
Street Closure Kuwait കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾക്കായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. സെക്കൻഡ് റിങ് റോഡുമായുള്ള കവലയിൽ നിന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സിന് സമീപമുള്ള കവല വരെ വലത് പാതയും മധ്യ പാതയുടെ പകുതിയും അടച്ചിടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 12 തിങ്കളാഴ്ച മുതൽ ജനുവരി 15 വ്യാഴാഴ്ച വരെ അടച്ചിടൽ പ്രാബല്യത്തിൽ ഉണ്ടാകും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
കുവൈത്തിൽ കെട്ടിട നിർമാണങ്ങളിൽ വ്യാപക പരിശോധന; ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
Kuwait building violations കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുമുള്ള നിർമാണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റി ഒരു മാസം നീണ്ടുനിൽക്കുന്ന ഫീൽഡ് പരിശോധന ആരംഭിച്ചു. താമസ മേഖലകളിലെ നിർമ്മാണങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജഹ്റ ഗവർണറേറ്റ് എഞ്ചിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം ഡയറക്ടർ യൂസഫ് അൽ-ബദാലിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. അൽ-മുത്ല ഏരിയയിലെ സ്വകാര്യ വീടുകളിൽ നടത്തിയ പരിശോധനയിൽ ചട്ടലംഘനം കണ്ടെത്തിയ രണ്ട് നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മുനിസിപ്പാലിറ്റിയിലെ സ്വദേശി എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാണ് പരിശോധന. ചട്ടലംഘനം കണ്ടെത്തിയാൽ ഉടൻ പിഴ ചുമത്തുന്നതിന് പകരം, പിഴവുകൾ തിരുത്താൻ കരാറുകാർക്കും ഉടമകൾക്കും നിശ്ചിത സമയം അനുവദിക്കും. ഇതിന് ശേഷവും മാറ്റം വരുത്തിയില്ലെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കും. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം വരും ദിവസങ്ങളിൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധന കർശനമാക്കും. നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും താമസക്കാരോടും കരാറുകാരോടും മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. മുനിസിപ്പൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ ഗതാഗത ക്രമീകരണം; ഗ്രാൻഡ് മോസ്ക്, മുബാറക്കിയ എന്നിവിടങ്ങളിൽ പാർക്കിങ് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
Parking Areas Kuwait കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ തിരക്കേറിയ മേഖലകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യുന്നതിനുമായി ഗതാഗത വിഭാഗം പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കി. ഗ്രാൻഡ് മോസ്ക്, സൂഖ് അൽ മുബാറക്കിയ എന്നിവിടങ്ങളിൽ എത്തുന്നവർക്കായി നിരവധി സ്ഥലങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാൻഡ് മോസ്ക് പാർക്കിങ്, ഗോൾഡ് സൂഖ് പാർക്കിങ്, ഹോൾസെയിൽ മാർക്കറ്റ് പാർക്കിങ്, അബ്യാത് ബിൽഡിങ് പാർക്കിങ്, ക്രിസ്റ്റൽ ടവർ പാർക്കിങ് എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. കൂടാതെ അമ്മാൻ സ്ട്രീറ്റ് വഴിയുള്ള വാലെ പാർക്കിങ് സൗകര്യവും ലഭ്യമാണ്. മുബാറക്കിയ ഡെഡിക്കേറ്റഡ് പാർക്കിങ്, മുനിസിപ്പാലിറ്റി പാർക്ക് പാർക്കിങ്, ഫഹദ് അൽ സേലം സ്ട്രീറ്റ് പാർക്കിങ് ബിൽഡിങ്, അലി അൽ സേലം സ്ട്രീറ്റ് പാർക്കിങ്, പഴയ സെൻട്രൽ ബാങ്ക് പാർക്കിങ്, ബൂബിയാൻ ബാങ്ക് പാർക്കിങ്, നാഷണൽ ലൈബ്രറിക്ക് എതിർവശത്തുള്ള പാർക്കിങ് ബിൽഡിങ് എന്നിവ ഉപയോഗപ്പെടുത്താം. ജിബ്ല മേഖലയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത ക്രമം പാലിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും നിശ്ചിത പാർക്കിങ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് ഗതാഗത വകുപ്പ് വാഹന ഉടമകളോട് നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Family Visa കുവൈത്തിൽ വർക്ക് വിസയിൽ നിന്നും ഫാമിലി വിസയിലേക്ക് എങ്ങനെ മാറാം? അറിയേണ്ട കാര്യങ്ങൾ…
Family Visa കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് വിസയിൽ നിന്നും ഫാമിലി വിസയിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങളെ കുറിച്ച് അറിയാം. ഇതിനായി ആദ്യം ആവശ്യമായ എല്ലാ രേഖകളും ഒരു അംഗീകൃത ടൈപ്പിംഗ് സെന്റർ വഴി തയ്യാറാക്കണം. ഇതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത റെസിഡൻഷ്യൽ വിലാസവുമായി ബന്ധപ്പെട്ട ജവാസാത്ത് (ഇമിഗ്രേഷൻ വകുപ്പ്) സന്ദർശിക്കണം. ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ടിന്റെ പകർപ്പ്, നിലവിലെ റെസിഡൻസി പകർപ്പ്, വിവാഹ സർട്ടിഫിക്കറ്റ്, സിവിൽ ഐഡി പകർപ്പ്, വിവാഹ സർട്ടിഫിക്കറ്റ് (സ്വദേശി അധികാരികൾ, കുവൈത്ത് വിദേശകാര്യ മന്ത്രാലയം, എംബസി സാക്ഷ്യപ്പെടുത്തിയത്), പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് ഭാര്യയ്ക്ക് ആവശ്യമായ രേഖകൾ. ഒറിജിനൽ പാസ്പോർട്ടും പകർപ്പും, ഒറിജിനൽ സിവിൽ ഐഡി, തൊഴിലുടമയിൽ നിന്നുള്ള ശമ്പള സർട്ടിഫിക്കറ്റ്, വർക്ക് പെർമിറ്റ് പകർപ്പ്, വാടക കരാർ എന്നിവയാണ് ഭർത്താവിന് ആവശ്യമായ രേഖകൾ.
കമ്പനി സ്പോൺസറിൽ നിന്ന് വിസ ട്രാൻസ്ഫറിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, റദ്ദാക്കിയ വർക്ക് റെസിഡൻസി, റദ്ദാക്കൽ സ്ഥിരീകരിക്കുന്ന പാസി ക്ലിയറൻസ്, കമ്പനി മാൻഡേറ്റ് ലെറ്റർ, കമ്പനി മാൻഡൂപ്പ് എന്നിവ ഉണ്ടായിരിക്കണം.
ഇമിഗ്രേഷൻ വകുപ്പ് സന്ദർശിച്ച് ടോക്കൺ എടുക്കുക. ടോക്കണിൽ നിങ്ങളുടെ ഊഴം എത്തുമ്പോൾ സമർപ്പിച്ച രേഖകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിക്കും. രേഖകളെല്ലാം ശരിയാണെങ്കിൽ മാനേജരുടെ ഓഫീസിലേക്ക് എത്തിക്കും. രേഖകൾ വീണ്ടും പരിശോധിച്ച് സ്റ്റാംപ് ചെയ്ത് ഔദ്യോഗികമായി അംഗീകരിക്കും. ഈ ഘട്ടത്തിൽ എല്ലാ ഔപചാരികതകളും മാൻഡൂപ്പ് കൈകാര്യം ചെയ്യും.
പിന്നീട് ഭാര്യയും കമ്പനി മാൻഡൂപ്പും അവരുടെ തൊഴിലുടമയ്ക്ക് വേണ്ടി പബ്ലിക് അതോറിറ്റി ഫോർ ഇൻഫർമേഷൻ സന്ദർശിക്കണം. പാസിയിൽ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും ഒത്തുതീർപ്പികളും പൂർത്തിയാക്കിയെന്ന് സ്ഥിരീകരിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കമ്പനി നേടണം. തുടർന്ന് കമ്പനി ഭാര്യയുടെ റദ്ദാക്കിയ വിസ/താമസ സ്ഥലം പാസി സിസ്റ്റം വഴി സീൽ ചെയ്യും.
എല്ലാ രേഖകളും ശേഖരിച്ച കഴിഞ്ഞാൽ മെഡിക്കൽ ഇൻഷുറൻസ് അടയ്ക്കണം. സർക്കാർ കുടിശികകളുണ്ടെങ്കിൽ അവയും തീർക്കണം. ഈ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ജാവാസാത്തിലേക്ക് മടങ്ങണം. നേരിട്ട് ഓഫീസിനുള്ളിലെത്തി ഇൻഷുറൻസ് തെളിവും എല്ലാ കുടിശികയും തീർന്നുവെന്നതിന്റെ സ്ഥിരീകരണവും ഉൾപ്പെടെ എല്ലാ രേഖകളും ഹാജരാക്കുക. എല്ലാം പരിശോധിച്ചുറപ്പിച്ചാൽ 20 കെഡി ഫീസ് അടയ്ക്കണം. അപേക്ഷകരുടെ എണ്ണത്തെ ആശ്രയിച്ച് വിസാ ട്രാൻസ്ഫർ പൂർത്തിയാകും. വിസ ഇഷ്യു ചെയ്ത ശേഷം പാസി വെബ്സൈറ്റ് സന്ദർശിച്ച് സിവിൽ ഐഡി ഫീസ് അടയ്ക്കണം. 30 മിനിറ്റിനുള്ളിൽ ഭാര്യയുടെ മൊബൈൽ ഐഡി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യപ്പെടും.