കുവൈത്ത് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ

Drugs Kuwait Airport കുവൈത്ത് സിറ്റി: ലഹരിക്കടത്തിനെതിരെ കുവൈത്ത് സർക്കാർ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് യാത്രക്കാരെ മയക്കുമരുന്നുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു പരിശോധനകൾ. റിപ്പബ്ലിക് ഓഫ് ബെനിനിൽ നിന്ന് എത്തിയ വിദേശ യുവതിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഗാർഹിക തൊഴിലാളിയായ ഇവരുടെ പക്കൽ നിന്ന് ഏകദേശം 1.074 കിലോ ഗ്രാം മരിജുവാനയും ഇത് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ബാഗുകളും കണ്ടെടുത്തു. സാധുവായ വിസയിലാണ് ഇവർ കുവൈത്തിലെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ഡൽഹിയിൽ നിന്നെത്തിയ ഇന്ത്യൻ പൗരനാണ് രണ്ടാമത്തെ കേസിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 226 ഗ്രാം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നും പ്രതികളെയും തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന തുടരുമെന്ന് കസ്റ്റംസ് ഭരണകൂടം വ്യക്തമാക്കി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

ആശ്വാസം; കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രമുഖ വിമാന സർവീസ് പുനരാരംഭിക്കുന്നു

Kuwait Flight To Kerala കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് (CCJ) നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും ആരംഭിക്കുന്നു. മാർച്ച് ഒന്ന് മുതലാണ് സർവീസുകൾ പുനരാരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് റൂട്ടിൽ നേരിട്ടുള്ള വിമാനമില്ലാതെ വലഞ്ഞിരുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. നിലവിലെ വിന്റർ ഷെഡ്യൂൾ പ്രകാരം IX 394 എന്ന വിമാനമാണ് കുവൈറ്റ്-കോഴിക്കോട് റൂട്ടിൽ പറക്കുക. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ മാർച്ച് ഒന്ന് മുതൽ മാർച്ച് 27 വരെയുള്ള ഷെഡ്യൂളാണ് അറിയിച്ചിരിക്കുന്നത്. 2026-ലെ സമ്മർ ഷെഡ്യൂൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.സർവീസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാമെന്ന് ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്തിലെ മലയാളി പ്രവാസികൾക്കും അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും. കോഴിക്കോട് റൂട്ടിലെ യാത്രാ ക്ലേശത്തിന് ഇതോടെ വലിയൊരു പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group