
UAE India flights അബുദാബി: പുതുവർഷത്തോടനുബന്ധിച്ച് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ബാഗേജ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പരിമിത കാലത്തേക്കുള്ള ഈ ഓഫർ പ്രകാരം അധിക ബാഗേജിന് വെറും 2 ദിർഹം (യുഎഇയിൽ) മാത്രമേ ഈടാക്കൂ. യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് 5 കിലോ, 10 കിലോ സ്ലോട്ടുകളിലുള്ള അധിക ബാഗേജിന് 2 ദിർഹം വീതം നൽകിയാൽ മതിയാകും. ബഹ്റൈൻ (0.2 BHD), കുവൈറ്റ് (0.2 KWD), ഒമാൻ (0.2 OMR), ഖത്തർ (2 QAR), സൗദി അറേബ്യ (2 SAR) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കുറഞ്ഞ നിരക്കുകൾ. 2026 ജനുവരി 31 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ജനുവരി 16 മുതൽ മാർച്ച് 10 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ബാധകമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം ടിക്കറ്റുകൾക്കും ഈ ഇളവ് ലഭിക്കും. സാധാരണയായി 28 ദിർഹം മുതൽ 150 ദിർഹം വരെ (700 രൂപ മുതൽ 3,600 രൂപ വരെ) ഈടാക്കാറുള്ള സ്ഥാനത്താണ് ഈ വൻ ഇളവ്. കുറഞ്ഞ തിരക്കുള്ള സമയങ്ങളിൽ (Lean season) വിമാനങ്ങളിലെ സീറ്റുകൾ നിറയ്ക്കുന്നതിന്റെ ഭാഗമായാണ് എയർലൈൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന 90 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നീക്കം വലിയ ആശ്വാസമാകും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Over Speed നടുറോഡിൽ അമിത വേഗത്തിൽ പാഞ്ഞ് അഭ്യാസ പ്രകടനം; യുഎഇയിൽ ഡ്രൈവർക്ക് വൻ തുക പിഴ
Over Speed ദുബായ്: യുഎഇയിൽ നടുറോഡിൽ അമിത വേഗത്തിൽ പാഞ്ഞ് ആഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർക്ക് വൻതുക പിഴ. നിയമങ്ങൾ കാറ്റിൽ പറത്തി റോഡുകളിൽ അഭ്യാസപ്രകടനം നടത്തുകയും അമിതവേഗത്തിൽ പായുകയും ചെയ്ത വാഹനം ദുബായ് പൊലീസ് ആണ് പിടിച്ചെടുത്തത്. ഈ വാഹനം വിട്ടുകിട്ടുന്നതിനായി ഡ്രൈവർ 10,000 ദിർഹം (ഏകദേശം 2.25 ലക്ഷം രൂപ) പിഴ നൽകേണ്ടി വരും. അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ശബ്ദമലിനീകരണം ഉണ്ടാക്കുകയും ചെയ്ത ഡ്രൈവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്. നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയ വാഹനം അമിതവേഗത്തിൽ പായുമ്പോൾ സൈലൻസറിൽ നിന്ന് തീജ്വാലകൾ ഉയരുന്നതും വലിയ ശബ്ദം പുറപ്പെടുവിക്കുന്നതും പതിവായിരുന്നു. ഇത് താമസക്കാർക്കും മറ്റ് വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ട്രാഫിക് പട്രോളിങ് വിഭാഗം നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്. റോഡുകൾ അഭ്യാസപ്രകടനങ്ങൾക്കോ അപകടകരമായ പരീക്ഷണങ്ങൾക്കോ ഉള്ള വേദിയല്ലെന്നും ഇത്തരം പ്രവണതകൾ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാനും നിയന്ത്രണം നഷ്ടപ്പെട്ട് വലിയ അപകടങ്ങൾ ഉണ്ടാക്കാനും കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.