Baggage Rules; ബാഗേജ് നിയമം പൊളിച്ചെഴുതി; പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ

Baggage Rules; കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രവാസികൾക്ക് നൽകുന്നത് വലിയ ആശ്വാസമാണ്. വിമാനത്താവളങ്ങളിലെ പരിശോധനകൾ ലളിതമാക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനും മുൻഗണന നൽകുന്ന ബജറ്റിലെ പ്രധാന ഹൈലൈറ്റുകൾ ഇപ്രകാരമാണ്.

  1. സ്വർണ്ണത്തിന്റെ തൂക്കം പ്രധാനം, മൂല്യമല്ല!

ബാഗേജ് നിയമത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. നിശ്ചിത രൂപയുടെ സ്വർണ്ണം എന്നതിന് പകരം സ്വർണ്ണത്തിന്റെ തൂക്കം പരിഗണിച്ചാകും ഇനി നിയമങ്ങൾ. സ്വർണ്ണവില വർദ്ധിക്കുന്നത് മൂലം പ്രവാസികൾ നേരിട്ടിരുന്ന നിയമക്കുരുക്കുകൾ ഇതോടെ ഒഴിവാകും.

  1. ഗാഡ്‌ജെറ്റുകൾക്ക് വില കുറയും

വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ ഇറക്കുമതി തീരുവ 20%-ൽ നിന്നും 10%-ലേക്ക് വെട്ടിക്കുറച്ചു.

വിദേശത്തുനിന്ന് ലാപ്ടോപ്പ്, മൊബൈൽ എന്നിവ നാട്ടിലേക്ക് കൊണ്ടുവരുന്നത് ഇനി കൂടുതൽ ലാഭകരമാകും.

നികുതിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധിയും വർദ്ധിപ്പിച്ചു.

  1. ‘ഡിജിറ്റൽ’ വിമാനത്താവളം: ക്യൂ നിൽക്കണ്ട!

വിമാനത്താവളങ്ങളിലെ പരിശോധനാ രീതികൾ അടിമുടി മാറുന്നു:

ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ: സാധനങ്ങളുടെ വിവരങ്ങൾ യാത്രക്കാർക്ക് തന്നെ ഓൺലൈനായി മുൻകൂട്ടി അറിയിക്കാം. ഇതോടെ കസ്റ്റംസിന്റെ അനാവശ്യ ചോദ്യം ചെയ്യലുകൾ ഒഴിവാകും.

സിംഗിൾ വിൻഡോ ക്ലിയറൻസ്: ലഗേജും കാർഗോയും വേഗത്തിൽ വിട്ടുനൽകാനുള്ള ഏകജാലക സംവിധാനം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.

  1. പണമിടപാടുകളിൽ വലിയ ഇളവുകൾ (TCS)

വിദേശത്തേക്ക് പണം അയക്കുന്നവർക്കും വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്കും സന്തോഷവാർത്ത:

TCS പരിധി: വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള ടാക്സ് പരിധി 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തി.

കാർഡ് ഉപയോഗം: എൻആർഇ (NRE) അക്കൗണ്ട് ഉള്ളവർക്ക് അവരുടെ ബാങ്ക് കാർഡുകൾ വിദേശത്തും തടസ്സമില്ലാതെ ഉപയോഗിക്കാൻ പെയ്‌മെന്റ് ഗേറ്റ്‌വേകൾ പരിഷ്കരിക്കും.

  1. നിയമം ഇനി പേടിപ്പിക്കില്ല

വിദേശത്തെ ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്നത് ഇനിമുതൽ ക്രിമിനൽ കുറ്റമല്ല. ഇത് പ്രവാസി ബിസിനസ്സുകാർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

“കടുത്ത തീരുമാനമെടുക്കുന്നു, മാപ്പ് ചോദിക്കുന്നു” റോയ് എല്ലാം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചു?

