
Viral Challengesദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന മാരകമായ ചലഞ്ചുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം പ്രവണതകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് കൗമാരക്കാർക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകി. ‘സ്കൾ ബ്രേക്കർ’ (തലയോട്ടി പൊട്ടിക്കൽ), ശ്വാസംമുട്ടിക്കൽ തുടങ്ങിയ വിചിത്രവും അപകടകരവുമായ ചലഞ്ചുകൾ കൗമാരക്കാർക്കിടയിൽ വ്യാപിക്കുന്നതായി പോലിസ് പറയുന്നു. ഓൺലൈനിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായാണ് കൗമാരക്കാർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. ഇത് ഗുരുതരമായ പരിക്കുകൾക്കും ചിലപ്പോൾ മരണത്തിനും കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
മറ്റു രാജ്യങ്ങളിൽ ഇത്തരം ചലഞ്ചുകൾക്കിടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. സമപ്രായക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയോ ഓൺലൈനിൽ വൈറലാകാൻ വേണ്ടിയോ ഇത്തരം അപകടങ്ങളിൽ ചാടരുത്. കുട്ടികൾ സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം മാരകമായ ചാലഞ്ചുകൾ അനുകരിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ ഇതുപോലുള്ള അപകടങ്ങളിൽ പെടാതിരിക്കാൻ കുട്ടികളുമായി തുറന്നു സംസാരിക്കണം. അവരുടെ ഓൺലൈൻ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം അനുചിതമായ പെരുമാറ്റങ്ങളോ അപകടകരമായ ചലഞ്ചുകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 901 എന്ന നമ്പറിലോ ദുബായ് പോലിസിന്റെ സ്മാർട്ട് ആപ്പിലെ ‘Police Eye’ സേവനം വഴിയോ റിപ്പോർട്ട് ചെയ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നേരത്തെ ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ച ‘ലൗണ്ട്രി ഡിറ്റർജന്റ്’ കഴിക്കുന്ന വെല്ലുവിളിയും, ചാടുന്നതിനിടെ കാലുകൾ തട്ടിത്തെറിപ്പിച്ച് തലയടിച്ച് വീഴ്ത്തുന്ന രീതിയും വലിയ ആഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ദുബായ് പോലീസ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Over Speed ലൈവ് സ്ട്രീമിംഗ് വിനയായി; യുഎഇയിൽ അമിത വേഗതയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ
Over Speed അബുദാബി: യുഎഇയിൽ അമിത വേഗതയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ. അബുദാബി പോലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്ത വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അറസ്റ്റിലായ ഡ്രൈവർ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ചത്. അമിത് വേഗതയിൽ പാഞ്ഞുപോകുന്ന വാഹനം മറ്റ് വാഹനങ്ങളെ മറികടക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. അമിത വേഗത്തിൽ വാഹനമോടിക്കുന്നത് ഡ്രൈവർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് അധികൃതർ കണ്ടെത്തി. വാഹനമോടിക്കുന്നവർ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡ് സോഷ്യൽ മീഡിയയിൽ പൊങ്ങച്ചം കാണിക്കാനോ ഇടപഴകാനോ ഉള്ള സ്ഥലമല്ലെന്ന് പൊതുജനങ്ങളെ പോലീസ് ഓർമ്മിപ്പിക്കുകയും ചെയ്തു.
ഡ്രൈവർമാർ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും വാഹനമോടിക്കണമെന്നാണ് യുഎഇ അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. അശ്രദ്ധമായ ഡ്രൈവിംഗ് ജീവനും റോഡ് സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
UAE Cold യുഎഇയിൽ തണുപ്പേറും; ചിലയിടങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത
UAE Cold ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ തണുപ്പേറുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. വാരാന്ത്യം അടുക്കുന്നതോടെ രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മണലും പൊടിയും ഉയരുന്നത് ദൂരക്കാഴ്ചയെ ബാധിക്കുമെന്നതിനാൽ വാഹനയാത്രികർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
യുഎഇയിലെ ചിലയിടങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചു. പരമാവധി താപനില 25 ഡിഗ്രിയായിരിക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ഉയർന്ന താപനില 23 ഡിഗ്രിയും താഴ്ന്ന താപനില യഥാക്രമം 20, 23 ഡിഗ്രിയും രേഖപ്പെടുത്തും. ഷാർജയിൽ കുറഞ്ഞ താപനില 18 ഡിഗ്രി വരെയാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്രം കൂട്ടിച്ചേർത്തു.
Nestle Infant Formula ഉപഭോക്തൃ സുരക്ഷ; നെസ്ലെ ബേബി ഫോർമുലകളുടെ കൂടുതൽ ബാച്ചുകൾ തിരിച്ചുവിളിച്ച് യുഎഇ
Nestle Infant Formula അബുദാബി: നെസ്ലെ ബേബി ഫോർമുലകളുടെ കൂടുതൽ ബാച്ചുകൾ തിരിച്ചുവിളിച്ച് യുഎഇ. യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) വ്യാഴാഴ്ചയാണ് നെസ്ലെ ബേബി ഫോർമുലയുടെ അധിക ബാച്ചുകൾ തിരിച്ചുവിളിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 5185080661, 5271080661, 5125080661 എന്നീ ബാച്ചുകളെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഒരു ഉത്പാദന ഇൻപുട്ടിൽ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കൽ ആരംഭിച്ചത്. ഈ ബാക്ടീരിയയ്ക്ക് സെറ്യൂലൈഡ് ടോക്സിൻ ഉത്പാദിപ്പിക്കാൻ കഴിവുണ്ട്, ഇത് ഭക്ഷ്യജന്യ രോഗങ്ങൾക്കും ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയ ദഹനനാള പ്രശ്നങ്ങൾക്കും കാരണമാകും. ദേശീയ നിയന്ത്രണ പ്രോട്ടോക്കോളുകൾക്കനുസൃതമായും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ എല്ലാ റീട്ടെയിൽ ചാനലുകളിൽ നിന്നും ബാധിത ബാച്ചുകൾ സമഗ്രമായി നീക്കം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് പ്രസക്തമായ അധികാരികളുമായി സഹകരിച്ചും വിപണിയിൽ നിന്ന് ശേഷിക്കുന്ന ഉൽപ്പന്നങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
Dubai Bank കുറഞ്ഞത് 15000 ദിർഹം മാസശമ്പളം നേടുന്നവരാണോ; ഡിജിറ്റൽ ഹോം ലോൺ പ്രീ അപ്രൂവൽ ആരംഭിച്ച് ദുബായിലെ ബാങ്ക്
Dubai Bank ദുബായ്: ഡിജിറ്റൽ ഹോം ലോൺ പ്രീ അപ്രൂവൽ ആരംഭിച്ച് ദുബായിലെ ബാങ്ക്. പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം നേടുന്ന താമസക്കാർക്ക് ഇപ്പോൾ ഭവനവായ്പ യോഗ്യത ഓൺലൈനായി പരിശോധിക്കാം. ദുബായിലും അബുദാബിയിലും വസ്തു വാങ്ങുന്നതിന് മുമ്പ് പ്രവാസി താമസക്കാർക്ക് അവരുടെ വായ്പാ ശേഷി നിർണ്ണയിക്കാൻ ഈ സേവനം സഹായിക്കുന്നു.
മഷ്രെക്കിന്റെ ബ്രൗസർ അധിഷ്ഠിത ഹോം ലോൺ പ്രീ-അപ്രൂവൽ, ശമ്പളക്കാരായ അപേക്ഷകർക്ക് അവരുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനും അതേ ദിവസം തന്നെ പരിശോധിച്ചുറപ്പിച്ച പ്രീ-അപ്രൂവൽ ലെറ്റർ സ്വീകരിക്കാനും അനുവദിക്കുന്നു. മുൻകൂർ അംഗീകാരം എന്നത് ഉപഭോക്താവിന്റെ വരുമാനം, ബാധ്യതകൾ, പ്രൊഫൈൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘തത്ത്വത്തിൽ അംഗീകാരം’ ആണെന്ന് മഷ്രെഖിലെ മോർട്ട്ഗേജസ് മേധാവി ശ്രീനിവാസൻ പത്മനാഭൻ വ്യക്തമാക്കി. ഒരു പ്രത്യേക സ്വത്ത് തിരഞ്ഞെടുത്ത് ബാങ്ക് മൂല്യനിർണ്ണയവും ശേഷിക്കുന്ന പരിശോധനകളും പൂർത്തിയാക്കിക്കഴിഞ്ഞാൽ അന്തിമ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രീ-അപ്രൂവൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിലോ ഉപഭോക്താവിന്റെ സാമ്പത്തിക സ്ഥിതി മാറുകയാണെങ്കിലോ പ്രീ അപ്രൂവൽ നിരസിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ പ്രതിഫലിക്കുന്ന എല്ലാ ബാധ്യതകളും – കാർ ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ, മറ്റ് സാമ്പത്തിക പ്രതിബദ്ധതകൾ എന്നിവയുൾപ്പെടെയെല്ലാം പരിഗണിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ പ്രീ-അപ്രൂവൽ പ്രക്രിയ പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിശോധിച്ചുറപ്പിച്ച പ്രീ-അപ്രൂവൽ ലഭിക്കുന്നതിന് അപേക്ഷകർ അവരുടെ എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, ഐബാൻ എന്നിവ നൽകേണ്ടതുണ്ട്.
Parking പ്രവാസികൾക്ക് തിരിച്ചടി; ദുബായിലെ പ്രമുഖ പാർപ്പിട കേന്ദ്രത്തിൽ പാർക്കിങ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു
Parking ദുബായ്: യുഎഇയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി. ആയിരക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ദുബായിലെ പ്രമുഖ പാർപ്പിട കേന്ദ്രമായ ഡിസ്കവറി ഗാർഡൻസിൽ പാർക്കിങ് നിയന്ത്രണങ്ങൾ കടുക്കുന്നു. നിശ്ചിത പാർക്കിങ് സൗകര്യമില്ലാത്ത കെട്ടിടങ്ങൾക്കും പരിസരങ്ങൾക്കുമായി ഏർപ്പെടുത്തിയ പുതിയ പെയ്ഡ് പാർക്കിങ് സംവിധാനം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പാർക്കോണിക് കമ്പനിയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഡിസ്കവറി ഗാർഡൻസിൽ സ്ഥാപിച്ചിട്ടുള്ളത് പ്രത്യേക ഗേറ്റുകളോ ബാരിയറുകളോ ഇല്ലാതെ തന്നെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുന്ന എഐ ക്യാമറകളാണ്. ഓരോ വാഹനവും എത്ര സമയം പാർക്കിങ്ങിൽ ചെലവഴിച്ചു എന്നത് ഈ ക്യാമറകൾ കൃത്യമായി രേഖപ്പെടുത്തും.
ഇനി ഇവിടെ അനുമതിയില്ലാതെയും ഫീസ് അടയ്ക്കാതെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ശിക്ഷ ലഭിക്കും. എന്നാൽ, സ്വന്തമായി പാർക്കിങ് ഏരിയ ഇല്ലാത്ത കെട്ടിടങ്ങളിലെ താമസക്കാർക്ക് ഓരോ റെസിഡൻഷ്യൽ യൂണിറ്റിനും (ഒരു ഫ്ലാറ്റിന്) ഒരു വാഹനത്തിന് എന്ന കണക്കിൽ സൗജന്യ പാർക്കിങ് പെർമിറ്റ് ലഭിക്കും. ഇതിനായി താമസക്കാർ പാർക്കോണിക്കിന്റെ ടെനന്റ് പോർട്ടൽ വഴി തങ്ങളുടെ ഇജാരി, ടൈറ്റിൽ ഡീഡ് അല്ലെങ്കിൽ ലീസ് അഗ്രിമെന്റ് എന്നിവ സമർപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രേഖകൾ പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം ഇ-മെയിൽ വഴി ലഭിക്കുന്ന പ്രത്യേക പിൻ നമ്പർ ഉപയോഗിച്ച് പാർക്കോണിക് പ്ലസ് ആപ്പിൽ വാഹനം ആക്ടിവേറ്റ് ചെയ്യണം. പാർക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപെങ്കിലും ആപ്പിലെ ആക്ടിവേഷൻ പൂർത്തിയാക്കിയാൽ മാത്രമേ സൗജന്യ പാർക്കിങ്ങിന് അർഹതയുണ്ടാകൂ.
അതേസമയം, പുതിയ പരിഷ്കാരം ഒന്നിലധികം വാഹനങ്ങൾ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ പോക്കറ്റ് കാലിയാക്കും. അധികമായി ഉപയോഗിക്കുന്ന ഓരോ സാധാരണ വാഹനത്തിനും പ്രതിമാസം 900 ദിർഹമാണ് (വാറ്റ് പുറമെ) സബ്സ്ക്രിപ്ഷൻ നിരക്ക്. മൂന്ന് മാസത്തേക്ക് ഒന്നിച്ച് അടയ്ക്കുകയാണെങ്കിൽ 2500 ദിർഹം നൽകേണ്ടതാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾക്ക് നിരക്കിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് കാറുകൾക്ക് പ്രതിമാസം 500 ദിർഹവും മൂന്ന് മാസത്തേക്ക് 1350 ദിർഹവും നൽകിയാൽ മതിയാകും. വാണിജ്യ സ്ഥാപനങ്ങൾക്ക് നിലവിൽ ഇത്തരത്തിലുള്ള പാർക്കിങ് പെർമിറ്റുകൾ അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഡിസ്കവറി ഗാർഡൻസിലേക്ക് അതിഥികളായോ മറ്റു ആവശ്യങ്ങൾക്കോ എത്തുന്നവർക്കും പാർക്കിങ് ഫീസ് ബാധകമാണ്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുള്ള സാധാരണ സമയങ്ങളിൽ മണിക്കൂറിന് 4 ദിർഹമാണ് നിരക്ക്. എന്നാൽ വൈകിട്ട് 5 മുതൽ അർധരാത്രി 12 വരെയുള്ള സമയങ്ങളിൽ 6 ദിർഹമാണ് പാർക്കിംഗ് ഫീസായി നൽകേണ്ടത്. റമദാൻ മാസത്തിൽ ഈ സമയക്രമത്തിൽ മാറ്റമുണ്ടാകും. റമദാനിൽ ഉച്ചയ്ക്ക് 3 മുതൽ തന്നെ 6 ദിർഹം നിരക്ക് ഈടാക്കിത്തുടങ്ങും. സാലിക് അക്കൗണ്ടിൽ നിന്ന് തുക തനിയെ ഈടാക്കുന്ന സംവിധാനത്തിന് പുറമെ എസ്എംഎസ് (6670 എന്ന നമ്പരിലേക്ക്), ക്യുആർ കോഡ്, പാർക്കോണിക് ആപ്പ് എന്നിവ വഴിയും ഫീസ് അടയ്ക്കാം.
UAE Weather താപനില കുറയും; യുഎഇയിൽ ഇന്നത്തെ കാലാവസ്ഥാ അറിയിപ്പ്…
UAE Weather ദുബായ്: യുഎഇയിൽ ഇന്ന് പൊടിനിറഞ്ഞ കതാലാവസ്ഥായായിരിക്കും അനുഭവപ്പെടുകയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും താപനില കുറയുമെന്നും ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും എൻസിഎം അറിയിച്ചു.
വടക്കു പടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയയുണ്ട്. ഇത് ചില സമയങ്ങളിൽ ശക്തമായ പൊടിയും മണലും ഉയരാൻ കാരണമാകും. ഇത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും മറ്റ് ഭാഗങ്ങളിൽ 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഉയർന്ന താപനില 23ºC, 23ºC, 22ºC എന്നിങ്ങനെയും കുറഞ്ഞ താപനില യഥാക്രമം 20ºC, 23ºC, 18ºC എന്നിങ്ങനെയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
യുഎഇ: ഡിസ്കവറി ഗാർഡൻസിൽ ഇന്ന് മുതൽ പെയ്ഡ് പാർക്കിങ്; പ്രതിമാസ അംഗത്വ ഫീസ് എത്ര?
Paid parking ദുബായ്: ഡിസ്കവറി ഗാർഡൻസ് കമ്മ്യൂണിറ്റിയിൽ പാർക്കിങ് തിരക്ക് കുറയ്ക്കുന്നതിനും സ്ഥലലഭ്യത ഉറപ്പാക്കുന്നതിനുമായി ജനുവരി 15 വ്യാഴാഴ്ച മുതൽ പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. ‘പാർക്കോണിക്’ (Parkonic) എന്ന കമ്പനിയാണ് മേഖലയിലെ പാർക്കിങ് സേവനങ്ങൾ നിയന്ത്രിക്കുന്നത്. കെട്ടിടങ്ങളിൽ സ്വന്തമായി പാർക്കിങ് സൗകര്യമില്ലാത്ത ഓരോ അപ്പാർട്ട്മെന്റിനും ഒരു സൗജന്യ പാർക്കിങ് പെർമിറ്റിന് അർഹതയുണ്ട്. താമസക്കാർക്ക് പാർക്കോണിക് പോർട്ടൽ വഴി ഇത് ആക്ടിവേറ്റ് ചെയ്യാം. ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളവർ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും. ഒരു മാസത്തേക്ക് 945 ദിനാറും മൂന്ന് മാസത്തേക്ക് (ക്വാർട്ടർലി) 2,625 ദിനാറുമാണ് നിരക്ക്. അനധികൃതമായി ഫുട്പാത്തിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും തദ്ദേശവാസികൾക്ക് കൂടുതൽ പാർക്കിങ് ഇടങ്ങൾ ലഭ്യമാക്കാനും പുതിയ പരിഷ്കാരം സഹായിക്കുമെന്ന് ഡെവലപ്പറായ നഖീൽ (Nakheel) അറിയിച്ചു. ഡിസംബർ 24 മുതൽ സൗജന്യ പെർമിറ്റുകൾക്കും ജനുവരി 9 മുതൽ പെയ്ഡ് പെർമിറ്റുകൾക്കുമുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. പാർക്കിങ് സ്ഥലമില്ലാത്തതിനാൽ റോഡരികിൽ വാഹനം വെച്ച് 500 ദിനാർ വരെ പിഴയൊടുക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പുതിയ മാറ്റത്തിലൂടെ പരിഹാരമാകുമെന്ന് പ്രദേശത്തെ താമസക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.
ഏകദേശം അഞ്ച് മണിക്കൂർ ഇറാൻ വ്യോമാതിർത്തി അടച്ചുപൂട്ടൽ: ഫ്ലൈറ്റ്റാഡാർ24 എന്താണ് കാണിക്കുന്നത്?
Iran airspace closure ടെഹ്റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ജനുവരി 14 ബുധനാഴ്ച രാത്രി അഞ്ച് മണിക്കൂറോളമാണ് ആകാശപാത അടച്ചിട്ടത്. നിലവിൽ പ്രത്യേക അനുമതിയുള്ള വിമാനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭകാരികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ഇറാൻ വ്യോമപാത അടച്ചത്. ഇറാന്റെ ഈ പെട്ടെന്നുള്ള തീരുമാനം ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോയെയും എയർ ഇന്ത്യയെയും ബാധിച്ചു. റഷ്യൻ വിമാനമായ എയറോഫ്ലോട്ട് മോസ്കോയിലേക്ക് തിരിച്ചുപോയി. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ പലതും വഴിതിരിച്ചുവിട്ടതിനാൽ യാത്രാസമയത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഫ്ലൈറ്റ് റഡാർ 24 (Flightradar24) നൽകുന്ന വിവരങ്ങൾ പ്രകാരം നിലവിൽ ഇറാന്റെ വ്യോമപാതയിലൂടെ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ രാത്രിയിൽ വിമാനങ്ങൾ ഇറാനെ പൂർണ്ണമായും ഒഴിവാക്കിയാണ് സഞ്ചരിച്ചിരുന്നത്. മിസൈൽ ആക്രമണ സാധ്യതയുള്ള മേഖലകൾ ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് നോട്ടിസ് ടു എയർ മിഷൻസ് (NOTAM) വഴി നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രികരുടെ സുരക്ഷ മുൻനിർത്തി റിസ്ക് കൂടുതലുള്ള മേഖലകൾ ഒഴിവാക്കാനാണ് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ നൽകിയിരിക്കുന്ന നിർദേശം. അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ താവളങ്ങളിൽ നിന്ന് യുഎസ് തങ്ങളുടെ ചില ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്.
കരിപ്പൂരിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങള്; സര്വീസുകൾ ഉടന്
air india express flights കരിപ്പൂർ: മലബാർ മേഖലയിലുള്ള പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – കുവൈത്ത്, കോഴിക്കോട് – സലാല സർവീസുകൾ മാർച്ച് മാസം മുതൽ പുനരാരംഭിക്കുന്നു. ഇതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ കൂടി അധികമായി ലഭിക്കും. പുതിയ സർവീസുകളുടെ സമയവിവരങ്ങൾ: 1. കോഴിക്കോട് – കുവൈത്ത് (മാർച്ച് 1 മുതൽ) ആഴ്ചയിൽ മൂന്ന് സർവീസുകൾ (ഞായർ, ബുധൻ, വെള്ളി) ഉണ്ടാകും. കോഴിക്കോട്ടുനിന്ന് രാത്രി 9.10-ന് പുറപ്പെട്ട് പുലർച്ചെ 12.10-ന് കുവൈത്തിലെത്തും. കുവൈത്തിൽ നിന്ന് പുലർച്ചെ 1.10-ന് പുറപ്പെട്ട് രാവിലെ 8.55-ന് കോഴിക്കോട്ടെത്തും. 2. കോഴിക്കോട് – സലാല (മാർച്ച് 3 മുതൽ) ആഴ്ചയിൽ രണ്ട് സർവീസുകൾ (ചൊവ്വ, ശനി). കോഴിക്കോട്ടുനിന്ന് രാവിലെ 10.20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10-ന് സലാലയിലെത്തും. സലാലയിൽ നിന്ന് ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് വൈകിട്ട് 7.55-ന് കോഴിക്കോട്ടെത്തും. എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ ആകാശ എയറും സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ കരിപ്പൂരിൽ നിന്ന് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കനത്ത മൂടൽമഞ്ഞും ഇറാൻ വ്യോമപാതയിലെ നിയന്ത്രണവും: വിമാന സർവീസുകൾ താറുമാറായി
Indian flights disrupted ന്യൂഡൽഹി: വടക്കേ ഇന്ത്യയിൽ തുടരുന്ന കടുത്ത മൂടൽമഞ്ഞും ഇറാന്റെ ആകാശപാത താൽക്കാലികമായി അടച്ചതും വിമാന സർവീസുകളെ സാരമായി ബാധിച്ചു. ജനുവരി 15 വ്യാഴാഴ്ച രാവിലെയും നിരവധി വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് കമ്പനികളുടെ വെബ്സൈറ്റുകൾ വഴി യാത്രാവിവരങ്ങൾ പരിശോധിക്കണമെന്ന് എയർലൈനുകൾ നിർദ്ദേശിച്ചു. ചണ്ഡീഗഡ്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ വിമാനങ്ങൾ വൈകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡൽഹിയിൽ താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴെയാവുകയും ദൂരക്കാഴ്ച പൂജ്യത്തിനടുത്ത് എത്തുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം വിമാനങ്ങൾ പുനഃക്രമീകരിച്ചതായി അകാശ എയറും വ്യക്തമാക്കി. ഇറാന്റെ ആകാശപാത പെട്ടെന്ന് അടച്ചത് അന്താരാഷ്ട്ര വിമാനങ്ങളെയും ബാധിച്ചു. മിക്ക വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. എയർ ഇന്ത്യ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ബദൽ പാതകൾ ഉപയോഗിക്കുന്നതിനാൽ യാത്രയ്ക്ക് കൂടുതൽ സമയമെടുക്കാൻ സാധ്യതയുണ്ട്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജനുവരി 21 മുതൽ 26 വരെ ഡൽഹി വിമാനത്താവളത്തിൽ ദിവസവും രണ്ടര മണിക്കൂർ വിമാന സർവീസുകൾ നിർത്തിവെക്കും. പ്രതികൂല സാഹചര്യങ്ങൾ മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ വിമാനക്കമ്പനികൾ ഖേദം പ്രകടിപ്പിച്ചു.
യുഎസ് ആക്രമണ ഭീഷണി: വ്യോമപാത ഭാഗികമായി അടച്ച് ഇറാൻ; ഇന്ത്യക്കാരോട് മടങ്ങാൻ നിർദേശം
Iran partially closes airspace ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധസാധ്യത കണക്കിലെടുത്ത് ഇറാൻ തങ്ങളുടെ വ്യോമപാതയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ നിലവിൽ പ്രവേശിപ്പിക്കുന്നുള്ളൂ. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. പെട്ടെന്നുണ്ടായ ആകാശവിലക്ക് ഇൻഡിഗോ, ലുഫ്താൻസ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെ ബാധിച്ചു. ഡ്രോൺ, മിസൈൽ ആക്രമണ സാധ്യത മുന്നിൽക്കണ്ട് പല വിമാനങ്ങളും ഇറാൻ വ്യോമപാത ഒഴിവാക്കി യാത്ര തിരിച്ചുവിട്ടു. ഇത് യാത്രാസമയം വർദ്ധിക്കാനും സർവീസുകൾ വൈകാനും കാരണമാകും.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. പ്രക്ഷോഭ ബാധിത പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ടെഹ്റാനിലെ തങ്ങളുടെ എംബസി താൽക്കാലികമായി അടയ്ക്കുന്നതായി ബ്രിട്ടൻ അറിയിച്ചു. ഖത്തറിലെയും യുഎഇയിലെയും അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മേഖലയിൽ നിന്ന് യുഎസ് സൈന്യത്തെ ഭാഗികമായി പിൻവലിച്ചിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര പ്രക്ഷോഭങ്ങൾ നിയന്ത്രണവിധേയമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഡിസംബർ 28-ന് വ്യാപാരികൾ തുടങ്ങിയ സമാധാനപരമായ പ്രതിഷേധത്തിലേക്ക് യുഎസ് പിന്തുണയുള്ള ഭീകരർ നുഴഞ്ഞുകയറി കലാപമുണ്ടാക്കുകയായിരുന്നുവെന്നാണ് ഇറാന്റെ ആരോപണം. പ്രക്ഷോഭങ്ങളിൽ ഇതിനകം മൂവായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎസ് – ഇറാൻ സംഘർഷം യുഎഇയെ ബാധിക്കില്ല; നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി ഡിപി വേൾഡ് തലവൻ
Iran US tensions ദുബായ്: മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ യുഎഇയുടെ ബിസിനസ്സ് സുരക്ഷയെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിക്കില്ലെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും പിസിഎഫ്സി (PCFC) ചെയർമാനുമായ സുൽത്താൻ ബിൻ സുലായം പ്രസ്താവിച്ചു. ജബൽ അലി ഫ്രീ സോണിൽ പെട്രോകെം ടെർമിനലിന്റെയും കോർപ്പറേറ്റ് ആസ്ഥാനത്തിന്റെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ്സ് ചെയ്യാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് യുഎഇയെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻപ് എട്ടു വർഷം നീണ്ടുനിന്ന ഇറാൻ-ഇറാഖ് യുദ്ധകാലത്ത് പോലും യുഎഇ സുരക്ഷിതമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇസ്രായേൽ, യുഎസ്, ഇറാൻ എന്നിവർ തമ്മിലുള്ള മുൻകാല പ്രതിസന്ധികൾ രാജ്യത്തെ ബാധിച്ചിട്ടില്ല. സമുദ്ര വ്യാപാരത്തെ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് തന്റെ ആശങ്കയെന്നും എന്നാൽ കപ്പൽ ഗതാഗതത്തിന് തടസ്സമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നംബിയോയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളിൽ അബുദാബി, ദുബായ്, ഷാർജ എന്നിവ ഉൾപ്പെടുന്നുണ്ട്. 2025 ജൂണിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലും യുഎസും നടത്തിയ ആക്രമണങ്ങളും, നിലവിൽ ഇറാനിൽ തുടരുന്ന പ്രക്ഷോഭങ്ങളും മേഖലയിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. പ്രക്ഷോഭങ്ങളിൽ ഇറാനിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. “ഞങ്ങൾ വളരുകയാണ്. എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തി ആഗോളതലത്തിൽ മൂല്യം വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. നമ്മുടെ സുരക്ഷയെക്കുറിച്ച് നമുക്ക് ഉറപ്പുണ്ട്,” എന്ന് ബിൻ സുലായം വ്യക്തമാക്കി.
യുഎഇയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; താപനില കുറയും, പൊടിക്കാറ്റ് ജാഗ്രതാ നിർദേശം
UAE weather ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും പടിഞ്ഞാറൻ മേഖലകളിൽ താപനില ഗണ്യമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ ദൂരക്കാഴ്ചയും പൊടിക്കാറ്റും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിലും വടക്കൻ പ്രദേശങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞേക്കാം. തീരദേശങ്ങളിൽ പകൽ 23°C മുതൽ 27°C വരെയും ഉൾപ്രദേശങ്ങളിൽ 28°C വരെയും താപനില അനുഭവപ്പെടാം. രാത്രിയിൽ ഉൾപ്രദേശങ്ങളിൽ താപനില 6°C വരെ താഴാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ തണുപ്പ് കൂടുതലായിരിക്കും (9°C വരെ). അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണം. ഒമാൻ കടലിൽ മിതമായ രീതിയിലായിരിക്കും തിരമാലകൾ. താപനില വീണ്ടും കുറയും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ആകാശം മേഘാവൃതമായി തുടരും. രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നതിനാൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കാറ്റും പൊടിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.