കുവൈത്തിൽ കടുത്ത ശൈത്യം വരുന്നു; താപനില മൂന്ന് ഡിഗ്രി സെൽഷ്യസിൽ താഴാൻ സാധ്യത, ജാഗ്രതാ നിർദേശം

Kuwait Cold കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും കടുത്ത ശൈത്യം അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ധീരാർ അൽ-അലി അറിയിച്ചു. രാജ്യത്ത് ഉയർന്ന വായുമർദ്ദവും തണുത്ത വരണ്ട കാറ്റും അനുഭവപ്പെടുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കൃഷിസ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗതയിൽ തണുത്ത കാറ്റ് വീശും. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്നത് മൂലം റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. പകൽ സമയത്ത് 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളിൽ അതിശൈത്യമായിരിക്കും. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ഈർപ്പവും കൂടുന്നതിനാൽ ആസ്ത്മ, അലർജി രോഗികൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൃത്യമായ വിവരങ്ങൾ അറിയാൻ കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ശ്രദ്ധിക്കണമെന്ന് അൽ-അലി ആവശ്യപ്പെട്ടു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

കുവൈത്തിൽ തിങ്കളാഴ്ച സൈറണുകൾ മുഴങ്ങും; ആശങ്കപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം

Warning Sirens Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ സിവിൽ ഡിഫൻസ് സൈറണുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ജനുവരി 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം പരിശോധിക്കുന്നതിനുമുള്ള പതിവ് നടപടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനുവരി 19, തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സൈറണുകള്‍ മുഴങ്ങുക. സൈറണുകൾ മുഴങ്ങുന്നത് കണ്ട് പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് പൂർണമായും സാങ്കേതിക പരിശോധനയുടെ ഭാഗമാണ്. ഇനി മുതൽ എല്ലാ മാസത്തെയും ആദ്യ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൈറണുകൾ പരീക്ഷണാടിസ്ഥാനത്തിൽ മുഴക്കുന്നതാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത നിരന്തരമായി ഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനം. രാജ്യത്തെമ്പാടുമുള്ള സൈറൺ സംവിധാനങ്ങൾ ഒരേസമയം പ്രവർത്തിപ്പിച്ചു കൊണ്ടാണ് സാങ്കേതിക പരിശോധന പൂർത്തിയാക്കുന്നത്.

താമസക്കാർക്ക് പുതിയ വിജ്ഞാപനവുമായി പിഎസിഐ; ഇനി കുവൈത്തിലെ കെട്ടിട ഉടമകൾക്ക് വിവരങ്ങൾ ഉടനടി അറിയാം

Sahel app കുവൈത്ത് സിറ്റി: സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ (PACI) വിവിധ സേവനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി, ഏകീകൃത സർക്കാർ ആപ്പായ ‘സാഹെൽ’ വഴി പുതിയ “റെസിഡൻസ് നോട്ടിഫിക്കേഷൻ” സേവനം ആരംഭിച്ചു. ബുധനാഴ്ചയാണ് അതോറിറ്റി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കെട്ടിട ഉടമകളുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികളിൽ പുതിയ വാടക കരാറുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഉടമകൾക്ക് ഉടനടി മൊബൈലിൽ അറിയിപ്പ് ലഭിക്കും. സ്വന്തം കെട്ടിടങ്ങളിൽ ആരെങ്കിലും താമസം രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് ഉടമകൾക്ക് ഇതിലൂടെ എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കും. രജിസ്റ്റർ ചെയ്ത വാടക കരാറിൽ എന്തെങ്കിലും അപാകതകളോ വിയോജിപ്പുകളോ ഉണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് ‘സാഹെൽ’ ആപ്പിലെ “റിമോട്ട് റെസിഡന്റ്സ്” സേവനം വഴിയോ അല്ലെങ്കിൽ നേരിട്ട് പാസി (PACI) ആസ്ഥാനത്ത് എത്തിയോ പരാതിപ്പെടാവുന്നതാണ്. പ്രോപ്പർട്ടി മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും കെട്ടിട ഉടമകൾക്ക് കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group