Posted By ashly Posted On

Traffic Violation in Kuwait: പുതിയ ട്രാഫിക് ഭേദഗതി; കുവൈത്തില്‍ നിയമലംഘനങ്ങളില്‍ ഇളവ്

Traffic Violation in Kuwait കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് ഭേദഗതി ആരംഭിക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകളുമായി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന ഗതാഗത വകുപ്പിൻ്റെ ബോധവത്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ആണ് ഇക്കാര്യം പറഞ്ഞത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 നിയമലംഘകർക്ക് ആവശ്യമായ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22ന് പുതിയ ട്രാഫിക് നിയമ ഭേദഗതികൾ നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഈ അവസരം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ അൽ – ഖൈറാൻ മാളിൽ നടന്ന ബോധവത്കരണ പ്രദർശനത്തിൽ ഏകദേശം 5700 നിയമലംഘനങ്ങൾ ഒഴിവാക്കുകയും 75 വാഹനങ്ങൾ ഉടൻ വിട്ടയക്കുകയും ചെയ്തെന്നും ലഫ്റ്റനൻ്റ് കേണൽ ബു ഹസ്സൻ കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *