
Snow White Screening Suspended Kuwait: ഇസ്രായേൽ തരാം പ്രധാനവേഷത്തിൽ, കുവൈത്തില്‍ ഹോളിവുഡ് സിനിമയായ ‘സ്‌നോ വൈറ്റ്’ ന്‍റെ പ്രദർശനം നിർത്തിവെച്ചു
Snow White screening suspended kuwait കുവൈത്ത് സിറ്റി: ഹോളിവുഡ് സിനിമയായ ‘സ്‌നോ വൈറ്റ്’ന്‍റെ പ്രദർശനം കുവൈത്തിൽ നിർത്തിവെച്ചു. ഇസ്രായേൽ നടിയും മുൻ സൈനികയുമായ ഗാൽ ഗാഡോട് പ്രധാന വേഷം ചെയ്യുന്നതിനാല്‍ ചിത്രത്തിന്‍റെ , പ്രദർശനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായ സമ്മർദ്ദം ഉയർന്നിരുന്നു. ഇതേതുടർന്നാണ് കുവൈത്തിൽ ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവെക്കാൻ തീരുമാനിച്ചത്. അധിനിവേശ ശക്തികൾക്കെതിരെ കുവൈത്ത് സ്വീകരിച്ചുവരുന്ന നിലപാടുകളുടെ ഭാഗമായാണ് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 വാൾട് ഡിസ്നിയുടെ ബാനറിൽ ഈ വർഷമാണ് ചിത്രം പുറത്തിറങ്ങിയത്. പ്രമുഖ ഹോളിവുഡ് സംവിധായകൺ മാർക് പ്രെസ്റ്റൺ വെബ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ നിർമാണത്തിനും പ്രചാരണത്തിനുമായി ഏകദേശം 270 മില്യൺ ഡോളർ ആണ് ചെലവായത്.
Comments (0)