
Power cut; കുവൈത്തിലെ ചിലയിടങ്ങളിൽ രണ്ട് മണിക്കൂർ പവർകട്ട്
Power cut; കുവൈത്തിലെ ചിലയിടങ്ങളിൽ രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെയാണ് രണ്ട് മണിക്കൂർ പവർ കട്ട് ഏർപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചസമയത്തെ താപനില വർധനവ് വൈദ്യുതി ലോഡ് സൂചികയെ അതിൻറെ ഏറ്റവും കടുത്ത പരിധിയിലേക്ക് തള്ളിവിട്ടിരുന്നു. ഉച്ചയ്ക്ക് മൂന്നിന് 12,400 മെഗാവാട്ട് രേഖപ്പെടുത്തിയതോടെ വൈദ്യുതി ഉപയോഗം റെഡ് സോൺ കടന്നു. ഇതോടെ 45 റെസിഡൻഷ്യൽ, അഞ്ച് വ്യാവസായിക, മൂന്ന് കാർഷിക എന്നിങ്ങനെ 53 പ്രദേശങ്ങളിൽ രണ്ട് മണിക്കൂർ പവർകട്ട് ഷെഡ്യൂൾ ചെയ്യാൻ വൈദ്യുതി മന്ത്രാലയം തീരുമാനിച്ചു. എല്ലാ വൈദ്യുതി ഉത്പാദന നിലയങ്ങളുടെയും മൊത്തം ഉത്പാദന ശേഷിയായ 18,600 മെഗാവാട്ടിനേക്കാൾ ഏകദേശം 6,200 മെഗാവാട്ട് കുറവാണ് ബുധനാഴ്ച സൂചിക രേഖപ്പെടുത്തിയതെന്ന് മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX എന്നാൽ, ഈ ശേഷിയിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയുന്ന യൂണിറ്റുകൾ നിലവിൽ പ്രത്യേക കമ്പനികളുമായുള്ള കരാറുകൾ പ്രകാരം അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും വൈദ്യുതി മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
Comments (0)