cj roy കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്ന സംശയങ്ങൾ ബലപ്പെടുത്തി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ പുറത്തുവന്നു. കുടുംബത്തോടുള്ള മാപ്പപേക്ഷയും ബിസിനസ് സംബന്ധിച്ച സുപ്രധാന നിർദ്ദേശങ്ങളുമാണ് കുറിപ്പിലുള്ളത്. “കടുത്ത തീരുമാനമെടുക്കുന്നു, മാപ്പ് ചോദിക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് കുടുംബത്തിനായുള്ള സന്ദേശം ആരംഭിക്കുന്നത്. തന്റെ അഭാവത്തിൽ ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും ഉത്തരവാദിത്തങ്ങൾ ആർക്കൊക്കെയാണെന്നും അദ്ദേഹം ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും ആരെയും വഞ്ചിക്കരുതെന്നും അദ്ദേഹം പ്രത്യേകം നിർദ്ദേശിക്കുന്നു.  മരണം നടന്ന വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരൻ സി.ജെ. ബാബുവിനെ തുടർച്ചയായി മൂന്ന് തവണ ഫോണിൽ വിളിച്ചിരുന്നു. ഈ സമയം ബാബു തായ്‌ലൻഡിലായിരുന്നു. മരിക്കാൻ ഉറപ്പിച്ച ശേഷമുള്ള വിടവാങ്ങൽ കോളുകളായിരുന്നു ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. സി.ജെ. റോയ് തന്റെ മരണത്തെക്കുറിച്ച് നേരത്തെ തന്നെ ചില സൂചനകൾ നൽകിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിസിനസ് കാര്യങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഭാര്യയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹം മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈയിടെയായി അദ്ദേഹം പങ്കുവെച്ച വീഡിയോകളിൽ മരണത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താനില്ലെങ്കിലും തനിച്ച് ജീവിക്കാൻ കുടുംബത്തിന് കഴിയുമെന്ന തിരിച്ചറിവ് തനിക്കുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.

ദുബായ് മാളിന് മുന്നിൽ അത്ഭുതമായി ‘ജോബി’ എയർ ടാക്സി; ആകാശയാത്ര ഇനി സ്വപ്നമല്ല, പൊതുജനങ്ങൾക്ക് കാണാൻ അവസരം

UAE Air Taxis ദുബായ്: നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ആകാശത്തിലൂടെ യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എയർ ടാക്സി ദുബായ് നഗരത്തിൽ പ്രദർശനത്തിന് എത്തിച്ചു. ‘ജോബി ഏവിയേഷൻ’ വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക വാഹനം ദുബായ് മാളിന് സമീപമാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്. ഹെലികോപ്റ്ററിനെയും വിമാനത്തെയും കൂട്ടിയിണക്കിയ പുതിയൊരു വിഭാഗം വാഹനമാണിത്. ഇതിനെ eVTOL എന്നാണ് വിളിക്കുന്നത്. ഹെലികോപ്റ്ററിനെപ്പോലെ ലംബമായി ഉയരുകയും പിന്നീട് വിമാനത്തെപ്പോലെ വേഗത്തിൽ മുന്നോട്ട് പറക്കുകയും ചെയ്യും. ഇതിനായി ആറ് ഇലക്ട്രിക് പ്രൊപ്പല്ലറുകളാണ് ഉപയോഗിക്കുന്നത്. നഗരത്തിന് മുകളിലൂടെ 1,000 അടി ഉയരത്തിൽ പറക്കുമ്പോൾ താഴെയുള്ളവർക്ക് ഇതിന്റെ ശബ്ദം ഒട്ടും കേൾക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന പ്രത്യേകത. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല. ദുബായിൽ നാല് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം- ഇവിടുത്തെ ടെർമിനൽ നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു, പാം ജുമൈറ, ദുബായ് മറീന, ഡൗൺടൗൺ ദുബായ് എന്നിവിടങ്ങളിലാണ് ആദ്യഘട്ട സര്‍വീസ്. ദുബായ് മാളിന് സമീപമുള്ള ഈ പ്രദർശനം ഫെബ്രുവരി അഞ്ച് (വ്യാഴാഴ്ച രാത്രി) വരെ നീണ്ടുനിൽക്കും. ആളുകൾക്ക് എയർ ടാക്സി നേരിട്ട് കാണാനും അതിനൊപ്പം ഫോട്ടോ എടുക്കാനും അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. “ആളുകൾക്ക് ഈ പുതിയ സാങ്കേതികവിദ്യയെ അടുത്തറിയാനും പരിചയപ്പെടാനും വേണ്ടിയാണ് ഈ പ്രദർശനം,” എന്ന് ജോബി ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.

