
Kuwait Fake Orders Scam: വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസ്; മൂന്നുപേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
Kuwait Fake Orders Scam കുവൈത്ത് സിറ്റി: വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തികനഷ്ടം വരുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷത്തേക്കാണ് കോടതി ശിക്ഷ വിധിച്ചത്. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി), കുവൈത്ത് ഓയില്‍ കമ്പനി (കെഒസി) എന്നീ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന മൂന്ന് എൻജിനീയര്‍മാര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. കോര്‍ട്ട് ഓഫ് അപ്പീല്‍ തലവന്‍ ജഡ്ജ് നാസര്‍ സലീം അല്‍ ഹൈദ്, ജഡ്ജ് സൗദ് അല്‍ സനൈയ്യ, താരീഖ് ജാദ് അലി എന്നിവരടങ്ങുന്ന അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ജോലി ചെയ്യാതെ പ്രതികള്‍ 73 വ്യാജ വര്‍ക്ക് ഓര്‍ഡറുകള്‍ പ്രകാരം 2,28,864 ദിനാര്‍ തട്ടിച്ചെന്ന് പബ്ലിക് പ്രോസിഷന്‍ കണ്ടെത്തി. കെഒസിയിലെ ഒരു എൻജിനീയറും കെപിസിയുടെ മറ്റ് രണ്ട് എൻജിനീയര്‍മാരും കൂടി ചേര്‍ന്നായിരുന്നു പണം തട്ടിയത്. ഇവരുടെ സ്‌പോണ്‍സറിലുള്ള കമ്പനികള്‍ വഴിയായിരുന്നു ഇടപാടുകള്‍ നടത്തിയത്. പേപ്പറിലൂടെയുള്ള നടപടികള്‍ അല്ലാതെ ജോലി ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)