Husseiniya കുവൈത്തിൽ സ്വകാര്യ വസതിയ്ക്കുള്ളിൽ അനധികൃത ഹുസൈനിയ; അടുച്ചുപൂട്ടാൻ ഉത്തരവ്, റെയ്ഡ് നടത്തിയത് മന്ത്രി നേരിട്ടെത്തി

Husseiniya കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ വസതിയ്ക്കുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹുസൈനിയ്ക്ക് പൂട്ടുവീണു. ആഭ്യന്തര മന്ത്രാലയമാണ് താമസസ്ഥലത്തിനുള്ളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഹുസൈനിയ റെയ്ഡ് ചെയ്ത് പൂട്ടിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു റെയ്ഡ് നടന്നത്.

സമൂഹമാധ്യമങ്ങൾ വഴി വർഗീയ വിദ്വേഷം പടർത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നടപടി. ചരിത്രപരമായ സംഭവങ്ങളെ സങ്കുചിതമായി ചിത്രീകരിക്കുന്ന വീഡിയോകൾ ഈ അനധികൃത കേന്ദ്രത്തിൽ വെച്ചാണ് ചിത്രീകരിച്ചിരുന്നതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. റെസിഡൻഷ്യൽ മേഖലയിൽ യാതൊരുവിധ അനുമതിയും കൂടാതെയാണ് ഈ ഹുസൈനിയ പ്രവർത്തിച്ചിരുന്നത്. ഇത് അയൽവാസികൾക്ക് ശല്യമുണ്ടാക്കുന്നതായും പൊതു ക്രമത്തിന് വിരുദ്ധമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ ചിത്രീകരണത്തിനായി വലിയ രീതിയിലുള്ള സെറ്റുകളും അത്യാധുനിക ഉപകരണങ്ങളും വീടിനുള്ളിൽ സജ്ജീകരിച്ചിരുന്നു. എന്നാൽ ഇവയ്ക്കായി സ്ഥാപിച്ച ഇലക്ട്രിക്കൽ കണക്ഷനുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയായിരുന്നു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തത് വലിയ അപകട ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്.

പരിശോധനയ്ക്ക് പിന്നാലെ ഹുസൈനിയ അടച്ചുപൂട്ടി. പുറത്തെ കൈയേറ്റങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് മുന്നറിയിപ്പ് നൽകി.

പൊതുസമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

വൃത്തിഹീനമായ സാഹചര്യം; അനധികൃത ഭക്ഷ്യോത്പാദന യൂണിറ്റ് തകർത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Illegal Food Production Unit കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷ്യോത്പാദന കേന്ദ്രം തകർത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വൃത്തിഹീനമായ സാഹചര്യത്തിൽ കുട്ടികളുടെ ഭക്ഷ്യഉത്പന്നങ്ങൾ നിർമ്മിക്കുന്ന നിയമ വിരുദ്ധമായ ഭക്ഷ്യ ഉത്പാദന തയ്യാറെടുപ്പ് കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയം തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രവാസികൾ ഉൾപ്പെടെ 12 പേർ അറസ്റ്റിലായി. അറബ്, ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്.

ജലീബ് അൽ-ഷുയൂഖിലെ ഒരു റെസിഡൻഷ്യൽ ഹോമിനുള്ളിലായിരുന്നു ഈ അനധികൃത കേന്ദ്രത്തിന്റെ പ്രവർത്തനം. ഇവിടെ സംശയാസ്പദമായ പ്രവർത്തനം നടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ നിരീക്ഷണം നടത്തിയും നിയമലംഘനം കണ്ടെത്തിയതുമെന്ന് അധികൃതർ വ്യക്തമാക്കി.

സുരക്ഷാ സേന സ്ഥലം റെയ്ഡ് ചെയ്തപ്പോൾ സ്ഥാപനത്തിൽ അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങളില്ലെന്നും വാണിജ്യ ലൈസൻസ് ഇല്ലാതെയായിരുന്നു സ്ഥാപനം പ്രവർത്തിച്ചതെന്നും പൊതുജനാരോഗ്യത്തിനും ഉപഭോക്തൃ സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണിതെന്നും അധികൃതർ കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുൻസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി തുടങ്ങിയവയുടെ ഏകോപനത്തോടെയാണ് റെയ്ഡ് നടന്നത്. പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്നതോ ഉപഭോക്തൃ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ ഒരു നടപടിയും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈത്തിൽ ഫുഡ് ഡെലിവറി മാനെ ചെരുപ്പു കൊണ്ട് എറിഞ്ഞു; പ്രതിഷേധം ശക്തം

Food Delivery Man കുവൈത്ത് സിറ്റി: കുവൈത്തിൽ ഫുഡ് ഡെലിവറിമാനെ ചെരുപ്പ് കൊണ്ട് എറിഞ്ഞു. സബാഹിയ പ്രദേശത്താണ് സംഭവം. ഡ്യൂട്ടിയിലിരിക്കെയാണ് ഭക്ഷണ വിതരണ തൊഴിലാളിയ്ക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ഓർഡർ നൽകാൻ ഡെലിവറിമാൻ ബൈക്കിൽ പോകുമ്പോൾ ഒരു കൂട്ടം കുട്ടികൾ വ്യക്തമായ കാരണമില്ലാതെ അദ്ദേഹത്തിന് നേരെ സ്ലിപ്പർ എറിയുകയായിരുന്നു.

ഭാഗ്യവശാൽ അദ്ദേഹത്തിന് പരിക്കേറ്റില്ല. എന്നാൽ കുട്ടികളുടെ പ്രവർത്തി അദ്ദേഹത്തെ വളരെയധികം നിരാശനാക്കി. തന്റെ നിരാശ വ്യക്തമാക്കി അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അടിസ്ഥാന മര്യാദകളും മറ്റുള്ളവരെ ബഹുമാനിക്കാനും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അസ്വീകാര്യമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ പഠിപ്പിച്ചുകൊണ്ട് വേണം കുട്ടികളെ വളർത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതലമുറയിൽ മര്യാദയെയും സാമൂഹിക ഉത്തരവാദിത്തത്തെയും കുറിച്ചുള്ള അവബോധം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഇത്തരം സംഭവങ്ങൾ ഉയർത്തിക്കാട്ടുന്നത്. സുരക്ഷിതവും ഐക്യവുമുള്ള ഒരു സമൂഹം നിലനിർത്തുന്നതിന് ചെറുപ്പം മുതലേ ബഹുമാനവും സഹാനുഭൂതിയും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Immigrant Visas കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസകൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി അമേരിക്ക

Immigrant Visas കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ അപേക്ഷകളുടെ പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ച് യുഎസ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

വിദേശ പൗരന്മാർ സാമൂഹ്യ സുരക്ഷാ പദ്ധതികളെയും പൊതു ആനുകൂല്യങ്ങളെയും ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഇമിഗ്രേഷൻ നടപടികൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. അതേസമയം, ടൂറിസ്റ്റ് വിസകളും മറ്റ് വിഭാഗം ഉൾപ്പെടെയുള്ള കുടിയേറ്റേതര വിസകൾക്ക് സസ്‌പെൻഷൻ ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

US Embassy in Kuwait സംഘർഷാവസ്ഥ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കുവൈത്തിലെ യുഎസ് എംബസി

US Embassy in Kuwait കുവൈത്ത് സിറ്റി: പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കുവൈത്തിലെ യുഎസ് എംബസി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്നാണ് നടപടി. സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർക്ക് കൃത്യസമയത്ത് വിവരങ്ങൾ ലഭ്യമാക്കുമെന്നും കുവൈത്തിലെ യുഎസ് എംബസി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലോ പ്രവർത്തനങ്ങളിലോ നിലവിൽ മാറ്റങ്ങളൊന്നുമില്ലെന്നും അവ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എംബസി ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

യുഎസ് സൈനികർ പാർക്കുന്ന പ്രധാന സൈനിക താവളങ്ങളിലേക്കുള്ള പ്രവേശനത്തിനും യാത്രകൾക്കും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്യാമ്പ് ആരിഫ്ജാൻ, ക്യാമ്പ് ബ്യൂറിംഗ്, അലി അൽ സലേം എയർ ബേസ്, ക്യാമ്പ് പേട്രിയറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിലവിൽ അത്യാവശ്യ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി. മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന് എംബസി ചൂണ്ടിക്കാട്ടി. അതിനാൽ കുവൈത്തിലുള്ള യുഎസ് പൗരന്മാർ വ്യക്തിഗത സുരക്ഷയിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും എംബസി കൂട്ടിച്ചേർത്തു.