യുഎഇ നിവാസികൾ സ്വർണവും വെള്ളിയും വിൽക്കുന്നു, കാരണമിതാണ്…

UAE Gold ദുബായ്: യുഎഇയിൽ സ്വർണവില സർലകാല റെക്കോർഡിൽ എത്തിയതിന് പിന്നാലെ ഉണ്ടായ വൻ വിലയിടിവ് മുതലെടുത്ത് സ്വർണം വിറ്റഴിക്കാൻ നിക്ഷേപകരുടെ വൻ തിരക്ക്. സ്വർണം വിറ്റ് ലഭിച്ച ലാഭം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങാനും ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കാനുമാണ് പലരും ഈ അവസരം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച റെക്കോർഡ് ഉയരത്തിലായിരുന്ന സ്വർണ്ണവില വാരാന്ത്യത്തോടെ ഗണ്യമായി കുറഞ്ഞു. ദുബായിൽ വ്യാഴാഴ്ച 24K സ്വർണ്ണ വില ഗ്രാമിന് 666 ദിർഹം എന്ന റെക്കോർഡ് ഉയരത്തിലെത്തിയെങ്കിലും വാരാന്ത്യത്തിൽ ഗ്രാമിന് 76.5 ദിർഹം കുറഞ്ഞ് 589.5 ദിർഹമായി. അതുപോലെ, മറ്റ് വകഭേദങ്ങളും വ്യാഴാഴ്ചത്തെ റെക്കോർഡ് ഉയരത്തിൽ നിന്ന് താഴ്ന്നു, 22K, 21K, 18K, 14K എന്നിവ ഗ്രാമിന് യഥാക്രമം 545.75, 523.25, 448.5, 349.75 ദിർഹം എന്നിങ്ങനെയാണ്. യുഎസ് ഫെഡറൽ റിസർവ് മേധാവിയായി കെവിൻ വാർഷിനെ നിയമിച്ചതിന് പിന്നാലെ ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണ്ണവില കുറയാൻ പ്രധാന കാരണമായത്.  ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,500 ഡോളർ എന്ന റെക്കോർഡിൽ നിന്ന് 4,893.2 ഡോളറിലേക്ക് (8.14 ശതമാനം) താഴ്ന്നു. വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ, കൈവശമുള്ള സ്വർണ്ണവും വെള്ളിയും വിൽക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ ദുബായ് ഗോൾഡ് സൂക്കിലെ കടകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്വർണ്ണം വിറ്റു കിട്ടിയ പണം പ്രോപ്പർട്ടി വാങ്ങുന്നതിനായി ഡൗൺ പേയ്മെന്റ് നൽകാനും മറ്റു സാമ്പത്തിക ബാധ്യതകൾ തീർക്കാനും ആളുകൾ ഉപയോഗിക്കുന്നു.

യുഎഇയിൽ റമദാൻ എന്ന്? ജ്യോതിശാസ്ത്രജ്ഞർ പറയുന്നത്…

Ramadan in UAE അബുദാബി: യുഎഇയിൽ ഇത്തവണ റമദാൻ വ്രതാരംഭം ഫെബ്രുവരി 19-ന് ആകാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര നിരീക്ഷകർ അറിയിച്ചു. വ്രതാനുഷ്ഠാന സമയം കുറയുന്നതും തണുപ്പുകാലത്ത് റമദാൻ എത്തുന്നതും പ്രവാസികൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് വലിയ ആശ്വാസമാകും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 19-ന് റമദാൻ ആരംഭിച്ചേക്കും. എങ്കിലും മാസപ്പിറവി കാണുന്നതിനനുസരിച്ച് മതകാര്യ വകുപ്പായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യത. ഇതനുസരിച്ച് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) മാർച്ച് 20-ന് ആയേക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വ്രതാനുഷ്ഠാന സമയം 12 മുതൽ 13 മണിക്കൂർ വരെയായി കുറയും. വേനൽക്കാലത്തെ കഠിനമായ ചൂടില്ലാത്തതും തണുപ്പുകാലത്ത് റമദാൻ എത്തുന്നതും ജോലിക്കാർക്കും മറ്റും വ്രതം എളുപ്പമാക്കും. 

