
Gulf countries extreme cold യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം അതിശൈത്യത്തിന്റെ പിടിയിലാണ്. മരംകോച്ചുന്ന തണുപ്പും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ താപനില അനുഭവപ്പെടുന്നതെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. റാസൽഖൈമയിലെ ജബൽ ജെയ്സിൽ താപനില 0°C-ന് താഴെയെത്തി. ഇവിടെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. കടുത്ത തണുപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജനങ്ങളോട് അഭ്യർത്ഥിച്ചു. ആഗോളതലത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുന്ന ‘ലാ നിനാ’ (La Niña) പ്രതിഭാസമാണ് ഗൾഫിലെ ഈ അപ്രതീക്ഷിത ശീതക്കാറ്റിന് പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കടുത്ത ചൂടിൽ ശീലിച്ച പ്രവാസികൾക്ക് ഈ തണുപ്പ് ഒരു പുത്തൻ അനുഭവമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT നഗരങ്ങളിലും മലനിരകളിലും തണുപ്പ് ആസ്വദിക്കാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഓഫീസുകളിലും പുറത്തും സ്വെറ്ററുകളും ജാക്കറ്റുകളും ഹുഡികളും നിർബന്ധമായി മാറി. ചായക്കടകളിലും സൂപ്പ് വിളമ്പുന്ന ചൈനീസ് റസ്റ്ററന്റുകളിലും ജനത്തിരക്കേറി. കുവൈത്തിൽ താപനില 4°C-ന് താഴെയെത്തി. സൗദി, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ്. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ഈ കടുത്ത തണുപ്പ് തുടരും. നാളെ ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മഴയ്ക്ക് ശേഷം തണുപ്പിന് നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. ഫെബ്രുവരി പകുതിയോടെ താപനില സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Gold Price ഇറാൻ-യുഎസ് സംഘർഷം സ്വർണ്ണം, ക്രൂഡ് ഓയിൽ വിലയെ ബാധിക്കുമോ? അറിയാം ഇക്കാര്യങ്ങൾ
Gold Price ഇറാൻ- യുഎസ് സംഘർഷവുമായി ബന്ധപ്പെട്ട് ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. വലിയ സൈനികവ്യൂഹം ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആശങ്ക ശക്തമാകുന്നത്.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ എയർ ഡിഫൻസ് സിസ്റ്റം മിഡിൽ ഈസ്റ്റിൽ വിന്യസിക്കാനുള്ള നീക്കങ്ങളും യുഎസ് ആരംഭിച്ചിട്ടുണ്ട്. ഇറാനെതിരേ ആക്രമണം ഉണ്ടാകുമെന്ന സൂചനകളാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ-യുഎസ് സംഘർഷം ഉണ്ടാകുകയാണെങ്കിൽ സ്വർണ്ണം, ക്രൂഡ് ഓയിൽ എന്നിവയുടെ വിലയെ സാരമായി ബാധിച്ചേക്കാം. സ്വർണ്ണ വില ഇപ്പോൾ തന്നെ കുതിച്ചുയരുന്ന അവസ്ഥയിലാണ്. യുദ്ധസാധ്യത തെളിഞ്ഞാൽ സ്വർണ്ണ വിലയിൽ വീണ്ടും വലിയ കുതിപ്പുണ്ടാകും. ക്രൂഡ്ഓയിൽ വിലയിലും പശ്ചിമേഷ്യൻ പ്രശ്നം വലിയ സ്വാധീനം ചെലുത്തും.