
Expats Driving License: അറിഞ്ഞോ ! കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിന് അധിക തുക ഈടാക്കിത്തുടങ്ങി
Expats Driving License കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് ഇനി മുതല്‍ അധിക തുക ഈടാക്കും. ഡ്രൈവിങ് പാസായാൽ ലൈസൻസ് പ്രിന്‍റ് ചെയ്യുന്നതിന് 10 ദിനാർ (2795 രൂപ) ആണ് അധികം ഈടാക്കിത്തുടങ്ങിയത്. ലൈസൻസ് പുതുക്കുമ്പോഴും ഈ തുക ഈടാക്കും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് നടപടി സ്വീകരിച്ചത്. വിദേശികൾക്ക് അഞ്ച് വർഷവും സ്വദേശികൾക്ക് 15 വർഷവുമാണ് ലൈസൻസ് കാലാവധി. ഒരു രാജ്യത്തെയും പൗരത്വമില്ലാത്തവരും കുവൈത്തിൽ രേഖാമൂലം താമസിക്കുന്നവരുമായ ബിദൂനികൾക്ക് ഇഖാമ കാലയളവിലേക്കാണ് ലൈസൻസ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
Comments (0)