കള്ളപ്പണം വെളുപ്പിക്കൽ കേസ്; കുവൈത്ത് പൗരനും വിദേശിക്കും കഠിനതടവും കോടികളുടെ പിഴയും

Money Laundering Kuwait കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, രാജ്യതാത്പ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കൽ, ലൈസൻസില്ലാതെ ബാങ്കിംഗ് ഇടപാടുകൾ നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട കുവൈത്ത് പൗരനും ഏഷ്യൻ വംശജനും ഏഴ് വർഷം കഠിനതടവ്. കീഴ്ക്കോടതി വിധിച്ച ശിക്ഷ കൗൺസിലർ ഡോ. ഫഹദ് ബു സ്വാലിബിന്റെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതി ശരിവെച്ചു. രണ്ട് പ്രതികളും കേസിൽ ഉൾപ്പെട്ട മൂന്ന് കമ്പനികളും ചേർന്ന് ആകെ 83,67,360 കുവൈത്ത് ദിനാർ (ഏകദേശം 230 കോടിയിലധികം ഇന്ത്യൻ രൂപ) സംയുക്തമായി പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തിൽ പങ്കാളികളായ മൂന്ന് കമ്പനികൾക്കും അടുത്ത അഞ്ച് വർഷത്തേക്ക് യാതൊരുവിധ വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിന് കോടതി വിലക്കേർപ്പെടുത്തി. ഈ വിധി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ടാം പ്രതിയായ ഏഷ്യൻ വംശജനെ കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി കുവൈത്ത് ഭരണകൂടം നടത്തുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വിധി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

കൈത്താങ്ങായി ‘കേളി’; വിമാനത്തിൽ വെച്ച് മരിച്ച പ്രവാസി സത്യന്‍റെ കുടുംബത്തിന് സഹായധനം കൈമാറി

Keli തൃശൂർ: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് മരിച്ച റിയാദിലെ കേളി പ്രവർത്തകൻ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ട് കൈമാറി. തൃശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് തുക കൈമാറിയത്. റിയാദിലെ ശുമൈസി ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന സത്യൻ, ആഞ്ജിയോഗ്രാം പൂർത്തിയാക്കിയ ശേഷമാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തൃശൂർ പോർക്കളം പള്ളിക്കര സ്വദേശിയാണ് സത്യൻ. കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും, പൊതുസമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് കുടുംബത്തിന് കൈമാറിയത്. കേളി രക്ഷാധികാരി സമിതി അംഗവും എൻ.ആർ.കെ. കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group