
Air India Pilot ന്യൂഡൽഹി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിന് കിട്ടിയത് മുട്ടൻ പണി. ഡിസംബർ 23ന് കാനഡയിൽ നിന്നും ഡൽഹിയിലേക്കു സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് മദ്യപിച്ചിരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പൈലറ്റിനെ മദ്യം മണക്കുന്നതായി സർവ്വീസിന് മുൻപ് വാൻകൂവർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ് ജീവനക്കാരിയാണ് അറിയിച്ചത്. മദ്യം വാങ്ങാനായി ഡ്യൂട്ടിഫ്രീ ഷോപ്പിലെത്തിയതായിരുന്നു പൈലറ്റ്.
ബ്രെത്തലൈസർ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. കനേഡിയൻ പൊലീസ് പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയും ഇക്കാര്യം കനേഡിയൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു പൈലറ്റിനെ ഉപയോഗിച്ചാണ് വിമാനം സർവീസ് നടത്തിയത്. സുരക്ഷാ മാനേജ്‌മെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ അധികൃതർ എയർ ഇന്ത്യയ്ക്കു കത്തയച്ചതായാണ് റിപ്പോർട്ട്.
അതേസമയം, പൈലറ്റിന്റെ ഫിറ്റ്‌നസിൽ കനേഡിയൻ അധികൃതർ ആശങ്ക രേഖപ്പെടുത്തിയിരുന്നെന്നും അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
New Vehicles കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ; പ്രത്യേക സജ്ജീകരണങ്ങളുള്ള 20 വാഹനങ്ങൾ സജ്ജമാക്കി കുവൈത്ത്
New Vehicles കുവൈത്ത് സിറ്റി: പരിസ്ഥിതി ശുചിത്വം വർദ്ധിപ്പിക്കുന്നതിനും വിവിധ പ്രദേശങ്ങളിലുടനീളം ഫീൽഡ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, എലി, പ്രാണി നിയന്ത്രണത്തിനായി പ്രത്യേകം സജ്ജീകരിച്ച 20 വാഹനങ്ങൾ കൂടി പ്രഖ്യാപിച്ച് കുവൈത്ത്. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുക, സമൂഹത്തിന് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ദേശീയ പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഈ വിപുലീകരണത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കീടങ്ങളും പ്രാണികളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വ്യാപനം കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
പുതിയ വാഹനങ്ങൾ പ്രത്യേക ഫീൽഡ് ടീമുകളെ പിന്തുണയ്ക്കുകയും ഭൂമിശാസ്ത്രപരമായ വ്യാപനം വികസിപ്പിക്കുകയും ചെയ്യുമെന്നും അതുവഴി വേഗത്തിലുള്ള പ്രതികരണ സമയവും നിയന്ത്രണ, പ്രതിരോധ നടപടികളുടെ കാര്യക്ഷമവും നിരന്തരവുമായ നടപ്പാക്കലും സാധ്യമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആരോഗ്യ മന്ത്രാലയത്തിലെ കീട നിയന്ത്രണ വിഭാഗം മേധാവി ഡോ. ഫാത്തിമ അൽ-ഡ്രൈവീഷ് പൊതുജനങ്ങളോട് റിപ്പോർട്ടുകളും അന്വേഷണങ്ങളും സമർപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ പൗര സേവന ഹോട്ട്ലൈൻ (151), ഓപ്ഷൻ (6) എന്നിവ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.
സലേം മൊബൈൽ ആപ്ലിക്കേഷൻ വഴി റിപ്പോർട്ടിംഗ് സാധ്യമാകുന്നുണ്ട്. രണ്ട് ചാനലുകളും പ്രതികരണ സമയം ത്വരിതപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്താനും സഹായിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി പരിസ്ഥിതി ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ നടപടികൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.
Reckless Driving നടുറോഡിൽ അഭ്യാസ പ്രകടനം; കുവൈത്തിൽ പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച് കാർ ഡ്രൈവർ
Reckless Driving കുവൈത്ത് സിറ്റി: കുവൈത്തിൽ നടുറോഡിൽ അഭ്യാസ പ്രകടനം നടത്തി പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച് കാർ ഡ്രൈവർ. ഇയാൾ വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നിയമലംഘനം മാത്രമല്ല, വാഹനമോടിക്കുന്നവരുടെയും കാൽനടക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു. ഈ ഡ്രൈവർക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്.
നിയമം നടപ്പിലാക്കുന്നതിനും സമാനമായ നിയമ ലംഘനങ്ങൾ തടയുന്നതിനുമായി ഈ കാർ ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അധികൃതരോട് അഭ്യർത്ഥിക്കുകയാണ് സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ.
കുവൈത്തിൽ കർശനമായ ഗതാഗത നിയമങ്ങളാണ് നിലവിലുള്ളത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുക.
Drunken Fight പുതുവർഷദിനത്തിൽ മദ്യലഹരിയിൽ ഏറ്റുമുട്ടൽ; കുവൈത്തിൽ സ്വദേശി പൗരന് ദാരുണാന്ത്യം
Drunken Fight കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവർഷത്തിൽ മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സ്വദേശി പൗരന് ദാരുണാന്ത്യം. പുതുവർഷ ദിനത്തിൽ പുലർച്ചെ നാലുമണിയോടെ അൽ സുബിയാ പാലത്തിന് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മദ്യപിച്ചതിന് ശേഷം ഉണ്ടായ സംഘർഷം നിയന്ത്രണം വിട്ടതിനെ തുടർന്നാണ് ഇത്തരമൊരു ദാരുണ സംഭവം അരങ്ങേറിയത്. ഏഴ് ബന്ധുക്കൾ തമ്മിലായിരുന്നു സംഘർഷം. ഇവരിൽ അഞ്ച് കുവൈത്തികളും രണ്ട് ബെദൂണുകളും ഉൾപ്പെടുന്നു. ചെറിയ വഴക്ക് വളരെ വേഗം ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങൾ.
ഈ ഏറ്റുമുട്ടലിനിടെ സ്വദേശി പൗരൻ ആവർത്തിച്ച് ഛർദ്ദിക്കുകയും ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് പോലീസും ആംബുലൻസ് അംഗങ്ങളും സംഭവസ്ഥലത്ത് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിന് ശേഷവും സംഘർഷം രൂക്ഷമായി തുടർന്നെന്നും ആശുപത്രിക്കുള്ളിൽ വച്ചും വീണ്ടും സംഘർഷം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു
Security Inspection തിരക്കേറിയ പൊതുസ്ഥലങ്ങളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി കുവൈത്ത്; ഷോപ്പിംഗ് മാളുകളിലും മാർക്കറ്റുകളിലും ഉൾപ്പെടെ പരിശോധന
Security Inspection കുവൈത്ത് സിറ്റി: തിരക്കേറിയ പൊതുസ്ഥലങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് രാജ്യത്തെ തിരക്കേറിയ പൊതു സ്ഥലങ്ങളിൽ ശക്തമായ സുരക്ഷാ പരിശോധന നടത്തിയത്. പുതുവത്സര അവധിക്കാലത്ത് കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലങ്ങളിൽ തുടർച്ചയായ നിരീക്ഷണം, സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം, ഗതാഗത ഓർഗനൈസേഷൻ, സൈറ്റ് സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേതൃത്വത്തിൽ ചെക്ക്‌പോസ്റ്റുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നിരുന്നു. പര്യടനത്തിനിടെ സുരക്ഷാസേനയുടെ പ്രവർത്തന സന്നദ്ധത, സുരക്ഷാ സംവിധാനങ്ങൾ, ഗതാഗത മാനേജ്‌മെന്റ് നടപടികൾ എന്നിവ അണ്ടർ സെക്രട്ടറി അവലോകനം ചെയ്തു. ഉയർന്ന സന്ദർശക തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ, സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളുടെ ഫലപ്രാപ്തി, ഓപ്പറേഷൻ റൂമുകളുമായുള്ള ഏകോപനത്തിന്റെ നിലവാരം തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹത്തോട് ഉദ്യോഗസ്ഥർ വിശദീകരിച്ച് നൽകി. പര്യടനത്തിനിടെ അദ്ദേഹം സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പൗരന്മാരുമായും താമസക്കാരുമായും നല്ല ഇടപെടൽ നടത്തണമെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പ്രകടനം ഉയർന്ന പ്രൊഫഷണലിസവും ഉത്തരവാദിത്വവും പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരുടെയും സുരക്ഷാ ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻഗണനയാണ്. സുരക്ഷയും സ്ഥിരതയും കൂടുതൽ വർദ്ധിപ്പിക്കുന്നതിന് തുടർച്ചയായ ഫീൽഡ് പരിശോധനകൾ നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
Illegal Firework Network അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചു; കുവൈത്തിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി
Illegal Firework Network കുവൈത്ത് സിറ്റി: രാജ്യത്ത് നിയമവിരുദ്ധമായി പടക്കങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനുമതികളില്ലാതെ അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന നിരവധി സ്ഥലങ്ങൾ കണ്ടെത്തി. ഇത്തരത്തിൽ അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു.
പൊതുജന സുരക്ഷാ നിലനിർത്തുന്നതിന്റെ ഭാഗമായി സുരക്ഷാധികാരികൾ നടത്തിയ തീവ്ര അന്വേഷണത്തിനും ഫീൽഡ് നിരീക്ഷണത്തിനും ശേഷമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ വലിയ അളവിൽ ഇവിടെ നിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ പിടിയിലായിട്ടുണ്ട്. പടക്കങ്ങളുടെ ഗതാഗതത്തിനും സംഭരണത്തിനും ഉപയോഗിച്ച വാഹനങ്ങളും അധികൃതർ പിടിച്ചെടുത്ത് സീൽ ചെയ്തു. 3 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ സാഹചര്യങ്ങളിൽ വലിയ അളവിൽ പടക്കങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന നിരവധി സ്ഥലങ്ങൾ തിരിച്ചറിയാൻ പരിശോധനയിലൂടെ കഴിഞ്ഞു. ഇത്തരത്തിൽ പടക്കങ്ങൾ സൂക്ഷിക്കുന്നത് ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണ്. ഈ സ്ഥലങ്ങൾ സുരക്ഷിതമാക്കാനും നിരോധിത വസ്തുക്കൾ പിടിച്ചെടുക്കാനും സുരക്ഷാ സംഘങ്ങൾ നടപടികൾ സ്വീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുറ്റക്കാരായവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
സുരക്ഷാപ്രവർത്തനങ്ങൾ ദൃഢതയോടെയും ദൃഢനിശ്ചയത്തോടെയും നടപ്പാക്കുന്നതിൽ ആഭ്യന്തരമന്ത്രാലയം പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി. പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന ലംഘനങ്ങളോട് ഒരു വിട്ടുവീഴ്ചയും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങൾ നടത്തുന്നതോ ഔദ്യോഗിക നിർദ്ദേശങ്ങൾ അവഗണിക്കുന്നതോ ആയ ഏതൊരാൾക്കും എതിരെ നിയമം കർശനമായി നടപ്പിലാക്കും. ജീവനും സ്വത്തിനും ഭീഷണിയായ എല്ലാ പ്രവർത്തനങ്ങളെയും സുരക്ഷ ഏജൻസികൾ നിരീക്ഷിക്കുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പടക്കങ്ങൾ കൈവശം വയ്ക്കുകയോ സൂക്ഷിക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ സംരക്ഷിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ റിപ്പോർട്ട് ചെയ്ത് സുരക്ഷാധികാരികളുമായി സഹകരിക്കണമെന്നും മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
കള്ളനോട്ടുകൾ തിരിച്ചറിയാം; കുവൈത്ത് സെൻട്രൽ ബാങ്ക് നൽകുന്ന നാല് ലളിതമായ വഴികൾ
Central Bank Kuwait കുവൈത്ത് സിറ്റി: കൈവശമുള്ള ബാങ്ക് നോട്ടുകൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. നോട്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ബാങ്ക് നാല് പ്രധാന മാർഗ്ഗങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഉയർത്തിപ്പിടിച്ച് നോക്കുക (Lift): നോട്ട് വെളിച്ചത്തിന് നേരെ ഉയർത്തിപ്പിടിക്കുമ്പോൾ ‘ഫാൽക്കൺ’ പക്ഷിയുടെ തലയുടെ രൂപത്തിലുള്ള വാട്ടർമാർക്ക് കാണാൻ സാധിക്കും. ചെരിച്ചും തിരിച്ചും നോക്കുക (Move): നോട്ട് ചെറുതായി ചരിക്കുമ്പോൾ അതിലെ തിരമാലയുടെ ചിഹ്നത്തിന്റെ നിറവും ആകൃതിയും മാറുന്നത് ശ്രദ്ധിക്കുക. സുരക്ഷാ നൂൽ പരിശോധിക്കുക (Move): നോട്ടിലെ സുരക്ഷാ നൂലിൽ വെളിച്ചം അടിക്കുമ്പോൾ അതിന്റെ നിറം മാറുന്നതും അതിൽ മറഞ്ഞിരിക്കുന്ന അക്ഷരങ്ങൾ തെളിയുന്നതും കാണാം. തൊട്ടു നോക്കുക (Feel): നോട്ടിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന പ്രിന്റിംഗ് അനുഭവപ്പെടും. കാഴ്ചപരിമിതിയുള്ളവർക്ക് നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക അടയാളങ്ങളും ഇതിലുണ്ട്. കൈവശമുള്ള നോട്ടിനെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ, അത് മറ്റൊരാൾക്ക് നൽകുന്നതിന് മുൻപായി തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാദേശിക ബാങ്ക് ശാഖയിലോ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ബാങ്കിങ് ഹാളിലോ എത്തിച്ച് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
പ്രവാസികൾ ശ്രദ്ധിക്കുക: കുവൈത്തിന് പുറത്ത് കഴിയുന്നവർക്ക് പുതിയ നിബന്ധനകള്‍
Residency Rules Expats Kuwait കുവൈത്ത് സിറ്റി: സാധുവായ താമസരേഖയുള്ള പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിയാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. താമസ വിസ ഏത് വിഭാഗത്തിലുള്ളതാണെങ്കിലും ഈ നിയമം ബാധകമായിരിക്കും. താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഈ ആറ് മാസ നിബന്ധനയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കുവൈത്ത് സ്വദേശികളായ സ്ത്രീകളുടെ മക്കൾ, കുവൈത്തിൽ വസ്തുവകകൾ ഉള്ളവർ, വിദേശ നിക്ഷേപകർ എന്നിവരാണ്. ഗാർഹിക വിസയിലുള്ളവർക്ക് (Article 20) രാജ്യത്തിന് പുറത്ത് തുടരാവുന്ന പരമാവധി കാലാവധി നാല് മാസം മാത്രമാണ്. എന്നാൽ സ്പോൺസർക്ക് (കഫീൽ) ഈ കാലാവധി നീട്ടിക്കിട്ടാൻ സാധിക്കും. ഇതിനായി റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾ നേരിട്ട് സന്ദർശിക്കുകയോ അല്ലെങ്കിൽ ‘സഹേൽ’ (Sahel) ആപ്പ് വഴി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചെത്താത്ത പക്ഷം പ്രവാസികളുടെ താമസരേഖ അസാധുവാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
കുവൈത്തിൽ 11 കമ്പനികൾക്ക് വിലക്ക്; പൊതു ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നീക്കം ചെയ്തു
Firms Blacklisted Kuwait കുവൈത്ത് സിറ്റി: 2025 അവസാനത്തോടെ, കുവൈത്തിലെ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് (CAPT) വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 11 കമ്പനികളെ പൊതു ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ഥിരമായോ താത്കാലികമായോ വിലക്കി. ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് ഈ കമ്പനികളെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. എഞ്ചിനീയറിങ്, കരാർ ജോലികൾ, ജനറൽ ട്രേഡിംഗ്, ഭക്ഷ്യ വിതരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെയാണ് നടപടി. ബന്ധപ്പെട്ട നിയമങ്ങളിലെ നാലാം അധ്യായം, ആർട്ടിക്കിൾ 85-ലെ മൂന്ന് ഉപവിഭാഗങ്ങൾ പ്രകാരമാണ് ഈ പിഴകൾ ചുമത്തിയിരിക്കുന്നത്. സർക്കാർ ടെൻഡർ നടപടികളിൽ സുതാര്യത ഉറപ്പാക്കാനും ഉത്തരവാദിത്തം നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ആർട്ടിക്കിൾ 85 പ്രകാരം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുക, കമ്പനിയുടെ ഗ്രേഡ് താഴ്ത്തുക, അഞ്ച് വർഷം വരെ ടെൻഡറുകളിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്യുക അല്ലെങ്കിൽ സ്ഥിരമായി വിലക്കേർപ്പെടുത്തുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. കരാർ പ്രകാരമുള്ള ജോലികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയോ കൃത്യമല്ലാത്ത രീതിയിൽ നടപ്പിലാക്കുകയോ ചെയ്യുന്ന കമ്പനികൾക്ക്, നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് വരെ തുടർന്നുള്ള ഒരു ടെൻഡറിലും പങ്കെടുക്കാൻ അനുവാദമുണ്ടാകില്ല. ഏതെങ്കിലും കരാറുകാരനോ വിതരണക്കാരനോ എതിരെ നടപടി എടുക്കുന്നതിന് മുൻപ് അവർക്ക് രജിസ്റ്റേഡ് കത്ത് വഴി അറിയിപ്പ് നൽകുകയും വിശദീകരണം കേൾക്കുകയും ചെയ്യും. ഇത്തരം പിഴകൾ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ കരാർപരമായ അവകാശങ്ങളെ ബാധിക്കില്ലെന്നും ഏജൻസി വ്യക്തമാക്കി. ദേശീയ വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും അഴിമതി രഹിതമായ ടെൻഡർ നടപടികൾ ഉറപ്പാക്കുന്നതിനും ഇത്തരം കർശന നടപടികൾ അത്യാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
2025 അവസാനിക്കാൻ മണിക്കൂർ മാത്രം ബാക്കി; കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച കുട്ടിഡ്രൈവര്‍മാര്‍ അറസ്റ്റില്‍
Driving Without License കുവൈത്ത് സിറ്റി: 2025 അവസാനിക്കാൻ 24 മണിക്കൂർ മാത്രം ബാക്കിനിൽക്കെ, ലൈസൻസില്ലാതെ വാഹനമോടിച്ച എട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിടികൂടി. റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടകരമായ ഡ്രൈവിങ് രീതികൾ തടയുന്നതിനായി നടപ്പിലാക്കുന്ന കർശനമായ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പരിശോധനകൾ നടന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ജീവനും സ്വത്തിനും വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്തവർക്കെതിരെ നടത്തുന്ന ഇത്തരം പരിശോധനകൾ അടുത്ത കാലത്തായി അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രത്യേകിച്ച് അശ്രദ്ധമായ ഡ്രൈവിങും നിയമലംഘനങ്ങളും വഴിയുണ്ടാകുന്ന അപകടങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികൾക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
പെരുകുന്ന തെരുവുനായ്ക്കൾ ജനജീവിതത്തിന് ഭീഷണി; കുവൈത്തില്‍ ഈ മേഖലയിൽ ഭീതി പടരുന്നു
Kuwait Stray Dogs കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നത് പൗരന്മാർക്കും താമസക്കാർക്കും പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നു. മുൻപ് വല്ലപ്പോഴും മാത്രം കണ്ടിരുന്ന തെരുവുനായ്ക്കൾ ഇപ്പോൾ കൂട്ടത്തോടെ നിരത്തിലിറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിച്ചിരിക്കുകയാണ്. തെരുവുകളിലും പൊതു നടപ്പാതകളിലും നായ്ക്കൾ പെരുകിയതോടെ, വൈകുന്നേരങ്ങളിൽ നടക്കാൻ ഇറങ്ങുന്നത് പോലും അപകടകരമായി മാറിയിരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആക്രമണങ്ങളും കടികളും ശാരീരികവും മാനസികവുമായ ആഘാതങ്ങൾക്ക് കാരണമാകുന്നു. ഷുവൈഖിലെ അൽ-സഹാഫ സ്ട്രീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇവിടെ നിരവധി തൊഴിലാളികൾക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. നായ്ക്കളുടെ എണ്ണം ഭയാനകമായ നിലയിൽ വർധിച്ചതോടെ ഈ പ്രദേശം വലിയ ആശങ്കയുടെ കേന്ദ്രമായി മാറി. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കാർഷിക-മത്സ്യവിഭവ അതോറിറ്റി (PAAAFR) നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വ്യവസായ മേഖലകളിൽ തുടങ്ങിയ ഈ പ്രശ്നം ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി നായ്ക്കളെ കൊല്ലുന്നതോ ഉപദ്രവിക്കുന്നതോ ആയ രീതിക്ക് പകരം മാനുഷികമായ സമീപനം വേണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറി നായ്ക്കൾക്കായി പ്രത്യേക അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുക. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വന്ധ്യംകരണ പദ്ധതികൾ ആവിഷ്കരിക്കുക. മൃഗാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുന്ന പരിഷ്കൃത രീതികൾ നടപ്പിലാക്കുക. ഈ പ്രശ്നത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സെലിബ്രിറ്റി കുവൈത്ത് വിമാനത്താവളത്തില്‍ അറസ്റ്റില്‍; പിന്നാലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി
Kuwaiti Celebrity Detained Airport കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സെലിബ്രിറ്റിയെ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ലഹരി വിമുക്ത ആശുപത്രിയിലേക്ക് മാറ്റി. ഒരു വർഷത്തിൽ കൂടാത്ത കാലയളവിൽ ഇവർക്ക് ലഹരി വിമുക്ത ചികിത്സ നൽകാൻ ക്രിമിനൽ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവെച്ചതും തുടർന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതും. ഈ കേസ് ഇപ്പോൾ നിയമപരമായ മേൽനോട്ടത്തിലാണ്. ഇതൊരു ശിക്ഷാ നടപടിയല്ലെന്നും, മറിച്ച് കോടതി നിർദ്ദേശിച്ച ചികിത്സാ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.