കുവൈത്തില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ‘ഈ കളിപ്പാട്ടം’ ഇനിയില്ല

LaBooBu Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ ‘ലാബൂബു’ കളിപ്പാട്ടം ഇനി ഉണ്ടാകില്ല. സോഷ്യൽ മീഡിയയിലും കളിപ്പാട്ട കളക്ടർമാർക്കിടയിലും തരംഗമായി മാറിയ ‘ലാബൂബു’ (Labubu) കളിപ്പാട്ടങ്ങൾ കുവൈത്ത് വിപണിയിൽ നിന്ന് തിരികെ വിളിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. ഉത്പന്നത്തിന് നിർമാണത്തിലെ തകരാറുകൾ ഉണ്ടെന്നും കളിപ്പാട്ടത്തിൻ്റെ ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ട് കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടലിന് കാരണമാക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ഈ കർശന നടപടി സ്വീകരിച്ചത്.TOY3378 LABUBU എന്ന ഉത്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്താനും പണം തിരികെ ലഭിക്കുന്നതിനായി വിതരണക്കാരുമായി ബന്ധപ്പെടാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിൻ്റെ ഈ നടപടിക്ക് പിന്നാലെ, ഔദ്യോഗിക വിതരണക്കാർ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തി. കുവൈത്തിൽ തിരികെ വിളിച്ച ‘Labubu’ (TOY3378 LABUBU) കളിപ്പാട്ടം വ്യാജനാണെന്നും യഥാർഥ ഉത്പന്നത്തിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഇൻ്റർനെറ്റിൽ വലിയ താരമായി മാറിയ, രാക്ഷസ രൂപമുള്ള ഈ പാവ, ഹോങ്കോങ് വംശജനും നെതർലൻഡ്‌സിൽ വളർന്നയാളുമായ ചിത്രകാരൻ കാസിങ് ലങ് ആണ് സൃഷ്ടിച്ചത്. നോർഡിക് നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം തയ്യാറാക്കിയ ‘ദി മോൺസ്റ്റേഴ്സ് എന്ന ചിത്രകഥാ പരമ്പരയിലെ പ്രധാന കഥാപാത്രമാണ് ലാബൂബു. വലിയ ചെവികളും കൂർത്ത പല്ലുകളും കുസൃതി നിറഞ്ഞ ചിരിയുമാണ് ലാബൂബുവിൻ്റെ മുഖമുദ്ര. ലാബൂബു ഒരുതരം ‘എൽഫ്’ അല്ലെങ്കിൽ ‘ഗോബ്ലിൻ’ വിഭാഗത്തിൽപ്പെട്ട കഥാപാത്രമാണ്. കുഴപ്പങ്ങൾ സൃഷ്ടിക്കുമെങ്കിലും ദയയും നല്ല ഉദ്ദേശവുമുള്ള കഥാപാത്രമായാണ് ലങ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. ‘ബ്ലൈൻഡ് ബോക്സ്’ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന പോപ്പ് മാർട്ടുമായുള്ള സഹകരണത്തോടെയാണ് ലാബൂബു ലോകമെമ്പാടുമുള്ള കളക്ടർമാർക്കിടയിൽ വലിയ തരംഗമായത്. ഇതിൻ്റെ അപൂർവമായ പതിപ്പുകൾക്ക് ലക്ഷങ്ങൾ വരെ വിലയുണ്ട്.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെച്ചിട്ട് ദിവസങ്ങള്‍; യാത്രക്കാര്‍ ദുരിതത്തില്‍

