Posted By ashly Posted On

Kuwait Traffic Law Violators: കുവൈത്ത് ഗതാഗത നിയമലംഘകരിൽ നിന്നുള്ള പിഴയിനത്തിൽ പ്രതീക്ഷിക്കുന്നത് 20 കോടി ദിനാർ

Kuwait Traffic Law Violators കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ കുവൈത്തില്‍ പുതിയ ഗതാഗത നിയമം നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുകയാണ്. 2025/2026 സാമ്പത്തിക വർഷത്തിൽ ഗതാഗത നിയമലംഘകരിൽ നിന്നുള്ള പിഴയിനത്തിൽ 20 കോടി ദിനാർ ആണ് കുവൈത്ത് വരുമാനം പ്രതീക്ഷിക്കുന്നത്. 2024/2025 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, ഗതാഗത നിയമലംഘകരിൽനിന്ന് 9 കോടി ദിനാറാണ് വരുമാനമായി ലഭിച്ചത്. പുതിയ ഗതാഗത നിയമത്തിൽ പിഴ വർധിപ്പിച്ചതോടെ ഇത് 122% വർധിപ്പിച്ച് 11 കോടി ദിനാർ അധിക വരുമാനമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 എന്നാൽ, പുതിയ ഗതാഗതനിയമം നടപ്പിലാക്കുന്നത് അധിക വരുമാനം ലക്ഷ്യമിട്ടുകൊണ്ടല്ലെന്നും നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും റോഡുകളിൽ കൂടുതൽ അച്ചടക്കം കൈവരിക്കുന്നതിനുമുള്ള സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *