Open House Kuwait: കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് നാളെ (ബുധനാഴ്ച, ഏപ്രില്‍ 30) നടക്കും. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു വെച്ചാണ് ഓപ്പൺ ഹൗസ് നടക്കുക. ഉച്ചയ്ക്ക് 12ന് ഓപ്പൺ ഹൗസ് ആരംഭിക്കും. 11 മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പ്രവാസികൾക്ക് ഓപ്പൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താന്‍ അവസരം ലഭിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1