Multiple Exit Permit കുവൈത്തിലെ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; ഇനി മുതൽ യാത്രകൾക്ക് മൾട്ടിപ്പിൾ എക്‌സിറ്റ് പെർമിറ്റ്

Multiple Exit Permit കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. കുവൈത്തിൽ പ്രവാസികൾക്ക് രാജ്യം വിടുന്നതിനുള്ള എക്‌സിറ്റ് പെർമിറ്റ്’ സേവനം വിപുലമാക്കി. മൾട്ടിപ്പിൾ ട്രാവൽ’ (ഒന്നിലധികം യാത്രകൾ) എന്ന ഓപ്ഷനോടു കൂടിയതാണ് പുതിയ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.

ഇതുവരെ ഒരൊറ്റ യാത്രയ്ക്കു മാത്രം അനുവദിച്ചിരുന്ന എക്‌സിറ്റ് പെർമിറ്റ് സംവിധാനം, ഇനി മുതൽ നിശ്ചിത കാലയളവിനുള്ളിൽ ഒന്നിലധികം യാത്രകൾക്ക് ഉപയോഗിക്കാമെന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇത് വഴി തൊഴിലുടമകൾക്കും തൊഴിലാളികൾക്കും നടപടികൾ കൂടുതൽ ലളിതമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പുതിയ സംവിധാനം വരുന്നതോടെ ഓരോ യാത്രയ്ക്കും വെവ്വേറെ അപേക്ഷ നൽകേണ്ട സാഹചര്യം ഒഴിവാകും. തൊഴിലുടമക്കും തൊഴിലാളിക്കും എപ്പോൾ വേണമെങ്കിലും എക്‌സിറ്റ് പെർമിറ്റിന്റെ പ്രിന്റ് എടുക്കാൻ കഴിയും.

അപേക്ഷ സമർപ്പിക്കേണ്ട വിധം:
‘അഷൽ കമ്പനികൾ/തൊഴിൽ’ പോർട്ടൽ അല്ലെങ്കിൽ ‘സഹൽ ബിസിനസ്/വ്യക്തികൾ’ ആപ്പ് വഴി പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുക. ‘ഒറ്റ യാത്ര’ അല്ലെങ്കിൽ ‘മൾട്ടിപ്പിൾ എക്‌സിറ്റ് പെർമിറ്റ്’ എന്നിവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക. അനുമതിയുടെ കാലാവധി നിശ്ചയിക്കുക. യാത്രയുടെ ആരംഭ തീയതിയും അവസാന തീയതിയും രേഖപ്പെടുത്തുക. അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ തന്നെ ഇടപാട് നമ്പരും അപേക്ഷയുടെ നിലയും ലഭിക്കും. അംഗീകാരം ലഭിച്ചാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനങ്ങളുമായി വിവരങ്ങൾ സ്വയമേവ ബന്ധിപ്പിക്കും.

കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം; സൈനിക കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

US Embassy Kuwait കുവൈത്ത് സിറ്റി: മേഖലയിലെ സങ്കീർണമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുവൈത്തിലെ തങ്ങളുടെ പൗരന്മാർക്ക് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. ജനുവരി 15-നാണ് എംബസി ഈ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. വ്യക്തിഗത സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് എംബസി നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കുവൈത്തിലുള്ള എല്ലാ അമേരിക്കൻ പൗരന്മാരും ജാഗ്രത വർധിപ്പിക്കുകയും ചുറ്റുമുള്ള സാഹചര്യങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും വേണം. യുഎസ് സേനയുടെ സാന്നിധ്യമുള്ള സുപ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്യാമ്പ് അരിഫ്ജാൻ, ക്യാമ്പ് ബ്യൂഹ്രിംഗ്, അലി അൽ സേലം എയർ ബേസ്, കാംപ് പാട്രിയറ്റ് എന്നീ കേന്ദ്രങ്ങളിലേക്കുള്ള എംബസി ജീവനക്കാരുടെ യാത്ര താൽക്കാലികമായി നിർത്തിവെച്ചു.  ഈ സൈനിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിലവിൽ അത്യാവശ്യ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എംബസിയുടെ നിലവിലെ പ്രവർത്തനങ്ങളിലോ ജീവനക്കാരുടെ കാര്യത്തിലോ മാറ്റമില്ലെന്നും സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ നിലവിലെ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങൾ മുൻനിർത്തിയാണ് മുൻകരുതൽ എന്ന നിലയിൽ ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

