Posted By ashly Posted On

Flyover Closed in Kuwait: കുവൈത്തില്‍ കിങ് ഫൈസൽ എക്സ്പ്രസ് വേയിലെ ഫ്ലൈഓവർ താത്കാലികമായി അടച്ചു

Flyover Closed in Kuwait കുവൈത്ത് സിറ്റി: കിങ് ഫൈസല്‍ എക്സ്പ്രസ് വേയിലെ ഫ്ലൈഓവര്‍ താത്കാലികമായി അടച്ചു. കിങ് ഫൈസൽ എക്സ്പ്രസ് വേ (റോഡ് 50) യിൽ നിന്ന് ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിലേക്ക് (റോഡ് 404) ബന്ധിപ്പിക്കുന്ന ഫ്ലൈഓവറാണ് താത്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചത്. ഇത് സൗത്ത് സൂറയിലേക്കും ഷെയ്ഖ് ജാബർ ആശുപത്രിയിലേക്കും പോകുന്നതാണ്. കൂടാതെ, ഖൈത്താൻ ദിശയിലുള്ള ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിലേക്ക് (റോഡ് 404) പോകുന്ന റാമ്പും അടച്ചിടും. കിങ് ഫൈസൽ എക്സ്പ്രസ് വേയിലെ പാലത്തിന്റെ തൂണുകളിൽ ദിശാസൂചന അടയാളങ്ങൾ സ്ഥാപിക്കുന്നതിനായി, ഏപ്രിൽ 12 ശനിയാഴ്ച പുലർച്ചെ അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *