
Malayali Dies in UAE റാസൽഖൈമ: റാസൽഖൈമയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവ് സൽമാൻ ഫാരിസിന്റെ (27) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് (തിങ്കൾ) പുലർച്ചെ ദുബായിൽ നിന്നുള്ള വിമാനത്തിലാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ്, സുലൈമാൻ – അസ്മാബി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ ‘ഇസ്താംബൂൾ ഷവർമ’ കടയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ച് മാസം മുൻപ് നാട്ടിലെത്തിയപ്പോൾ സൽമാന്റെ നിക്കാഹ് കഴിഞ്ഞിരുന്നു. അടുത്ത അവധിക്ക് നാട്ടിലെത്തുമ്പോൾ വലിയ രീതിയിൽ വിവാഹം നടത്താനിരിക്കെയാണ് മരണം വില്ലനായെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച (ഡിസംബർ 18) പുലർച്ചെയായിരുന്നു ദാരുണമായ സംഭവം നടന്നത്. പുലർച്ചെ രണ്ടരയോടെ ഓർഡർ നൽകാനായി ജൂലാൽ എന്ന സ്ഥലത്തേക്ക് ബൈക്കിൽ പോയതായിരുന്നു സൽമാൻ. മഴയും കാറ്റും കടുക്കുമെന്ന് കണ്ടപ്പോൾ “സുരക്ഷിതമായി എവിടെയെങ്കിലും നിൽക്കൂ” എന്ന് കടയിൽ നിന്ന് വാട്സാപ്പ് വഴി സൽമാന് നിർദ്ദേശം നൽകിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അൽ റംസ് റോഡിൽ എമിറേറ്റ്സ് ഗാലറിക്ക് മുന്നിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിലിന് സമീപം മഴ കൊള്ളാതിരിക്കാൻ സൽമാൻ അഭയം തേടി. എന്നാൽ, ശക്തമായ കാറ്റിൽ സിമന്റ് ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച മതിൽ സൽമാന്റെ മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. മഴ കുറഞ്ഞിട്ടും സൽമാൻ തിരിച്ചെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കളുടെ കൂടെയുണ്ടാകുമെന്നാണ് സഹപ്രവർത്തകർ കരുതിയത്. എന്നാൽ, രാവിലെ ആറോടെ ജോലിക്കെത്തിയ നിർമ്മാണ തൊഴിലാളികളാണ് സൽമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, പോലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സൽമാന്റെ നിർധന കുടുംബത്തെ സഹായിക്കാനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ നാസർ അൽ ദാനയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
flight ticket high; വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു; നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികൾ, വിദേശ രാജ്യങ്ങൾ ലക്ഷ്യമിട്ട് യുഎഇയിലെ മലയാളി കുടുംബങ്ങൾ
flight ticket high; ക്രിസ്മസ് – പുതുവത്സര അവധിക്കാലം അടുത്തതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയർന്നു. ഇതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ചേക്കേറാൻ യുഎഇ പ്രവാസികൾ തിരക്ക് കൂട്ടുകയാണ്. കുടുംബത്തോടൊപ്പം നാട്ടിൽ പോയി വരുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ മറ്റ് വിദേശ രാജ്യങ്ങൾ സന്ദർശിക്കാമെന്നതാണ് പലരെയും ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഈ സീസണിൽ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. നാലംഗ കുടുംബത്തിന് കൊൽക്കത്തയിലേക്ക് പോയി വരാൻ ടിക്കറ്റ് ഇനത്തിൽ മാത്രം 13,600 ദിർഹം ആകും. ഷോപ്പിംഗും മറ്റ് ചെലവുകളും കൂടി ചേരുമ്പോൾ ഇത് 18,000 ദിർഹത്തിന് മുകളിലാകും. എന്നാൽ കെയ്റോയിലേക്ക് വെറും 8,400 ദിർഹത്തിന് യാത്രയും താമസവും ഭക്ഷണവും അടക്കം ഒരു മികച്ച അവധിക്കാലം ആഘോഷിക്കാൻ സാധിക്കുമെന്ന് യുഎഇയിലെ ഒരു പ്രവാസി പറയുന്നു. ഇതിലൂടെ ഏകദേശം 8,500 ദിർഹത്തോളം ലാഭിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. നാട്ടിലേക്കുള്ള യാത്രയ്ക്ക് പകരം താഴെ പറയുന്ന രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറുന്നത്:
ഈജിപ്ത് (കെയ്റോ)
തുർക്കി (ഇസ്താംബുൾ)
മാലിദ്വീപ് (മാലെ)
കോക്കസസ് മേഖലയിലെ രാജ്യങ്ങൾ (അസർബൈജാൻ, ജോർജിയ)
വിമാന നിരക്ക് കുറവാണെന്നതിന് പുറമെ, ലളിതമായ വിസ നടപടികളാണ് ഈ രാജ്യങ്ങളെ ആകർഷകമാക്കുന്നത്. ഡിസംബറിൽ ഇന്ത്യയിലേക്കുള്ള തിരക്ക് കാരണം ടിക്കറ്റ് നിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും, അതിനാൽ ബജറ്റ് ഒതുക്കാൻ പ്രവാസികൾ വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞെന്നും ട്രാവൽ കൺസൾട്ടന്റുകൾ പറയുന്നു.