കുവൈത്തിന് 800 ദശലക്ഷം ഡോളറിന്‍റെ കരാറിന് അമേരിക്കയുടെ അംഗീകാരം

US Patriot Kuwait വാഷിംഗ്ടൺ: കുവൈത്തിന്‍റെ ‘പേട്രിയറ്റ്’ വ്യോമ പ്രതിരോധ സംവിധാനത്തിനുള്ള സാങ്കേതിക സഹായവും തുടർ സേവനങ്ങളും നൽകുന്നതിനായുള്ള ഏകദേശം 800 ദശലക്ഷം ഡോളറിന്റെ കരാറിന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അംഗീകാരം നൽകി. യുഎസ് പ്രതിരോധ വകുപ്പാണ് (Pentagon) ഈ വിവരം പുറത്തുവിട്ടത്. പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായുള്ള ലോജിസ്റ്റിക്സ്, എഞ്ചിനീയറിംഗ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവ ഈ കരാറിൽ ഉൾപ്പെടുന്നു. കുവൈത്തിന്‍റെ വ്യോമ-മിസൈൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രതിരോധ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുവൈത്തും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. കുവൈത്തിന്‍റെ സുരക്ഷാ ആവശ്യങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ആയുധ കയറ്റുമതി നിയമങ്ങൾ പ്രകാരമുള്ള കോൺഗ്രസിന്റെ നടപടിക്രമങ്ങൾക്കും അന്തിമ ചർച്ചകൾക്കും ശേഷമായിരിക്കും കരാർ പൂർണ്ണമായും നടപ്പിലാക്കുക.

കുവൈത്തിലെ നഗരത്തെ സുന്ദരിയാക്കാന്‍ മന്ത്രാലയം, നീക്കം ചെയ്യുന്നത്…

Kuwait Removes outdated telecom poles കുവൈത്ത് സിറ്റി: രാജ്യത്തെ പഴയ ടെലഫോൺ ശൃംഖലയുടെ ഭാഗമായ മരത്തൂണുകളും കേബിളുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വാർത്താവിനിമയ മന്ത്രാലയം ഊർജ്ജിതമാക്കി. ആധുനികമായ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കുകൾ നിലവിൽ വന്നതോടെ ഉപയോഗശൂന്യമായ പഴയ ഏരിയൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഫിന്റാസ്, മംഗാഫ്, ഫഹാഹീൽ, വഫ്ര എന്നീ പ്രദേശങ്ങളിലാണ് നിലവിൽ തൂണുകൾ നീക്കം ചെയ്യുന്നത്. ഈ മേഖലകളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ പഴയ സംവിധാനം മാറ്റി ഫൈബർ ഒപ്റ്റിക്സ് സ്ഥാപിച്ചിരുന്നു. പഴയ പദ്ധതികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് അടിസ്ഥാന സൗകര്യങ്ങളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും നഗരത്തിന്റെ ഭംഗി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ വാർത്താവിനിമയ ശൃംഖല പൂർണ്ണമായും ആധുനികവും സുരക്ഷിതവുമായ ഫൈബർ ഒപ്റ്റിക്സിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പഴയ കേബിൾ തൂണുകൾ നീക്കം ചെയ്യുന്നതിലൂടെ റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും തടസങ്ങൾ ഒഴിവാക്കാനും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യത്തെ സജ്ജമാക്കാനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിൽ ബാങ്ക് സമ്മാന പദ്ധതികൾ പുനരാരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളുമായി സെൻട്രൽ ബാങ്ക്

kuwait Central Bank കുവൈത്ത് സിറ്റി: പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകിവരുന്ന സമ്മാന പദ്ധതികൾ പുനരാരംഭിക്കാൻ തയ്യാറായതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (CBK) അറിയിച്ചു. സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി പുതിയ ഗവേണൻസ്, കൺട്രോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഈ തീരുമാനം. സമ്മാനങ്ങൾ നൽകുന്നതിൽ പൂർണമായ നീതി ഉറപ്പാക്കാൻ ഏകീകൃത ഓഡിറ്റിംഗ് സംവിധാനം ഏർപ്പെടുത്തി. എല്ലാ നറുക്കെടുപ്പുകളും മേൽനോട്ടം വഹിക്കാൻ ഒരു ബാഹ്യ ഓഡിറ്ററെ നിയമിക്കും. 2025 ഒക്ടോബർ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ബാങ്കുകൾ തങ്ങളുടെ ആഭ്യന്തര സംവിധാനങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. സമ്മാനത്തുക എത്ര ചെറുതാണെങ്കിലും അവ ബാഹ്യ ഓഡിറ്റിംഗിന് വിധേയമാക്കണം. ബാങ്കിങ് ഉത്പന്നങ്ങളിലെ ഗവേണൻസ് പരിശോധിക്കുന്നതിനായി 2025 മാർച്ചിലാണ് സമ്മാനങ്ങൾ നൽകുന്നത് സെൻട്രൽ ബാങ്ക് താൽക്കാലികമായി നിർത്തിവെച്ചത്. ഒരു വർഷത്തോളം നീണ്ട പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ആവശ്യമായ അംഗീകാരങ്ങൾ നേടിയ ശേഷമായിരിക്കും നിശ്ചിത അക്കൗണ്ടുകൾക്കും ബാങ്കിംഗ് സേവനങ്ങൾക്കും സമ്മാനങ്ങൾ നൽകുക. കുവൈത്ത് ബാങ്കിങ് അസോസിയേഷൻ വഴി എല്ലാ ബാങ്കുകൾക്കും പുതിയ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ സമ്മാന പദ്ധതികൾ ഔദ്യോഗികമായി തുടങ്ങുകയുള്ളൂ.

ഇറാനിലെ പ്രതിഷേധങ്ങൾ സാമ്പത്തിക കാരണങ്ങളാൽ; സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണെന്ന് അംബാസഡർ

Iran envoy to Kuwait കുവൈത്ത് സിറ്റി: 2025 ഡിസംബർ അവസാനവാരവും 2026 ജനുവരി ആദ്യവാരവും ഇറാനിലുണ്ടായ സംഭവവികാസങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നിൽ പ്രധാനമായും സാമ്പത്തിക കാരണങ്ങളാണെന്ന് കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് തൗതൂഞ്ചി വ്യക്തമാക്കി. കുവൈത്ത് മാധ്യമപ്രതിനിധികളുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. വിദേശ നാണയ വിനിമയ നിരക്കിലുണ്ടായ വർദ്ധനവും ജനങ്ങളുടെ വാങ്ങൽ ശേഷിയിലുണ്ടായ ഇടിവുമാണ് പ്രതിഷേധങ്ങൾക്ക് പ്രധാന കാരണമായത്. ഡിസംബർ 28-ന് ആരംഭിച്ച ഒത്തുചേരലുകൾ പൂർണ്ണമായും സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തിയുള്ളതായിരുന്നു. തുടക്കത്തിൽ ഈ പ്രതിഷേധങ്ങൾ സമാധാനപരവും വ്യവസ്ഥാപിതവുമായിരുന്നു. ക്രമസമാധാന നില തകർക്കാതെ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കാനാണ് പ്രതിഷേധക്കാർ ശ്രമിച്ചത്. സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് ഇറാൻ ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശമാണ്.  അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും ദേശീയ നിയമങ്ങൾക്കും അനുസൃതമായി ഇത്തരം പ്രവർത്തനങ്ങൾക്ക് രാജ്യം നിയമപരമായ ചട്ടക്കൂട് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങളെയും അക്രമസംഭവങ്ങളെയും വേർതിരിച്ചു കാണേണ്ടത് അത്യാവശ്യമാണ്. പൗരന്മാരുടെ അഭിപ്രായപ്രകടനത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം പൊതുമുതലും ജനങ്ങളുടെ ജീവനും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഒരു ചെറിയ വിഭാഗം ആളുകൾ നടത്തുന്ന അക്രമപ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് വരുന്ന സമാധാനപ്രിയരായ ഇറാൻ പൗരന്മാരുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങളുടെ ഗതിയെ നാല് ഘട്ടങ്ങളായി തിരിച്ചാണ് അംബാസഡർ വിശദീകരിച്ചത്.

അമീരി മാപ്പിനുള്ള തടവുകാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് നിയമവിരുദ്ധം; ഉൾപ്പെടുത്താൻ കുവൈത്ത് കോടതി