റമദാനിൽ വിലക്കയറ്റമുണ്ടാകില്ല; അവശ്യസാധനങ്ങൾക്ക് വൻ ഇളവുകളുമായി യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ

UAE Ramadan food prices ദുബായ്: റമദാൻ മാസത്തിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്തയുമായി യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും. ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുന്നുണ്ടെങ്കിലും, റമദാൻ കാലയളവിൽ വില വർധിപ്പിക്കില്ലെന്നും അവശ്യസാധനങ്ങൾക്ക് വൻ കിഴിവുകൾ നൽകുമെന്നും വ്യാപാരികൾ അറിയിച്ചു. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് പ്രകാരം ഫെബ്രുവരി 19-ന് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരി, പഞ്ചസാര, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാതെ സ്ഥിരമായി നിലനിർത്താൻ പ്രമുഖ ബ്രാൻഡുകൾ തീരുമാനിച്ചു. റമദാൻ പ്രമാണിച്ച് ഭക്ഷണപദാർത്ഥങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും പ്രത്യേക പാക്കേജുകളും ഡിസ്കൗണ്ടുകളും ലഭ്യമാക്കും. വിലക്കയറ്റം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ മാസങ്ങൾക്ക് മുൻപ് തന്നെ വിതരണക്കാരുമായി കരാറുകളിൽ ഏർപ്പെട്ടതായി ലുലു ഗ്രൂപ്പ് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ വ്യക്തമാക്കി.  റമദാനിൽ ആവശ്യം കൂടുമെങ്കിലും ലാഭത്തിനപ്പുറം ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഇളവുകൾ നൽകാനാണ് തീരുമാനമെന്ന് സിഇഒ മുസാബ് അബൗദ് പറഞ്ഞു. ആഗോള വിതരണക്കാരുമായി ചേർന്ന് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘നൂൺ’ 70 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ‘നൂൺ മിനിറ്റ്‌സ്’ വഴി വെറും 1 ദിർഹം മുതൽ സാധനങ്ങൾ ലഭ്യമാകുമെന്നും 15 മിനിറ്റിനുള്ളിൽ ഡെലിവറി ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. 2026-ൽ ഇത് 1.8 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ഊർജ്ജം, താമസം എന്നിവയിലുള്ള സ്ഥിരതയും ഇറക്കുമതിയിലെ വൈവിധ്യവും ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുന്നത് തടയാൻ സഹായിച്ചിട്ടുണ്ട്.

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ വർധിപ്പിക്കുന്നു; കേരളത്തിലെ വിമാനത്താവളങ്ങൾക്ക് മുൻഗണന, ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

India UAE flight services അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ തമ്മിൽ നിർണായക ചർച്ച നടത്തി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെയാണ് യുഎഇ വ്യോമയാന മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയും ഇന്ത്യൻ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും കൂടിക്കാഴ്ച നടത്തിയത്. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനാണ് പദ്ധതി. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. നിലവിലുള്ള സീറ്റ് ക്വോട്ടകൾ പൂർണ്ണമായും ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, കരാർ പുതുക്കി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് നീക്കം. 2014-ന് ശേഷം ഈ കരാർ പുതുക്കിയിട്ടില്ല. കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ, ഹൈദരാബാദ് ആസ്ഥാനമായുള്ള ഫ്ലൈ എക്സ്പ്രസ് എന്നിവ ഈ വർഷം സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ കണക്റ്റിവിറ്റി ലഭിക്കും. സർവീസുകളും സീറ്റുകളും വർധിക്കുന്നതോടെ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുകയും ടിക്കറ്റ് നിരക്കുകൾ കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള തലത്തിൽ മുൻനിരയിൽ: ലോകത്ത് ഏറ്റവും മികച്ച എയർ കണക്റ്റിവിറ്റിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമതെത്തി. മധ്യപൂർവദേശത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ ആദ്യ അഞ്ചിലുമാണ് യുഎഇയുടെ സ്ഥാനം. യുഎഇയിൽ നിന്ന് ഇന്ത്യയുൾപ്പെടെ ലോകത്തിലെ 250-ലേറെ നഗരങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായി തുടരുന്നു. അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 2032-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 20,000 കോടി ഡോളറിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്.