Air India Express കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മലബാർ മേഖലയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ നിർത്തിവെച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ ഇതുവരെ തുടങ്ങിയില്ല. വിഷയത്തിൽ വിവിധ രാഷ്ട്രീയ സംഘടനകൾ പുനഃസ്ഥാപിക്കുമെന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും എയർ ഇന്ത്യ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അങ്ങനെയൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വെബ്സൈറ്റിൽ ഇപ്പോഴും കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാതായതോടെ ഈ പ്രദേശത്തുനിന്നുള്ള യാത്രക്കാരുടെ ദുരിതം വർധിച്ചു. സീസൺ അല്ലാതിരുന്നിട്ടും മറ്റ് വിമാനത്താവളങ്ങൾ വഴിയുള്ള സർവീസുകൾക്ക് പോലും ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർധിച്ചു. കണക്ഷൻ ഫ്ലൈറ്റുകൾക്കായി നാല് മണിക്കൂറിലധികം മറ്റു വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ട സാഹചര്യവും ഈ മേഖലയിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിഷയത്തിൽ വിവിധ പ്രവാസി സംഘടനകളും രാഷ്ട്രീയ കൂട്ടായ്മകളും ഇടപെടൽ നടത്തിയതായി അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പേരിൽ സിപിഎം ആഭിമുഖ്യ സംഘടന കഴിഞ്ഞ ആഴ്ച വാർത്താക്കുറിപ്പ് അയച്ചിരുന്നു. ഒഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിഷയത്തിൽ ഇടപെട്ടതായി അറിയിച്ചുകൊണ്ട് കോൺഗ്രസ്സ് ആഭിമുഖ്യ സംഘടനകളും അവകാശവാദം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കുവൈറ്റിലെ ചില സംഘടനാ നേതാക്കളും സർവീസ് പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി അറിയിച്ചിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കൊന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. പലരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായി സംശയമുണ്ടെന്ന ആരോപണവും നേരത്തെ തന്നെ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 7-ന് കുവൈത്ത് സന്ദർശനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, വിഷയത്തിൻ്റെ ഗൗരവം മുഖ്യമന്ത്രിക്ക് നേരിട്ട് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സംഘടനാ നേതാക്കൾ രാഷ്ട്രീയം മറന്ന് കൈകോർക്കണമെന്നും വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യം ഉയരുന്നുണ്ട്.

വിമാനത്താവളങ്ങളിൽ ഇനി ബയോമെട്രിക് ഇല്ല; യാത്രക്കാർ പോകുന്നതിനുമുന്‍പ് ഫിംഗർപ്രിന്‍റിങ് പൂർത്തിയാക്കണം

Biometric at Airports കുവൈത്ത് സിറ്റി: കുവൈത്തിലെ വിമാനത്താവളങ്ങൾ, കര-നാവിക അതിർത്തികൾ എന്നിവിടങ്ങളിൽ യാത്രക്കാർ ബയോമെട്രിക് ഫിംഗർപ്രിൻ്റിങ് എടുക്കുന്നത് പൂർണമായും നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ അതിർത്തി പോയിൻ്റുകളിൽ അനുഭവപ്പെട്ട കനത്ത തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. ഇനിമുതൽ, ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർ രാജ്യത്തിനകത്തെ നിശ്ചിത കേന്ദ്രങ്ങളിൽ വെച്ച് യാത്രാ പുറപ്പെടുന്നതിന് മുൻപ് തന്നെ ഈ നടപടി പൂർത്തിയാക്കണം. കുവൈത്ത് പൗരന്മാർക്കുള്ള ബയോമെട്രിക് വിരലടയാള പരിശോധന ഇനി യാത്ര പുറപ്പെടുന്നതിന് മുന്‍പ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിലും നാഷണൽ ഐഡന്റിറ്റി സെന്ററുകളിലും നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. താമസക്കാർക്ക്, എല്ലാ ഗവർണറേറ്റുകളിലുമുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിൽ മാത്രമായിരിക്കും വിരലടയാള പരിശോധന നടത്തുക. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും എല്ലാ കര, കടൽ തുറമുഖങ്ങളിലും യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സുഗമമായ ചലനം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. പുറപ്പെടുന്നതിന് മുമ്പ് നിർബന്ധിത വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത യാത്രക്കാരാണ് അതിർത്തി പോയിന്റുകളിൽ അടുത്തിടെ തിരക്ക് അനുഭവപ്പെട്ടതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. കാലതാമസം ഒഴിവാക്കുന്നതിനും അതിർത്തി ചെക്ക്‌പോസ്റ്റുകളിലൂടെ തടസ്സരഹിതമായ ചലനം ഉറപ്പാക്കുന്നതിനും യാത്രാ തീയതികൾക്ക് വളരെ മുമ്പുതന്നെ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy