
Sahel കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കുകയാണെങ്കിൽ അതിന്റെ കാരണവും കുറച്ച തുക എത്രയെന്ന വിവരവും ഇനി മൊബൈൽ ആപ്പ് വഴി അറിയാം. കുവൈത്തിലെ ഏകീകൃത സർക്കാർ സേവന ആപ്പായ ‘സാഹെൽ’ (Sahl) വഴി ജീവനക്കാരെ നേരിട്ട് വിവരമറിയിക്കുന്ന പുതിയ സംവിധാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപ്പിലാക്കിത്തുടങ്ങി. ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമവിരുദ്ധമായ കുറവുകൾ നിരീക്ഷിക്കാനുമാണ് ഈ നടപടി. ശമ്പളം നൽകുന്നതിൽ കുറവോ താമസമോ ഉണ്ടായാൽ അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനം അത് സ്വയം കണ്ടെത്തുകയും കമ്പനിയുടെ ഫയൽ തടഞ്ഞുവെക്കുകയും ചെയ്യും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. പ്രശ്നം പരിഹരിച്ച് ശമ്പള കുടിശ്ശിക തീർക്കുന്നതുവരെ കമ്പനിയുടെ ഫയൽ താൽക്കാലികമായി റദ്ദാക്കും. ശമ്പളം കുറയ്ക്കാനുള്ള കൃത്യമായ കാരണം അധികൃതർക്ക് മുന്നിൽ ബോധിപ്പിച്ചാൽ മാത്രമേ ഫയൽ പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശമ്പളത്തിൽ നിന്ന് കുറച്ച തുകയുടെ വിശദാംശങ്ങൾ, തുക കുറയ്ക്കാനുണ്ടായ കാരണം, ജീവനക്കാരുടെ അവധി സംബന്ധിച്ച അറിയിപ്പുകൾ എന്നീ വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഈ പരിഷ്കാരം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
സർട്ടിഫിക്കറ്റ് പരിശോധന കർശനം: വിവരങ്ങൾ പുതുക്കാൻ കുവൈത്ത്; വ്യാജരേഖ ചമച്ചാൽ കടുത്ത ശിക്ഷ
Sahel App കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്ന നടപടികൾ കുവൈത്ത് ഊർജ്ജിതമാക്കി. ഏകീകൃത സർക്കാർ സേവന ആപ്പായ ‘സാഹെൽ’ (Sahel) വഴി ലഭിക്കുന്ന വിജ്ഞാപനങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ വിവരങ്ങൾ എത്രയും വേഗം പുതുക്കണമെന്ന് സർട്ടിഫിക്കറ്റ് പരിശോധനാ സമിതി നിർദ്ദേശിച്ചു. സ്വദേശികളും വിദേശികളുമായ എല്ലാ ജീവനക്കാരുടെയും അക്കാദമിക് യോഗ്യതകളുടെ കൃത്യതയും സത്യസന്ധതയും ഉറപ്പുവരുത്തുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. വിദേശത്തുനിന്ന് ബിരുദങ്ങൾ നേടിയവർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സാഹെൽ ആപ്പ് വഴിയോ ഓൺലൈനായി ‘ഇക്വിവലൻസി’ അപേക്ഷ സമർപ്പിക്കാം. സിവിൽ സർവീസ് ബ്യൂറോ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ സംയുക്തമായാണ് ഈ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ കുവൈത്ത് ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 259 പ്രകാരം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നർജിസ് അബ്ദുൽ റസൂൽ മുന്നറിയിപ്പ് നൽകി. അഞ്ച് വർഷം വരെ തടവ്, 5,000 കുവൈത്ത് ദിനാർ വരെ പിഴ, അല്ലെങ്കിൽ ഇവ രണ്ടും കൂടി ലഭിക്കാം. ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത നിലനിർത്താനും അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പാക്കാനും ഈ നടപടി അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. സുതാര്യതയും തൊഴിൽ മേഖലയിലെ തുല്യതയും വർദ്ധിപ്പിക്കാൻ കർശനമായ പരിശോധനകൾ സഹായിക്കും.