യുഎഇയിൽ ഇന്ധനവില കുറഞ്ഞു; തുടർച്ചയായ രണ്ടാം മാസവും ആശ്വാസം

Fuel prices in UAE അബുദാബി: യുഎഇയിൽ ഫെബ്രുവരി മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 9 ഫിൽസ് വരെയും ഡീസലിന് 3 ഫിൽസുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് തുടർച്ചയായി രണ്ടാം മാസമാണ് രാജ്യത്ത് ഇന്ധനവില കുറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ് നിലവിലുള്ളത്. പുതുക്കിയ നിരക്കുകൾ പ്രകാരം, സൂപ്പർ 982.422.53, സ്പെഷ്യൽ 952.332.42, ഇ–പ്ലസ് 912.262.34, ഡീസൽ 2.522.55. ചെറിയ കാറുകൾ ഒരു തവണ ഫുൾ ടാങ്ക് അടിക്കുമ്പോൾ ഏകദേശം 4.50 ദിർഹം ലാഭിക്കാം. ഇടത്തരം എസ്‌യുവികൾ ഏകദേശം 5.50 ദിർഹം ലാഭം, വലിയ എസ്‌യുവികൾ ഒരു തവണ ഇന്ധനം നിറയ്ക്കുമ്പോൾ 12.50 ദിർഹം വരെ ലാഭിക്കാം. (മാസത്തിൽ 5 തവണ ഇന്ധനം നിറയ്ക്കുന്നവർക്ക് 50 ദിർഹത്തിലേറെ ലാഭിക്കാൻ സാധിക്കും).പുതുക്കിയ നിരക്കുകൾ ഇന്ന് പുലർച്ചെ മുതൽ രാജ്യത്തെ എല്ലാ പെട്രോൾ സ്റ്റേഷനുകളിലും പ്രാബല്യത്തിൽ വന്നു.

എയർ ഇന്ത്യ എക്സ്പ്രസിൽ ‘എക്സ്പ്രസ് മോർ സെയിൽ’; വന്‍ വിലക്കിഴിവില്‍ പുതിയ സെയില്‍

air india express യാത്രക്കാർക്കായി വൻ വിലക്കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സെയിൽ ആരംഭിച്ചു. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്ക് 20 ശതമാനം വരെ ഇളവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാനക്കമ്പനിയായി കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ആഭ്യന്തര യാത്രകൾക്ക് 1550 രൂപ മുതലും രാജ്യാന്തര യാത്രകൾക്ക് 6510 രൂപ മുതലും ടിക്കറ്റുകൾ ലഭ്യമാണ്. ഫെബ്രുവരി 5 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്ക് ഈ ഇളവ് ബാധകമാണ്. വെബ്‌സൈറ്റ് (airindiaexpress.com), മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ നൽകേണ്ടതില്ല. ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാൻ അവസരമുണ്ട്. ‘എക്സ്പ്രസ് ലൈറ്റ്’ നിരക്കിൽ അധിക ലഗേജ് ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ (ആഭ്യന്തരത്തിന് 1500 രൂപ, രാജ്യാന്തരത്തിന് 2500 രൂപ) സൗകര്യം ലഭിക്കും. ന്യൂപാസ് അംഗങ്ങൾക്ക് ബിസ് ക്ലാസ് ടിക്കറ്റുകളിൽ 25 ശതമാനം കിഴിവ് ലഭിക്കും. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകൾ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിസ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 600 രൂപ വരെ അധിക കിഴിവും ഇഎംഐ സൗകര്യവും ലഭിക്കും. ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ ഏവിയേഷൻ ഫെസ്റ്റിവലിൽ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാനക്കമ്പനിയ്ക്കുള്ള പുരസ്കാരം എയർ ഇന്ത്യ എക്സ്പ്രസ് സ്വന്തമാക്കി. കൃത്യനിഷ്ഠ, നവീന സാങ്കേതികവിദ്യയുടെ ഉപയോഗം, മികച്ച സേവനം എന്നിവ മുൻനിർത്തിയാണ് ഈ അംഗീകാരം.

