salons in Kuwait; കുവൈറ്റിലെ ആരോഗ്യ സ്ഥാപനങ്ങൾ, സലൂണുകൾ, ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ പാർലറുകൾ എന്നിവയ്ക്ക് പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ നിർബന്ധമാക്കി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാധി ഉത്തരവിറക്കി. 2025-ലെ നമ്പർ 194 പ്രകാരമുള്ള ഈ തീരുമാനം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ ഞായറാഴ്ച പ്രസിദ്ധീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. അൽ-അവാധി വ്യക്തമാക്കി. പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്ഥാപനങ്ങൾക്ക് 2026 മാർച്ച് 1 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ എല്ലാ സ്ഥാപനങ്ങളും പുതിയ നിബന്ധനകൾക്കനുസരിച്ച് പ്രവർത്തിക്കണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഇത് പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സഹായിക്കും.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു
Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കിനാലൂർ സ്വദേശിയായ ഏഴുകണ്ടി ചാക്കിയോളി മുജീബ് (52) ആണ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു. പരേതനായ ചാക്കിയോളി അബുവാണ് പിതാവ്. സൈനബയാണ് മാതാവ് ഫാത്തിമ, മാജിദ എന്നിവരാണ് ഭാര്യമാർ. സൈനബ്, സീനത്ത് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.
കുവൈത്തിലെ വിമാനത്താവളങ്ങള്‍ ഇനി വേറെ ലെവല്‍; സുപ്രധാനമായ മാറ്റം
കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല. ഇത് രാജ്യത്തിൻ്റെ ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വ്യോമ, വാണിജ്യ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സംഘടിപ്പിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ കൺട്രോൾ ടവറിൻ്റെയും മൂന്നാം റൺവേയുടെയും ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ കൺട്രോൾ ടവറിൻ്റെയും മൂന്നാം റൺവേയുടെയും ഉദ്ഘാടനം രാജ്യത്തിൻ്റെ വ്യോമഗതാഗത സംവിധാനത്തിൽ ഒരു സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തിൻ്റെ സമഗ്രമായ വികസന കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.