൗരനും കോടികള്‍ സമ്മാനം. എട്ടരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍) ആണ് സമ്മാനമായി ലഭിച്ചത്. നാട്ടിൽ അവധിക്ക് പോകുന്നതിന് തൊട്ടുമുൻപാണ് മലയാളിയായ ബിജു തെറൂല (49) വിജയിയായ വിവരം അറിഞ്ഞത്. കഴിഞ്ഞ 20 വർഷമായി ദുബായിലെ ഒരു റിട്ടെയിൽ ശൃംഖലയിൽ ജോലി ചെയ്യുകയാണ് ബിജു. 499-ാം സീരീസിലെ 0437 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഈ മാസം 19നായിരുന്നു ടിക്കറ്റ് വാങ്ങിയത്. 1999ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 248-ാമത്തെ ഇന്ത്യക്കാരനാണ് ബിജു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. എല്ലാവരുമായി ആലോചിച്ച് സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, 499-ാം സീരീസ് നറുക്കെടുപ്പിലെ മറ്റൊരു വിജയിയായ പാകിസ്ഥാൻ സ്വദേശി മുഹമ്മദ് ഗുമ്മാനെ ഇതുവരെ സംഘാടകർക്ക് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതോപ്പം നടന്ന മറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ സോമ നാഗരാജിന് ഒരു ആഡംബര മോട്ടർ ബൈക്ക് സമ്മാനമായി ലഭിച്ചു. ഇദ്ദേഹത്തെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy