UAE super market robbery ദുബായ്: സൂപ്പർമാർക്കറ്റിൽ നിന്ന് 6.6 ലക്ഷം ദിർഹം കവർന്ന് രാജ്യം വിടാൻ ശ്രമിച്ച രണ്ട് മോഷ്ടാക്കളെ ദുബായ് വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. ബർദുബായിലെ ഒരു സൂപ്പർമാർക്കറ്റിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ മോഷണം നടന്നത്. സ്ഥാപനത്തിൻ്റെ പിൻഭാഗത്തെ വഴിയിലൂടെയെത്തിയ മോഷ്ടാക്കൾ മൂർച്ചയേറിയ ആയുധമുപയോഗിച്ച് വാതിൽ തകർത്ത് അകത്ത് കടന്നു. ഇവർ പണം വെച്ചിരുന്ന നാല് ബോക്സുകൾ തകർത്ത് 6.6 ലക്ഷം ദിർഹമും തുടർന്ന് പ്രധാന സേഫ് ലോക്കർ തകർത്ത് ആറ് ലക്ഷം ദിർഹമും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ സൂപ്പർമാർക്കറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. അവർ ഉടൻ തന്നെ ബർദുബൈ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന്, ഫോറൻസിക് വിദഗ്ധരും സി.ഐ.ഡി ഉദ്യോഗസ്ഥരും ഉൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു. മോഷ്ടാക്കൾ മുഖം മൂടി ധരിച്ചിരുന്നെങ്കിലും നിർമ്മിത ബുദ്ധി (എ.ഐ) സംവിധാനങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും വിലയിരുത്തി പോലീസ് അതിവേഗം പ്രതികളെ തിരിച്ചറിഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഇരുവരും മോഷണമുതലുമായി ദുബായ് എയർപോർട്ട് വഴി രാജ്യം വിടാൻ ഒരുങ്ങുകയാണെന്ന് തുടരന്വേഷണത്തിൽ വ്യക്തമായി. ഉടൻ തന്നെ ദുബായ് എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹായത്തോടെ ബർദുബൈ പോലീസ് പ്രതികളെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച മുഴുവൻ തുകയും പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. കേസിൽ തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മോഷണവിവരം റിപ്പോർട്ട് ചെയ്ത് രണ്ട് മണിക്കൂറിനകം പ്രതികളെ പിടികൂടാനും മോഷണമുതൽ പൂർണ്ണമായും വീണ്ടെടുക്കാനും സാധിച്ചതിൽ ദുബായ് പോലീസിന് സൂപ്പർമാർക്കറ്റ് ഉടമ നന്ദി അറിയിച്ചു.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
UAE GOLD PRICE യുഎഇയിൽ സ്വര്‍ണവില കുതിക്കുമോ? വിദഗ്ധർ പറയുന്നത്
ദുബായ്: യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണവില നവംബറോടെ 550 ദിര്‍ഹത്തില്‍ എത്തുമെന്ന് വിപണി വിദഗ്ധര്‍. അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യവും വ്യാപാര യുദ്ധങ്ങളും കാരണം വരും മാസങ്ങളില്‍ വിലയേറിയ ലോഹങ്ങളുടെ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ മാസം ആദ്യം ഗ്രാമിന് 525 ദിര്‍ഹം എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. പിന്നീട് ലാഭമെടുക്കല്‍ കാരണം വിലകള്‍ കുറഞ്ഞു. ഈമാസം 24ന് 24കാരറ്റ് സ്വര്‍ണം ഗ്രാമിന് 494.75 ദിര്‍ഹത്തിലാണ് വ്യാപാരം നടന്നത്. പെട്ടെന്നുള്ള ഇടിവ് ഉണ്ടായിരുന്നിട്ടും, സ്വര്‍ണത്തിന്റെ ചലനാത്മകതയെക്കുറിച്ച് വിപണി വിദഗ്ധര്‍ ജാഗ്രതയോടെ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.’അടുത്ത പാദത്തില്‍ സ്വര്‍ണം ഗ്രാമിന് 485 ദിര്‍ഹത്തിനും 525 ദിര്‍ഹത്തിനും ഇടയില്‍ വ്യാപാരം നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ അമരി ക്യാപിറ്റലിന്റെ സഹസ്ഥാപകനായ വരുണ്‍ ബഫ്ന പറഞ്ഞു.യുഎസ് പലിശ നിരക്ക് കുറയ്ക്കുകയും ആഗോള പിരിമുറുക്കങ്ങള്‍ നിലനില്ക്കുകയും ചെയ്താല്‍ 2026 ന്റെ തുടക്കത്തില്‍ 540-550 ദിര്‍ഹത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ പ്രകാരം ദുബായില്‍ ഗ്രാമിന് യഥാക്രമം 24 കാരറ്റ്, 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നീ ഇനങ്ങള്‍ക്ക് ഗ്രാമിന് യഥാക്രമം 494.75 ദിര്‍ഹം, 458 ദിര്‍ഹം, 439 ദിര്‍ഹം, 376.5 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില.