ഞെട്ടിക്കുന്ന ക്രൂരത; കുവൈത്തിലെ വീട്ടില്‍ തടങ്കലില്‍ സ്ത്രീകളും പുരുഷന്മാരും; രഹസ്യജയിലില്‍ നിന്ന് മോചനം

Human Trafficking in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ മനുഷ്യക്കടത്ത് ശൃംഖലയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം തകർത്തു. പ്രാദേശികമായി “ഫഹാഹീൽ ബ്ലാക്ക് ഡെൻ” എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രം, ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളെ പാർപ്പിച്ചിരുന്ന രഹസ്യ ജയിലായാണ് പ്രവർത്തിച്ചിരുന്നത്. ഏഷ്യൻ വംശജരായ ആറംഗ സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. താമസസ്ഥലം പുറംലോകവുമായി ബന്ധമില്ലാത്ത വിധം ഇരുമ്പ് വാതിലുകൾ വെച്ച് സുരക്ഷിതമാക്കി രഹസ്യ ജയിലാക്കി മാറ്റിയിരുന്നു. ഇരകളെ മുറികൾക്കുള്ളിൽ പൂട്ടിയിട്ട് നിരന്തര നിരീക്ഷണത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. കുടുംബങ്ങളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. സംഘാംഗങ്ങളുടെ മേൽനോട്ടത്തിൽ മാത്രം സംസാരിക്കാൻ അനുവാദം നൽകി അവർ സുരക്ഷിതരാണെന്ന തെറ്റായ ധാരണ പുറംലോകത്ത് നൽകുകയായിരുന്നു പതിവ്. തൊഴിലാളികളെ നിർബന്ധിതമായി പണിയെടുപ്പിക്കുകയും അവരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഉത്തരവുകൾ അനുസരിക്കാത്ത പക്ഷം ഈ വീഡിയോകൾ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ അതിദാരുണമായ വിവരങ്ങളാണ് പുറത്തുവന്നത്. തടവിലാക്കപ്പെട്ട 19 വനിതാ ഗാർഹിക തൊഴിലാളികളെയും 6 പുരുഷന്മാരെയും പോലീസ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ ഒരാൾ 2014 മുതൽ അതായത് പത്തു വർഷത്തോളമായി അവിടെ തടവിലായിരുന്നു എന്നത് അധികൃതരെപ്പോലും ഞെട്ടിച്ചു. ഏഷ്യൻ വംശജരായ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എല്ലാവരെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

സമയപരിധി അവസാനിച്ചു; കുവൈത്തില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി

Jleeb Al-Shuyoukh കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് തകർച്ചാഭീഷണി നേരിടുന്നതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി പൂർത്തിയായതായി കുവൈത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് അധികൃതർ നടപടിയെടുത്തതെന്ന് അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നവംബർ 24-നാണ് കെട്ടിടങ്ങൾ പൊളിക്കാനുള്ള കാംപെയിൻ ആരംഭിച്ചത്. ഇതുവരെ ആകെ 60 കെട്ടിടങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കിയത്. പ്രദേശത്തെ സുരക്ഷിതമല്ലാത്ത ബാക്കിയുള്ള കെട്ടിടങ്ങളും മുൻകൂട്ടി നിശ്ചയിച്ച സമയക്രമമനുസരിച്ച് പൊളിച്ചുനീക്കും. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയായിരിക്കും ഈ നടപടികൾ തുടരുകയെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും നഗരസൗന്ദര്യം നിലനിർത്തുന്നതിനും വേണ്ടിയാണ് കുവൈത്ത് മുൻസിപ്പാലിറ്റി ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നത്. 

കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നു

kuwait moi കുവൈത്ത് സിറ്റി: സാങ്കേതികമായ നവീകരണ പ്രവർത്തനങ്ങൾക്കും സിസ്റ്റം വികസിപ്പിക്കുന്നതിനുമായി രാജ്യത്തെ എല്ലാ ഇലക്ട്രോണിക് റെസിഡൻസി സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ-റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആകെ നാല് മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം. ഇന്ന് (തിങ്കൾ) രാത്രി 10 മണി മുതൽ നാളെ (ചൊവ്വ) പുലർച്ചെ രണ്ട് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. സാങ്കേതിക അപ്‌ഡേറ്റുകൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സമയപരിധിയിൽ ഓൺലൈൻ വഴിയുള്ള വിസ, റെസിഡൻസി പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകില്ല എന്ന കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group