Kuwait Accident Death കുവൈത്ത് സിറ്റി: വാഹനം തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. കുവൈത്തിലെ അബ്ജാലി റോഡില്‍ 48ാം കിലോമീറ്റര്‍ അകലെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അതുവഴി കടന്നുപോയ ഒരു വാഹനയാത്രക്കാരനിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് വിവരം ലഭിച്ചത്. ആംബുലൻസ് ടീമുകൾ, പോലീസ് പട്രോളിങ്, അടിയന്തര മെഡിക്കൽ സർവീസസ് പെറോണിയൽ എന്നിവർ സ്ഥലത്തെത്തി. രണ്ട് പേരുടെയും മൃതദേഹങ്ങൾ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. സ്ഥലം അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1