
Colonel Saud Al-Khamsan dies കുവൈത്ത് സിറ്റി: സുലൈബിയ സെൻട്രൽ ജയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അന്തരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാൻ ആണ് മരണമടഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജയിൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് വലിയ സ്ഫോടനം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാനായില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലി നൽകിയ ഉദ്യോഗസ്ഥന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
കുവൈത്തിൽ കാർ വാടകയ്ക്ക് എടുക്കുന്നവർക്ക് കൂടുതൽ സുരക്ഷ; റെന്റൽ കരാറുകൾ പരിഷ്കരിക്കാൻ ഉന്നതതല സമിതി
Kuwait car rental fees കുവൈത്ത് സിറ്റി: കാർ റെന്റൽ ഓഫീസുകളും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും തർക്കങ്ങൾ ഒഴിവാക്കുന്നതിനുമായി പുതിയ നിയമപരിഷ്കാരങ്ങൾ വരുന്നു. കാർ റെന്റൽ കരാറുകളിൽ ഭേദഗതി വരുത്തുന്നതിനുള്ള നിർദേശങ്ങൾ പഠിക്കാൻ നാലംഗ സമിതി രൂപീകരിക്കാൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്, നീതിന്യായ മന്ത്രാലയത്തിലെ വിദഗ്ധ വിഭാഗം എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലുണ്ടാവുക. സമിതി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ട് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജിലിന് തുടർ നടപടികൾക്കായി സമർപ്പിക്കും. ഇക്കണോമി, മിഡ് റേഞ്ച്, ലക്ഷ്വറി എന്നിങ്ങനെ വാഹനങ്ങളെ തരംതിരിക്കുകയും ഓരോ വിഭാഗത്തിനും കൃത്യമായ വാടക നിരക്കുകൾ നിശ്ചയിക്കുകയും ചെയ്യും. എല്ലാ റെന്റൽ ഓഫീസുകളിലും കമ്പനികളിലും ഒരുപോലെ നിലനിൽക്കുന്ന ഏകീകൃത കരാർ നടപ്പിലാക്കും. ഇത് ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കും. നിലവിൽ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും ഈടാക്കുന്ന നിശ്ചിത നിരക്ക് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. പകരം വാഹനത്തിന്റെ മൂല്യവും വിഭാഗവും കണക്കിലെടുത്തുള്ള പുതിയ രീതി നടപ്പിലാക്കും. കാർ വാടകയ്ക്ക് നൽകുന്ന ഓഫീസുകളുടെ പ്രവർത്തനം ഏഴ് പ്രധാന മേഖലകളായി ക്രമീകരിക്കാനാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഉപഭോക്താക്കൾ നേരിടുന്ന അമിത നിരക്ക് ഉൾപ്പെടെയുള്ള ചൂഷണങ്ങൾ തടയാൻ സഹായിക്കും.