Water Shortage Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് പ്രദേശങ്ങളിൽ നാളെ ജലക്ഷാമം അനുഭവപ്പെടും. ദോഹ ജലവിതരണ സമുച്ചയത്തിലെ ജല ശൃംഖലയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച് 12 മണിക്കൂർ നീണ്ടുനിൽക്കുന്ന അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഇതിന്‍റെ ഫലമായി അൽ – അർദിയ, സബാഹ് അൽ – നാസർ, അൽ – റഹാബ്, ഇഷ്ബിലിയ, ജലീബ് അൽ – ഷുയൂഖ്, അൽ-ഫാർദൂസ് എന്നീ പ്രദേശങ്ങളിൽ താത്കാലികമായി ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിൽ ഉപഭോക്താക്കളുടെ സഹകരണത്തിന് മന്ത്രാലയം നന്ദി പറഞ്ഞു. ജലവിതരണം തടസപ്പെട്ടാൽ “152” എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടാൻ നിര്‍ദേശിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe