കുവൈത്തിൽ കൊടും തണുപ്പ് വരുന്നു; താപനില രണ്ട് ഡിഗ്രിയിലേക്ക് താഴ്ന്നേക്കും, ജാഗ്രതാ നിർദേശം

Kuwait Cold കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിൽ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ദിരാർ അൽ-അലി അറിയിച്ചു. ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച പകൽ തണുപ്പും രാത്രിയിൽ കഠിനമായ തണുപ്പും അനുഭവപ്പെടും. പകൽ സമയത്തെ താപനില 12°C നും 15°C നും ഇടയിലായിരിക്കും. ബുധനാഴ്ച പുലർച്ചെ താപനില 2°C മുതൽ 5°C വരെയായി കുറയാൻ സാധ്യതയുണ്ട്. മരുഭൂമി മേഖലകളിലും കാർഷിക പ്രദേശങ്ങളിലും താപനില ഇതിലും താഴാനും മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/GnoTmIjHKwiKzEPZZh6Qjn പകൽ 18°C – 20°C വരെയും രാത്രി 6°C – 9°C വരെയും താപനില രേഖപ്പെടുത്തിയേക്കാം. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് എത്തുന്ന തണുത്ത കാറ്റാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും ദൃശ്യപരത കുറയുന്നതിനും കാരണമായേക്കാം. കടലിൽ തിരമാലകൾ ഏഴ് അടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഞായറാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തീരദേശ മേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചിരുന്നു. വടക്കൻ കുവൈത്തിലുണ്ടായ ന്യൂനമർദ്ദമായിരുന്നു ഇതിന് കാരണം. ഇതിന് പിന്നാലെയാണ് വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള അതിശൈത്യ പ്രവാഹം രാജ്യത്തേക്ക് എത്തുന്നത്.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

അടിമുടി മാറാന്‍ കുവൈത്ത് ഫിഷ് മാർക്കറ്റ്; സൂഖ് മുബാറക്കിയയിൽ നിന്ന് മാറ്റാൻ പദ്ധതി

Kuwait Fish Market കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഷ് മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുനിസിപ്പൽ കാര്യ മന്ത്രിയും ഭവന നിർമ്മാണ മന്ത്രിയുമായ എഞ്ചിനീയർ അബ്ദുൽ ലത്തീഫ് അൽ-മഷാരി അറിയിച്ചു. ഇതിനായുള്ള തീരുമാനങ്ങൾ എടുത്തുകഴിഞ്ഞതായും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. മാർക്കറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണ്. ഈ പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഭവന യൂണിറ്റുകളുടെ പുനർവിതരണം എപ്പോൾ നടക്കുമെന്ന ചോദ്യത്തിന്, കൃത്യമായ തീയതി പരാമർശിക്കാതെ “ദൈവം സഹായിച്ചാൽ ഉടൻ ഉണ്ടാകുമെന്ന്” അദ്ദേഹം മറുപടി നൽകി. മുബാറക്കിയ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കുവൈറ്റ് മുനിസിപ്പാലിറ്റിക്ക് കൃത്യമായ സംവിധാനമുണ്ടെന്ന് അൽ-മഷാരി പറഞ്ഞു. ശൈഖ അംതൽ അൽ-അഹമ്മദിന്റെ നേതൃത്വത്തിലുള്ള വിവിധ സമിതികളാണ് ഇത്തരം മാർക്കറ്റുകളുടെ നിയന്ത്രണങ്ങൾക്കും മേൽനോട്ടത്തിനും ചുക്കാൻ പിടിക്കുന്നത്. മാർക്കറ്റിന്റെ സംഘാടനപരമായ കാര്യങ്ങളിലാണ് മുനിസിപ്പാലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വലിയ പരിപാടികൾക്ക് മുബാറക്കിയ എപ്പോഴും വേദിയാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വ്യവസായ മേളയിൽ കുവൈറ്റി വ്യവസായങ്ങളും യുവ സംരംഭകരും പങ്കാളികളാകുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും ഈ മേള കൂടുതൽ വളർന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെ പങ്കാളിത്തവും ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ എല്ലാ പദ്ധതികൾക്കും മുനിസിപ്പാലിറ്റിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത്: പോലീസിനെ പേടിച്ച് ബാഗ് പുറത്തേക്കെറിഞ്ഞു, പരിശോധനയില്‍ കണ്ടെത്തിയത്…

Kuwait Drug Case കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹഹീൽ, ജഹ്‌റ എന്നിവിടങ്ങളിൽ നിന്നായി മയക്കുമരുന്നുമായി സ്വദേശി പൗരനെയും രണ്ട് ഗൾഫ് പൗരന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഫഹഹീൽ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഒരു കുവൈറ്റ് പൗരൻ അഹമ്മദി പോലീസിന്റെ പിടിയിലായത്. ട്രാഫിക് നിയമലംഘനത്തിന് ഇയാളുടെ വാഹനം തടഞ്ഞപ്പോൾ ഇയാൾ അമിതമായി പരിഭ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയ്ക്കിടെ വാഹനത്തിന് പുറത്തേക്ക് എറിഞ്ഞ പ്ലാസ്റ്റിക് ബാഗിൽ നിന്ന് ‘ഷാബു’ (ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ) എന്ന് സംശയിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തു. ജഹ്‌റ മേഖലയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ രണ്ട് ഗൾഫ് പൗരന്മാരെ പൊലീസ് പിടികൂടി. പോലീസ് ചെക്ക്‌പോസ്റ്റിൽ വാഹനം തടഞ്ഞപ്പോൾ ഇവർ മയക്കുമരുന്ന് ഉപയോഗിച്ച നിലയിലാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. ഇവരുടെ കൈവശം മയക്കുമരുന്ന് അടങ്ങിയ ബാഗും പോലീസ് കണ്ടെത്തി. അറസ്റ്റിലായവരെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കുവൈത്തില്‍ പിടിച്ചെടുത്തത് ആയിരത്തിലധികം ഉത്പ്പന്നങ്ങൾ

Kuwait shuts shops കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 1,145 ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിൽപനയ്ക്ക് വെച്ചിരുന്ന വ്യാജ ഉത്പന്നങ്ങളാണ് മന്ത്രാലയം പിടിച്ചെടുത്തത്. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്: സ്ത്രീകൾ ഉപയോഗിക്കുന്ന ഹാൻഡ്‌ബാഗുകൾ, ഷൂസുകൾ, വാച്ചുകൾ, ആഭരണങ്ങൾ, മറ്റ് ആക്സസറികൾ. പരിശോധന നടന്ന രണ്ട് സ്ഥാപനങ്ങളും മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുകയും നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.  കണക്കുകൾ: അഹമ്മദിയിൽ നിന്ന് 880 വ്യാജ ഉൽപ്പന്നങ്ങളും ഹവല്ലിയിൽ നിന്ന് 265 അനധികൃത ഉൽപ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ കർശനമായ പരിശോധനകൾ തുടരുമെന്ന് അൽ-അൻസാരി ഉറപ്പുനൽകി. ഉപഭോക്താക്കൾ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കുവൈത്തിൽ പെട്രോൾ വില ഈ തീയതി വരെ മാറ്റമില്ലാതെ തുടരും

Gasoline Prices in Kuwait കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ധനവിലയിൽ അടുത്ത മൂന്ന് മാസത്തേക്ക് മാറ്റമുണ്ടാകില്ലെന്ന് എണ്ണമേഖലയിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സബ്‌സിഡികളെക്കുറിച്ച് പഠിക്കുന്ന സമിതിയുടെ തീരുമാനപ്രകാരം, 2026 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ പെട്രോൾ, ഡീസൽ വിലകൾ നിലവിലുള്ളതുപോലെ തുടരും. പുതുക്കിയ നിരക്കുകൾ- അൾട്രാ (98-ഒക്ടേൻ) ലിറ്ററിന് 200 ഫിൽസ്, പ്രീമിയം (91-ഒക്ടേൻ)85 ഫിൽസ്, സ്പെഷ്യൽ (95-ഒക്ടേൻ)105 ഫിൽസ്, ഡീസൽ115 ഫിൽസ്, മണ്ണെണ്ണ (Kerosene)115 ഫിൽസ്. ഈ കാലയളവിൽ ഉടനീളം വിലയിൽ മാറ്റമുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കുവൈത്തിലെ സ്റ്റേഡിയത്തിന് എതിർവശത്ത് നിയമവിരുദ്ധമായി താത്കാലിക മാർക്കറ്റ് സ്ഥാപിച്ച് പ്രവാസികൾ

Illegal Market kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഏരിയയിൽ ജാബർ അൽ-അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് എതിർവശത്തായി ബംഗ്ലാദേശ് പ്രവാസികൾ അനധികൃതമായി താത്കാലിക മാർക്കറ്റ് സ്ഥാപിച്ചതായി റിപ്പോർട്ട്. ഔദ്യോഗിക അനുമതികളില്ലാതെയും വാണിജ്യ പ്രവർത്തനങ്ങൾക്കായി അനുവദിക്കാത്ത സ്ഥലത്തുമാണ് ഈ കച്ചവടക്കാർ പ്രവർത്തിച്ചുവരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാത്ത വ്യാപാരം നിരോധിച്ചുകൊണ്ടുള്ള മുനിസിപ്പാലിറ്റി, റെസിഡൻസി നിയമങ്ങളുടെ ലംഘനമാണിത്. അനധികൃതമായ ഇത്തരം കച്ചവടങ്ങളിൽ ഏർപ്പെടുന്നത് അറസ്റ്റിനും നാടുകടത്തലിനും കാരണമാകുമെന്ന് അറിഞ്ഞിട്ടും ഇവർ മാർക്കറ്റ് പ്രവർത്തനം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുക്രമം പാലിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ വ്യാപാരത്തെ സംരക്ഷിക്കുന്നതിനുമായി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള വ്യാപാരങ്ങളിൽ ഏർപ്പെടുന്നതിന് മുൻപായി കൃത്യമായ അനുമതികൾ വാങ്ങണമെന്നും പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ എല്ലാ താമസക്കാരോടും അഭ്യർത്ഥിച്ചു.

ശ്രദ്ധിക്കുക; കുവൈത്തിലെ വിവിധ പാതകളില്‍ ഗതാഗത നിയന്ത്രണം

Lanes Closed kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് റോഡിൽ (ഫഹഹീൽ റോഡ്) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അബു ഫുത്തൈറ മേഖലയ്ക്ക് എതിർവശത്തായി, കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹഹീൽ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് നിയന്ത്രണം. റോഡിന്റെ ഇടതുവശത്തെ വരി, നടുവിലെ വരി, സ്ലോ മിഡിൽ ലെയ്‌നിന്റെ പകുതി ഭാഗം എന്നിവ അടയ്ക്കും. എമർജൻസി ലെയ്‌നും വലതുവശത്തെ വരിയും ഗതാഗതത്തിനായി തുറന്നുകൊടുക്കും. കൂടാതെ അബു ഫുത്തൈറ മേഖലയിലേക്കുള്ള പ്രവേശന കവാടവും എക്സിറ്റും തടസ്സമില്ലാതെ പ്രവർത്തിക്കും. ഡിസംബർ 28 മുതൽ ജനുവരി 11 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

കുവൈത്തില്‍ റെക്കോര്‍ഡ് സ്വര്‍ണവില; ഗ്രാമിന് കൂടിയത്…

Kuwait gold price കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വർണവില കഴിഞ്ഞ ആഴ്ച റെക്കോർഡ് ഉയരത്തിലെത്തിയതായി റിപ്പോർട്ട്. ആഗോള വിപണിയിലെ വിലവർദ്ധനവും കറൻസി വിപണിയിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വർണ്ണവില കുതിച്ചുയരാൻ കാരണമായതെന്ന് ‘ദാർ അൽ സബായെക്’ (Dar Al-Sabaek) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 44.30 ദിനാർ (ഏകദേശം 135 ഡോളർ), 22 കാരറ്റ് ഗ്രാമിന് 40.61 ദിനാർ (ഏകദേശം 124 ഡോളർ), വെള്ളി കിലോഗ്രാമിന് 875 ദിനാർ (ഏകദേശം 2,868 ഡോളർ) എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,550 ഡോളർ വരെ ഉയർന്ന ശേഷം 4,531 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നത് വില വർദ്ധിപ്പിച്ചു, വെനിസ്വേലൻ എണ്ണക്കപ്പലുകൾക്ക് മേലുള്ള അമേരിക്കൻ നിരോധനവും റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും വിപണിയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്, പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ അടുത്ത വർഷം യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന പ്രതീക്ഷയും സ്വർണ്ണത്തിന് അനുകൂലമായി എന്നിവയാണ് വില വർധനവിന് പിന്നിലെ കാരണങ്ങൾ. ഈ വർഷം സ്വർണ്ണവിലയിൽ 70 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 1979-ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർദ്ധനവാണിത്. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും ഇതിന് കാരണമായി. വെള്ളി വിലയിലും വിസ്മയിപ്പിക്കുന്ന മുന്നേറ്റമുണ്ടായി. ഈ വർഷം 170 ശതമാനത്തിലധികം നേട്ടമാണ് വെള്ളി കൈവരിച്ചത്. 

കുവൈത്തില്‍ വിവിധയിടങ്ങളില്‍ അതികഠിനമായ തണുപ്പ്; പൊടിക്കാറ്റിനും സാധ്യത

Cold Wave Kuwait കുവൈത്ത് സിറ്റി: ചൊവ്വാഴ്ച മുതൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും രാത്രികാലങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പുലർച്ചയോടെ ചില മരുഭൂമി പ്രദേശങ്ങളിലും കാർഷിക മേഖലകളിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി നൽകിയ വിവരങ്ങൾ താഴെ പറയുന്നവയാണ്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തണുത്ത വായുപ്രവാഹം കാരണം പകൽ സമയത്ത് തണുപ്പും രാത്രിയിൽ അതിശൈത്യവും അനുഭവപ്പെടും. വടക്കൻ മേഖലയിലെ ന്യൂനമർദ്ദം കാരണം ഞായറാഴ്ച രാവിലെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചു. ഇതിനെത്തുടർന്ന് ഒരു ഉച്ചമർദ്ദ മേഖല രൂപപ്പെടുന്നുണ്ട്. ചൊവ്വാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. കടലിൽ തിരമാലകൾ ഏഴ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. മരുഭൂമി പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും താപനില 2 ഡിഗ്രി സെൽഷ്യസിനും താഴെ പോകാൻ സാധ്യതയുള്ളതിനാലാണ് മഞ്ഞു വീഴ്ച (frost) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ വ്യാഴാഴ്ച മുതൽ താപനില ക്രമേണ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group