
Kuwait House Fire: കുവൈത്തില്‍ വീട്ടില്‍ തീപിടിത്തം; പരിക്ക് റിപ്പോര്‍ട്ട് ചെയ്തു
Kuwait House Fire കുവൈത്ത് സിറ്റി: സുലൈബിയ പ്രദേശത്ത് ഒരു വീട്ടില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. അഗ്‌നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സുലൈബിയ, ഇസ്തിഖ്‌ലാൽ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് സ്ഥലത്തെത്തി തീയണച്ചത്. തീ നിയന്ത്രണവിധേയമാക്കാനും വീടിനുള്ളിൽ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്താനും അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. സംഭവത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വൈദ്യസഹായത്തിനായി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
Comments (0)