ലാഭമെടുക്കാൻ നിക്ഷേപകർ; യുഎഇയിൽ സ്വർണ്ണ വിപണിയിൽ പെട്ടെന്നുള്ള വിൽപനയ്ക്ക് കാരണമിതാണ്

Gold silver sell uae ദുബായ്: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് സ്വർണ്ണവിലയിലുണ്ടായ വൻ ഇടിവ് യുഎഇയിലെ നിക്ഷേപകർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. എന്നാൽ ഇത് വില ഇനിയും കുറയുമെന്ന ഭയം മൂലമുള്ള ‘പ്രോഫിറ്റ് ബുക്കിംഗ്’ (ലാഭമെടുക്കൽ) മാത്രമാണെന്നും സ്വർണ്ണത്തിന്റെ മൂല്യത്തിൽ ഇടിവുണ്ടായിട്ടില്ലെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു. വ്യാഴാഴ്ച ദുബായിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 666 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ആഗോളതലത്തിൽ ഔൺസിന് 5,500 ഡോളറും കടന്നിരുന്നു. റെക്കോർഡ് തിരുത്തിയതിന് പിന്നാലെ സ്വർണ്ണവിലയിൽ ഏകദേശം 5 ശതമാനം ഇടിവുണ്ടായി. വാരാന്ത്യത്തോടെ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 589.5 ദിർഹം എന്ന നിലയിലേക്ക് വില താഴ്ന്നു (76.5 ദിർഹത്തിന്റെ കുറവ്). 22 കാരറ്റിന് 545.75 ദിർഹവും, 21 കാരറ്റിന് 523.25 ദിർഹവുമാണ് നിലവിലെ നിരക്ക്. വില കുത്തനെ ഇടിഞ്ഞതോടെ ദുബായ് ഗോൾഡ് സൂക്കിലെ ജ്വല്ലറികളിൽ സ്വർണ്ണം വിൽക്കാനെത്തിയവരുടെ നീണ്ട നിരയാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ടത്. വില ഇനിയും താഴുന്നതിന് മുൻപ് കയ്യിലുള്ള സ്വർണ്ണം വിറ്റ് ലാഭമെടുക്കാനാണ് പലരും ശ്രമിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പുതിയ മേധാവിയായി കെവിൻ വാർഷിനെ നിയമിച്ചതോടെ യുഎസ് ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണ്ണവില താഴാൻ പ്രധാന കാരണമായത്. ഇതോടെ ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ 8.14 ശതമാനം വരെ ഇടിവുണ്ടായി. “ഇതൊരു പരിഭ്രാന്തി മൂലമുള്ള വിൽപന (Panic selling) മാത്രമാണ്. സ്വർണ്ണത്തിന്റെ വിശ്വാസ്യതയ്ക്കോ മൂല്യത്തിനോ യാതൊരു കോട്ടവും തട്ടിയിട്ടില്ല.” അനിൽ ധനക് (മാനേജിംഗ് ഡയറക്ടർ, കാൻസ് ജ്വല്ലറി) പറഞ്ഞു. “ഹ്രസ്വകാല നിക്ഷേപകർ ലാഭമെടുത്ത് പിൻവാങ്ങുന്നതാണിത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ ഉടൻ തന്നെ ദുബായ് വിപണിയിലും പ്രതിഫലിക്കും”, ചിരാഗ് വോറ (മാനേജിംഗ് ഡയറക്ടർ, ബഫ്ലെ ജ്വല്ലറി) അഭിപ്രായപ്പെട്ടു. “ഇത്തരം തിരുത്തലുകൾ വിപണിയിൽ സ്വാഭാവികമാണ്. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണം ഇപ്പോഴും സുരക്ഷിതമായ നിക്ഷേപം തന്നെയാണ്,” ആദിത്യ സിംഗ് (ടൈറ്റൻ കമ്പനി) വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group