convict in pardons list കുവൈത്ത് സിറ്റി: 2025ലെ അമീരി മാപ്പിനുള്ള തടവുകാരുടെ പട്ടികയിൽ നിന്ന് വ്യക്തിയെ ഒഴിവാക്കിയ ഭരണപരമായ തീരുമാനം കുവൈത്ത് അഡ്മിനിസ്‌ട്രേറ്റീവ് കോടതി റദ്ദാക്കി. അർഹതയുണ്ടായിട്ടും പട്ടികയിൽ ഉൾപ്പെടുത്താത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇദ്ദേഹത്തെ സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്താൻ ഉത്തരവിട്ടു. കൂടാതെ, കോടതിച്ചെലവുകൾക്കും വക്കീൽ ഫീസിനുമായി 100 ദിനാർ ഭരണകൂടം നൽകണമെന്നും ജഡ്ജി അബ്ദുൽ അസീസ് അൽ ഖയ്യാത്ത് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അഭിഭാഷകൻ അബ്ദുൽ മുഹ്‌സൻ അൽ ഖത്താൻ മുഖേനയാണ് ശിക്ഷിക്കപ്പെട്ട വ്യക്തി അറ്റോർണി ജനറൽ, ആഭ്യന്തര മന്ത്രാലയം എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തത്. നേരത്തെ ഇദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റങ്ങൾ കസേഷൻ കോടതി ഭേദഗതി ചെയ്തിരുന്നു.  ഇതോടെ അമീരി മാപ്പിന് അദ്ദേഹം നിയമപരമായി യോഗ്യനായി മാറി. എന്നാൽ, മാപ്പിനായുള്ള പട്ടിക തയ്യാറാക്കുന്ന സമിതിയുടെ പരിശോധനകൾ പൂർത്തിയായ ശേഷമാണ് കസേഷൻ കോടതിയുടെ വിധി വന്നത്. ഈ സാങ്കേതിക കാരണം പറഞ്ഞ് ഭരണകൂടം അദ്ദേഹത്തെ മാപ്പുനൽകുന്നവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഒരേ കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവർക്ക് അമീരി മാപ്പ് ലഭിച്ചപ്പോൾ, സമാനമായ നിയമപരമായ സാഹചര്യത്തിലുള്ള ഹർജിക്കാരനെ ഒഴിവാക്കുന്നത് തുല്യനീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചിട്ടുള്ള വ്യക്തിയെ സാങ്കേതിക കാരണങ്ങളാൽ ശിക്ഷിക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ വിധിയിലൂടെ അമീരി മാപ്പിന് അർഹരായവർക്കിടയിൽ തുല്യനീതിയും തുല്യ പദവിയും ഉറപ്പാക്കുന്ന തത്വം കോടതി വീണ്ടും അടിവരയിട്ടു.

കുവൈത്തിൽ കടുത്ത ശൈത്യം വരുന്നു; താപനില മൂന്ന് ഡിഗ്രി സെൽഷ്യസിൽ താഴാൻ സാധ്യത, ജാഗ്രതാ നിർദേശം

Kuwait Cold കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും കടുത്ത ശൈത്യം അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ധീരാർ അൽ-അലി അറിയിച്ചു. രാജ്യത്ത് ഉയർന്ന വായുമർദ്ദവും തണുത്ത വരണ്ട കാറ്റും അനുഭവപ്പെടുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കൃഷിസ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗതയിൽ തണുത്ത കാറ്റ് വീശും. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്നത് മൂലം റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. പകൽ സമയത്ത് 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളിൽ അതിശൈത്യമായിരിക്കും. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ഈർപ്പവും കൂടുന്നതിനാൽ ആസ്ത്മ, അലർജി രോഗികൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൃത്യമായ വിവരങ്ങൾ അറിയാൻ കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ശ്രദ്ധിക്കണമെന്ന് അൽ-അലി ആവശ്യപ്പെട്ടു.

കുവൈത്തിൽ തിങ്കളാഴ്ച സൈറണുകൾ മുഴങ്ങും; ആശങ്കപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം

Warning Sirens Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ സിവിൽ ഡിഫൻസ് സൈറണുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ജനുവരി 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം പരിശോധിക്കുന്നതിനുമുള്ള പതിവ് നടപടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനുവരി 19, തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സൈറണുകള്‍ മുഴങ്ങുക. സൈറണുകൾ മുഴങ്ങുന്നത് കണ്ട് പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് പൂർണമായും സാങ്കേതിക പരിശോധനയുടെ ഭാഗമാണ്. ഇനി മുതൽ എല്ലാ മാസത്തെയും ആദ്യ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൈറണുകൾ പരീക്ഷണാടിസ്ഥാനത്തിൽ മുഴക്കുന്നതാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത നിരന്തരമായി ഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനം. രാജ്യത്തെമ്പാടുമുള്ള സൈറൺ സംവിധാനങ്ങൾ ഒരേസമയം പ്രവർത്തിപ്പിച്ചു കൊണ്ടാണ് സാങ്കേതിക പരിശോധന പൂർത്തിയാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group