Actor Sreenivasan നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം വേഷമിട്ടു. ഈ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്.
1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസൻ ജനിച്ചത്.. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമായിട്ടായിരുന്നു പഠനം. മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി. 1977-ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Accident in UAE യുഎഇയിൽ വാഹനാപകടം; കനത്ത മഴയിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്
Accident in UAE ഫുജൈറ: യുഎഇയിൽ വാഹനാപകടം. കനത്ത മഴയ്ക്കിടെ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിലാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കേറ്റുവെന്നും ഇദ്ദേഹത്തെ ചികിത്സയ്ക്കായി ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയതായും ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി പറഞ്ഞു.
ഇന്ന് അനുഭവപ്പെട്ട കനത്ത മഴ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനും എമിറേറ്റിലുടനീളമുള്ള റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഫുജൈറ അധികൃതർ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ ഫുജൈറ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലും അപകട സാധ്യതയുള്ള പ്രദേശങ്ങളിലും തങ്ങൾ ട്രാഫിക് പട്രോളിംഗ് വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും ഉടനടി പ്രതികരിക്കുന്നതിന് ടീമുകളെ നിരന്തരം സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഓപ്പറേഷൻസ് റൂം എല്ലാ റോഡുകളും തത്സമയം സജീവമായി നിരീക്ഷിക്കുകയും അപകടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴെല്ലാം വേഗത്തിലുള്ള ഇടപെടൽ ഏകോപിപ്പിക്കുകയും ചെയ്യുന്നു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വേഗത കുറച്ച് സുരക്ഷിതമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മഴക്കാലത്ത് റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
UAE Weather Alert യുഎഇ കാലാവസ്ഥ; അലേർട്ടുകൾ പ്രഖ്യാപിച്ചു
UAE Weather Alert ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ വിവിധ മേഖലകളിൽ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. രാജ്യത്തെ താപനിലയിലും കുറവുണ്ടാകും. വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. ഔദ്യോഗിക അപ്‌ഡേറ്റുകൾ നിരീക്ഷിക്കാനും ഇതര യാത്രാ ക്രമീകരണങ്ങൾ പരിഗണിക്കാനും യാത്രക്കാരോട് അതോറിറ്റി ആവശ്യപ്പെട്ടു.
അതേസമയം, അസ്ഥിരമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കിദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെപ്രവർത്തനങ്ങൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു. നിലവിൽ വിമാന സർവ്വീസുകൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നുണ്ട്.
Flights Cancelled യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും; വിമാനങ്ങൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു
Flights Cancelled ദുബായ്: യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയെ തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കി. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയവയുടെ സർവ്വീസുകളാണ് റദ്ദാക്കിയത്. യുഎഇയിലുടനീളം അസ്ഥിര കാലാവസ്ഥ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിച്ചു. അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ താമസക്കാർ വീടിനുള്ളിൽ തന്നെ തുടരാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും യാത്ര പരിമിതപ്പെടുത്താനും അധികൃതർ അഭ്യർത്ഥിച്ചു.
വെള്ളക്കെട്ട് യാത്രാമാർഗ്ഗത്തെ ബാധിച്ചിട്ടുണ്ട്. ദുബായിലെ പല ഭാഗങ്ങളിലും രാത്രിയിൽ പെയ്ത മഴയെത്തുടർന്ന് തെരുവുകൾ വെള്ളത്തിനടിയിലായി. ദുബായിൽ നിന്ന് അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്
Heavy Rain UAE യുഎഇയിൽ കനത്ത മഴ; വാദികൾ നിറഞ്ഞൊഴുകി, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
Heavy Rain UAE ദുബായ്: യുഎഇയിൽ കനത്ത മഴ. ശക്തമായ മഴയിൽ വാദികൾ നിറഞ്ഞൊഴുകി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അൽ ഐൻ, തവിയിൻ, റാസൽ ഖൈമ, കിഴക്കൻ മേഖല തുടങ്ങിയവയുടെ ചില ഭാഗങ്ങളിൽ ഉൾപ്പെടെയുള്ള പർവത, താഴ്വര പ്രദേശങ്ങളിൽ ഗണ്യമായ ജലപ്രവാഹം അനുഭവപ്പെടുന്നു. റാസൽഖൈമയിലെ വാദി ബിഹ്, കിഴക്കൻ മേഖലയിലെ വാദി ഷുക എന്നിവിടങ്ങളിലെ വാദികൾ നിറഞ്ഞു കവിഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലൂടെയോ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലൂടെയോ യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ താമസക്കാരോടും സന്ദർശകരോടും ആവശ്യപ്പെട്ടു.
കനത്ത മഴയും നിറഞ്ഞൊഴുകുന്ന നീർച്ചാലുകളും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകടങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ശനിയാഴ്ച്ചയും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരും. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Stormy Weather യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകി വീണു, കാറുകൾക്ക് കേടുപാടുകൾ
Stormy Weather ദുബായ്: യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും. ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വീടുകളിലുൾപ്പെടെ വെള്ളം കയറി. റോഡുകളിൽ ഗതാഗത തടസപ്പെടുകയും ചെയ്തു. കടകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് പല വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയ്ക്ക് പുറമെ പലയിടങ്ങളിലും ആലിപ്പഴ വർഷവുണ്ടായി. റാസൽഖൈമയിൽ വ്യാഴാഴ്ച്ച മുതൽ തുടർച്ചയായി മഴ പെയ്യുകയാണ്. വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പലരുടെയും കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരക്കൊമ്പുകളും ചില്ലകളും വീണ് ചില വാഹനങ്ങൾ തകർന്നു.
നടപ്പാതകളിൽ ഉൾപ്പെടെ മരച്ചില്ലകൾ ഒടിഞ്ഞുവീണു കിടന്നിരുന്നു. പാർക്കിംഗ് സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ടായി. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ റാസൽഖൈമ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അരുവികളിൽ നിന്നും ജലാശയങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.