Posted By ashly Posted On

Kuwait Cancels Unused Holidays Of Employees: ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം? നടപടിയില്‍ മാറ്റം വരുത്തി കുവൈത്ത്

Kuwait Cancels Unused Holidays Of Employees കുവൈത്ത്‌സിറ്റി: ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിനങ്ങളുടെ പണം നല്‍കിയിരുന്ന തീരുമാനം റദ്ദാക്കി. കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകം. സിവില്‍ സര്‍വീസ് സിസ്റ്റത്തില്‍ കാതലായ മാറ്റം വരുത്തുന്നതാണ് അമീരി ദിവാന്‍ ഇന്നലെ (മാര്‍ച്ച് ഏഴ്) ഒപ്പ് വച്ച നമ്പര്‍ 63/2025 ഉത്തരവ്. 1979 ഏപ്രില്‍ നാലിന് സിവില്‍ സര്‍വീസ് പുറപ്പെടുവിച്ച ഉത്തരവിലെ 41ാം വകുപ്പിലെ ആര്‍ട്ടിക്കിള്‍ മൂന്നാണ് റദ്ദാക്കിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX കുവൈത്ത് ഭരണഘടന, 2024 മെയ് 10ലെ അമീരി ഉത്തരവ്, 1979 സിവില്‍ സര്‍വീസ് നിയമത്തിലെ 15-ാം നമ്പറും അനുബന്ധ ഭേദഗതികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അമീരി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *