
Expat Malayali Sexual Abuse: ഏഴ് വര്‍ഷത്തോളം പ്രണയം, വിവാഹവാഗ്ദാനം നൽകി ലൈംഗികചൂഷണം; പ്രവാസി മലയാളി യുവാവിനെതിരെ പരാതി
Expat Malayali Sexual Abuse ഷാർജ: വിവാഹവാഗ്ദാനം നല്കി ലൈംഗികചൂഷണം നടത്തിയ പ്രവാസി മലയാളിയായ യുവാവിനെതിരെ പരാതിയുമായി യുവതി. ഷാർജയിൽ താമസിക്കുന്ന തെലങ്കാന യുവതിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന കാസർകോട് കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശിയായ യുവാവിനെതിരെയാണ് തെലുങ്കാന കരീം നഗർ സ്വദേശിനിയായ 28 വയസുകാരി നിയമ പോരാട്ടത്തിനൊരുങ്ങുന്നത്. യുവാവിനെതിരെ ഹൊസ്ദുർഗ് പോലീസിലാണ് യുവതി പരാതി നല്‍കിയത്. ആ രേഖകൾ വച്ച് വഞ്ചനയ്ക്കെതിരെ ഷാർജ പോലീസിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ് യുവതി. ഷാർജയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മാർക്കറ്റിങ് വിഭാഗത്തിൽ ഒന്നിച്ച് ജോലി ചെയ്യുമ്പോൾ പ്രണയത്തിലായ ഇരുവരും ഏഴ് വർഷത്തോളമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയ 30കാരൻ നാട്ടിൽ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ യുവതി കാഞ്ഞങ്ങാട് ചെന്ന് കുടുംബത്തെ കാര്യങ്ങളിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. എന്നാൽ, അപ്പോഴേയ്ക്കും യുവാവ് വീണ്ടും യുഎഇയിലേയ്ക്ക് മുങ്ങിയിരുന്നു. ഇപ്പോൾ ഷാർജയിൽ തൊഴിലൊന്നുമില്ലാതെ കഴിയുകയാണ് ഇയാള്‍. 35 വർഷം മുൻപാണ് യുവതിയുടെ കുടുംബം തെലുങ്കാനയിൽ നിന്ന് യുഎഇയിലെത്തിയത്. കഴിഞ്ഞവർഷം നാട്ടിലേക്ക് മടങ്ങിയ യുവാവ് അവിടെ മറ്റൊരു പെൺകുട്ടിയുമായി വിവാഹത്തിന് തയാറെടുപ്പുകൾ നടത്തുന്നത് അറിഞ്ഞ് യുവതി കാഞ്ഞങ്ങാട് ചെന്ന് വീട്ടുകാരെ സമീപിച്ച് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും തങ്ങളുടെ ബന്ധം അറിയാമായിരുന്നിട്ടും അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു വാക്കു പോലും ലഭിച്ചില്ലെന്ന് പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 2024 ഓഗസ്റ്റിൽ കാഞ്ഞങ്ങാട്ട് ചെന്ന് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ നിയമനടപടി ആരംഭിച്ചപ്പോഴേയ്ക്കും യുവാവ് തിരിച്ച് ഷാർജയിലേയ്ക്ക് മുങ്ങുകയും ചെയ്തു. ഒരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് അത് നിറവേറ്റാനുള്ള ഉദ്ദേശ്യമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇന്ത്യൻ ക്രിമനിൽ നിയമം സെക്ഷൻ 69 പ്രകാരം ഇന്ത്യയിൽ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കും. കുറ്റം തെളിഞ്ഞാൽ പിഴയും 10 വർഷം വരെ തടവും ശിക്ഷ ലഭിക്കും. എന്നാൽ, ഇന്ത്യയിൽ നൽകിയ പരാതിയുടെ കോപ്പി വച്ച് യുഎഇയിലും വഞ്ചനയ്ക്കെതിരെ കേസ് കൊടുക്കാം. ഇന്ത്യയും യുഎഇയിലും തമ്മിലുള്ള ഉഭയകക്ഷി ബന്ധപ്രകാരമാണ് ഈ ചട്ടം. ഇതിന് മുൻപ് യുഎഇയിലെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ വിവരം ധരിപ്പിക്കണം. വഞ്ചന തെളിഞ്ഞാൽ കുറ്റക്കാരൻ ശിക്ഷിക്കപ്പെടും. ‘ഇനിയും ഒരു പെൺകുട്ടിക്കും ഇതുപോലെ ചതി പറ്റരുത്. ആരുടെയും ജീവിതം തകരരുത്. അതു മാത്രമാണെന്റെ വാശി. ആ നിലപാടിൽ ഉറച്ചുനിന്ന് നിയമ പോരാട്ടം തുടരും’, യുവതിയുടെ വാക്കുകള്‍.
Comments (0)